ടോട്ടനം ഹോസ്പറിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി സൂചന നല്‍കി ! മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ജയം

Posted By: കാശ്വിന്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍യുനൈറ്റഡ്, ലെസ്റ്റര്‍ സിറ്റി ജയം കണ്ടപ്പോള്‍ ടോട്ടനം ഹോസ്പറിന് തോല്‍വി.


എവേ മാച്ചില്‍ വാട്‌ഫോഡിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ജയം. ആഷ്‌ലി യംഗ് (19,25) തുടക്കമിട്ട ഗോളടി ആന്റണി മാര്‍ഷ്വലും (32), ലിന്‍ഗാര്‍ഡും (86) ചേര്‍ന്നാണ് പൂര്‍ത്തിയാക്കിയത്. വാട്‌ഫോഡിനായി ഡീനി (77) പെനാല്‍റ്റി ഗോളിലൂടെയും എണ്‍പത്തിനാലാം മിനുട്ടില്‍ ഡൗകൗറും സ്‌കോര്‍ ചെയ്തു.

man

മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ഹോം മാച്ചില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നു. പതിമൂന്നാം മിനുട്ടില്‍ വര്‍ഡിയും ആദ്യപകുതിയിലെ ഇഞ്ചുറ ടൈമില്‍ മഹ്‌റെസും സ്‌കോര്‍ ചെയ്തു. ഹാരി കാന്‍ എഴുപത്തൊമ്പതാം മിനുട്ടില്‍ ടോട്ടനം ഹോസ്പറിന്റെ ആശ്വാസ ഗോള്‍ നേടി.

ഗോള്‍ നില

ബ്രൈറ്റണ്‍ 0-0 ക്രിസ്റ്റല്‍ പാലസ്

ലെസ്റ്റര്‍ സിറ്റി 2-1 ടോട്ടനം ഹോസ്പര്‍

വാട്‌ഫോഡ് 2-4 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

വെസ്റ്റ് ബ്രോം 2-2 ന്യൂകാസില്‍ യുനൈറ്റഡ്‌

Story first published: Wednesday, November 29, 2017, 11:47 [IST]
Other articles published on Nov 29, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍