നെയ്മര്‍ വീണ്ടും ക്ലബ്ബ് മാറുന്നു; പിതാവ് ആവശ്യപ്പെട്ടതുകേട്ട് ഞെട്ടി റയല്‍ മാഡ്രിഡ്

Posted By: rajesh mc

മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ വീണ്ടും ക്ലബ്ബ് മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നെയ്മറിന്റെ പിതാവും ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നയാളുമായ നെയ്മര്‍ സീനിയര്‍ ഇക്കാര്യത്തില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡുമായി രഹസ്യ ചര്‍ച്ച നടത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റത്തിലൊന്ന് നടത്തിയ നെയ്മര്‍ കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ടീം പിഎസ്ജിയില്‍ എത്തിയിരുന്നു. 200 മില്യണ്‍ യൂറോയ്ക്കാണ് നെയ്മറെ ക്ലബ്ബ് വിലയ്‌ക്കെടുത്തത്. എന്നാല്‍, ടീം അംഗങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത നെയ്മര്‍ തുടര്‍ച്ചയായി അവധിയെടുക്കുന്നതും മറ്റും അടുത്തിടെ വാര്‍ത്തയായിരന്നു.

neymar

ഇതിനിടെയാണ് നെയ്മറുടെ പിതാവ് റയല്‍ പ്രസിഡന്റ് ഫ് ളോറന്റീന പെരസുമായി ക്ലബ്ബ് മാറ്റം ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നത്. 250 മില്യണ്‍ യൂറോയാണ് നെയ്മര്‍ക്കായി പിതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. 200 മില്യണ്‍ പിഎസ്ജിക്ക് നല്‍കി കരാര്‍ ഒഴിവാക്കാനും 50 മില്യണ്‍ നെയ്മര്‍ക്കുമായാണ് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ക്ലബ്ബ് മാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പിഎസ്ജിയെ സമ്മര്‍ദ്ദിലാക്കാനാണെന്നും സൂചനയുണ്ട്. നെയ്മര്‍ക്ക് പിഎസ്ജിയില്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെടാനാണ് ഇതെന്നും പറയപ്പെടുന്നു. നിലവില്‍ പരിക്കിന്റെ പിടിയിലായ നെയ്മര്‍ വിശ്രമത്തിലാണ്. ലോകകപ്പ് ടൂര്‍ണമെന്റിന് മുന്‍പ് സൂപ്പര്‍താരം ടീമിനൊപ്പം ചേരും.

Story first published: Sunday, April 1, 2018, 10:03 [IST]
Other articles published on Apr 1, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍