അഞ്ചു ഗോള്‍ ത്രില്ലര്‍... പാലസില്‍ ചെകുത്താന്‍മാര്‍, രണ്ടാംസ്ഥാനം തിരിച്ചുപിടിച്ച് യുനൈറ്റഡ്

Written By:

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അവിസ്മരണീയ വിജയം. എവേ മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരേയാണ് യുനൈറ്റഡ് രണ്ടിനെതിരേ മൂന്നു ഗോളുകളുടെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. 0-2നു പിന്നിട്ടുനിന്ന ശേഷമായിരുന്നു ഡെവിള്‍സിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ യുനൈറ്റഡ് രണ്ടാംസ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു.

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍, ഏറ്റവും ബെസ്റ്റ് ഇവര്‍ തന്നെ, സംശയം വേണ്ട

പുതിയ ലുക്ക്, പുതിയ മിഷന്‍... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, എതിരാളി ലങ്ക

ഐപിഎല്‍: ഇതാണ് കളി... അവസാന പന്ത് വരെ സസ്‌പെന്‍സ്!! 'ചേസിങ് തമ്പുരാനായി' രോഹിത്

1

കാണികളെ ശരിക്കും ആവേശം കൊള്ളിക്കുന്നതായിരുന്നു യുനൈറ്റഡ്-പാലസ് പോരാട്ടം. ഇരുടീമും ആക്രമമണാത്മക ശൈലിയാണ് ആദ്യാവസാനം സ്വീകരിച്ചത്. 11ാം മിനിറ്റില്‍ യുനൈറ്റഡ് പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് ആന്‍ഡ്രോസ് ടൗണ്‍സെന്റ് പാലസിനെ മുന്നിലെത്തിച്ചിരുന്നു. 48ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി യുനൈറ്റഡിന്റെ പ്രതിരോധനിരയ്ക്കു പിഴച്ചപ്പോള്‍ പാട്രിക് വാന്‍ ആന്‍ഹോള്‍ട്ട് പാലസിന്റെ സ്‌കോര്‍ 2-0 ആക്കി.

2

55ാം മിനിറ്റില്‍ ക്രിസ് സ്‌മോളിങാണ് യുനൈറ്റഡിന്റെ തിരിച്ചുവരവിനു തുടക്കമിട്ടത്. ഹെഡ്ഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. 76ാം മിനിറ്റില്‍ പാലസ് ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ റൊമേലു ലുക്കാക്കു യുനൈറ്റഡിന്റെ സമനില ഗോള്‍ കണ്ടെത്തി. ഇഞ്ചുറിടൈമില്‍ ബോക്‌സിനു പുറത്തു നിന്നുള്ള വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ നെമഞ്ജ മാറ്റിച്ചാണ് യുനൈറ്റഡിന്റെ വിജയഗോള്‍ നിക്ഷേപിച്ചത്.

Story first published: Tuesday, March 6, 2018, 9:41 [IST]
Other articles published on Mar 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍