ചാംപ്യന്‍സ് ലീഗ്: നാലടിച്ച് സിറ്റി ക്വാര്‍ട്ടറിനരികെ, യുവന്റസിനെ കുരുക്കി സൂപ്പര്‍ സ്പര്‍സ്

Written By:
Cristiano Ronaldo Puts Real Madrid On The Verge Of Title | Oneindia Malayalam

ട്യുറിന്‍/ സൂറിക്ക്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ യുവന്റസ്-ടോട്ടനം ഹോട്‌സ്പര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചു. എവേ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ടീമായ എഫ്‌സി ബാസെലിനെയാണ് സിറ്റിയുടെ സൂപ്പര്‍ ടീം തുരത്തിയത്. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ താരപ്പടയുടെ വിജയം. ഇതോടെ സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറക്കുറെ സ്ഥാനമുറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇറ്റലിയില്‍ നടന്ന കളിയില്‍ യുവന്റസിനെ സ്തബ്ധരാക്കിയായിരുന്നു ടോട്ടനത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്. 0-2നു ലീഡ് ചെയ്ത യുവന്റസിനെ സ്പര്‍സ് പിടിച്ചുകെട്ടിയത്.

1

ടോട്ടനത്തിനെതിരായ കളിയില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ പത്ത് മിനിറ്റാവുമ്പോഴേക്കും യുവന്റസ് 2-0ന്റെ ലീഡ് കരസ്ഥമാക്കിയിരുന്നു. രണ്ടാം മിനിറ്റില്‍ ഫ്രീകിക്കിനൊടുവില്‍ ലഭിച്ച പന്ത് വലയിലേക്ക് അടിച്ചുകയറ്റി ഗോണ്‍സാലോ ഹിഗ്വയ്‌നാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാരുടെ അക്കൗണ്ട് തുറന്നത്. ഏഴു മിനിറ്റിനുള്ളില്‍ യുവന്റസ് ലീഡുയര്‍ത്തി. ഇത്തവണ ബെര്‍ണാഡെഷിയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റി ഹിഗ്വയ്ന്‍ ഗോളാക്കുകയായിരുന്നു.

2

35ാം മിനിറ്റില്‍ സൂപ്പര്‍ താരം ഹാരി കെയ്‌നിലൂടെ സ്പര്‍സ് ആദ്യഗോള്‍ മടക്കി. ഒന്നാംപകുതിക്ക് തൊട്ടുമുമ്പ് ഹിഗ്വയ്‌ന് തന്റെ ഹാട്രിക്കും ടീം സ്‌കോര്‍ 3-1 ആക്കാനും സുവര്‍ണാവസരം ലഭിച്ചു. പക്ഷെ യുവന്റസിന് അനുകൂലമായി ലഭിച്ച രണ്ടാം പെനല്‍റ്റി ഹിഗ്വയ്ന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. 72ാം മിനിറ്റില്‍ യുവന്റസിന്റെ വിജയപ്രതീക്ഷ തകര്‍ത്ത് ടോട്ടനം സമനില ഗോളും കണ്ടെത്തി. ക്രിസ്റ്റ്യന്‍ എറിക്‌സണായിരുന്നു സ്‌കോറര്‍.

3

അതേസമയം, അനായാസമായിരുന്നു ബാസെലിനെതിരേ സിറ്റിയുടെ വിജയം. ഒന്നാപകുതിയില്‍ തന്നെ മൂന്നു തവണ ബാസെലിന്റെ വലയില്‍ പന്തെത്തിച്ച് സിറ്റി കളി വരുതിയിലാക്കിയിരുന്നു. ഇരട്ടഗോള്‍ നേടിയ ജര്‍മന്‍ താരം ഐകെയ് ഗ്യുന്‍ഡോഗനാണ് സിറ്റിയുടെ വിജയശില്‍പ്പി. 14, 53 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. ബെര്‍നാഡോ സില്‍വ (18ാം മിനിറ്റ്), സെര്‍ജിയോ അഗ്വേറോ (23) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

Story first published: Wednesday, February 14, 2018, 9:31 [IST]
Other articles published on Feb 14, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍