റഷ്യയില്‍ മെസി നേരിടാന്‍ ഏറ്റവും ഭയപ്പെടുന്ന ടീം സ്‌പെയിന്‍, കപ്പടിച്ചാല്‍ കാല്‍നട തീര്‍ഥയാത്ര !

Posted By: കാശ്വിന്‍

റിയോഡിജനീറോ: 2018 ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കരിയറില്‍ ഒരു വലിയ അടയാളപ്പെടുത്തല്‍ മെസിക്ക് ആവശ്യമുണ്ട്. പെലെയും മറഡോണയും ഇതിഹാസമായി മാറിയത് ലോകകപ്പ് എന്ന അടയാളപ്പെടുത്തലിലൂടെയാണ്.
ദേശീയ ബാഡ്മിന്റണ്‍; സൈനയും മലയാളിതാരം പ്രണോയിയും ചാമ്പ്യന്മാര്‍

2014 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ലോകകപ്പ് റഷ്യയില്‍ വെച്ച് സ്വന്തമാക്കാന്‍ മെസി അതിയായി ആഗ്രഹിക്കുന്നുണ്ട്. ഒരു ശപഥം പോലെ അത് മനസിലുണ്ട് താനും. അതുകൊണ്ടാണ് ലോകകപ്പ് നേടിയാല്‍ ജന്മനഗരമായ റൊസാരിയോയില്‍ നിന്ന് തീര്‍ഥാടന കേന്ദ്രമായ സാന്‍ നികോളാസിലേക്ക് അറുപത്തഞ്ച് കിലോമീറ്റര്‍ കാല്‍നടയാത്ര ചെയ്യുമെന്ന് മെസി ശപഥം ചെയ്തത്.

messi500

ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് അവസാന നിമിഷമാണ് മെസിയും കൂട്ടരും ലോകകപ്പിന് യോഗ്യത നേടിയത്. ഇക്വഡോറിനെതിരെ മെസി നേടിയ ഹാട്രിക്കായിരുന്നു യോഗ്യത ഉറപ്പാക്കിയത്. ഇത് മെസിക്ക് വീരപരിവേഷം നല്‍കിയിട്ടുണ്ട്.

എങ്കിലും മെസിയുടെ അഭിപ്രായത്തില്‍ ഫേവറിറ്റ് ടീമുകള്‍ സ്‌പെയ്‌നും ബ്രസീലും ജര്‍മനിയും ഫ്രാന്‍സുമാണ്. ലോകകപ്പില്‍ നേരിടാന്‍ ഒട്ടും ആഗ്രഹിക്കാത്ത ടീം സ്‌പെയ്‌നാണ്. പ്രതിഭകളുടെ കൂടാരമാണ് സ്‌പെയിന്‍. അവരെ നേരിടുക എളുപ്പമല്ല - മെസി പറയുന്നു. ഏതായാലും റഷ്യയിലേക്ക് അര്‍ജന്റീന എത്തുക വ്യക്തമായ പദ്ധതികളുമായിട്ടാകും. ജോര്‍ജ് സംപോളിയുടെ ടീം മെസിയുടെ ബലത്തില്‍ ചരിത്രം സൃഷ്ടിച്ചേക്കാം.

Story first published: Thursday, November 9, 2017, 9:54 [IST]
Other articles published on Nov 9, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍