ദേശീയ ബാഡ്മിന്റണ്‍; സൈനയും മലയാളിതാരം പ്രണോയിയും ചാമ്പ്യന്മാര്‍

Posted By:

ദില്ലി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ റാങ്കിങ്ങള്‍ മുന്നിലുള്ള താരങ്ങളെ തോല്‍പ്പിച്ച് സൈന നേഹ്‌വാളും മലയാളിയായ എച്ച് എസ് പ്രണോയിയും കിരീടം നേടി. രണ്ടാം റാങ്കുകാരായ സിന്ധുവിനെയും കിഡംബി ശ്രീകാന്തിനെയും പരാജയപ്പെടുത്തിയാണ് പതിനൊന്നാം റാങ്കുകാരുടെ കിരീടനേട്ടം.


പുല്ലേല ഗോപീചന്ദ് അക്കാദമിയില്‍ ഒരുമിച്ചു പരിശീലിക്കുന്ന നാല്‍വര്‍ സംഘമാണ് ഫൈനലില്‍ ഏറ്റുമുട്ടിയതെന്ന പ്രത്യേകതയുമുണ്ട്. സമീപകാലത്ത് സിന്ധുവിനേക്കാള്‍ ഏറെ പിന്നിലുള്ള സൈന പിഴവുകള്‍ മുതലാക്കിയാണ് ചാമ്പ്യനായത്. സ്‌കോര്‍ 21-17, 27-25. രണ്ടാം സെറ്റ് നീണ്ടുപോയത് കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി.

pranoy

അതേസമയം, തുടര്‍ച്ചയായ രണ്ടു സൂപ്പര്‍സീരീസ് കിരീടങ്ങളെന്ന നേട്ടം നേടിയശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പിലെത്തിയ ശ്രീകാന്തിനെ പ്രണോയ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് കീഴടക്കിയത്. സ്‌കോര്‍: 21-15, 16-21, 21-7. നാല്‍പ്പത്തിയൊമ്പതു മിനിട്ടാണ് ഇരുവരും തമ്മിലുള്ള മത്സരം നീണ്ടുനിന്നത്. ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലില്‍ പ്രണോയിയെ തോല്‍പിച്ച ശ്രീകാന്തിനെതിരെ മധുര പ്രതികാരം കൂടിയായി ദേശീയ ചാമ്പ്യന്‍ഷിപ്പ്.


Story first published: Thursday, November 9, 2017, 8:27 [IST]
Other articles published on Nov 9, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍