സിറോ ഇമ്മോബീലിന്റെ ഹാട്രിക്കില്‍ മിലാന്‍ തകര്‍ന്ന് തരിപ്പണം, ഫിയോറന്റീന അഞ്ചടിച്ചു!!

Posted By: കാശ്വിന്‍

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ലാസിയോക്ക് മുന്നില്‍ എ സി മിലാന്‍ തകര്‍ന്നടിഞ്ഞു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലാസിയോ കത്തിക്കയറിയത്. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ സിറോ ഇമ്മോബില്‍ ഹാട്രിക്ക് നേടി താരമായി. ലിവര്‍പൂളിന്റെ മുന്‍ മിഡ്ഫീല്‍ഡര്‍ ലൂയിസ് ആല്‍ബര്‍ട്ടോയോണ് മറ്റൊരു സ്‌കോറര്‍. മിലാന്റെ ആശ്വാസ ഗോള്‍ റികാര്‍ഡോ മോണ്ടൊലിവോ നേടി.

അവസാന മിനുട്ടില്‍ ലാസിയോയുടെ പറോലോ ചുവപ്പ് കാര്‍ഡ് കണ്ടു. ആദ്യ പകുതിയില്‍ ലാസിയോ 2-0 ന് മുന്നിലായിരുന്നു. മുപ്പത്തെട്ടാം മിനുട്ടില്‍ പെനാല്‍റ്റി ഗോളിലാണ് ലാസിയോ ലീഡെടുത്തത്. 43, 48 മിനുട്ടുകളില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി. നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ ആല്‍ബര്‍ട്ടോയിലൂടെ നാലാം ഗോള്‍. അമ്പത്താറാം മിനുട്ടിലായിരുന്നു മിലാന്റെ ആശ്വാസ ഗോള്‍.

football

ഫിയോറന്റീന അഞ്ച് ഗോളുകള്‍ക്ക് ഹെലാസ് വെറോണയെ തകര്‍ത്തതും ശ്രദ്ധേയമായി. എവേ മാച്ചിലായിരുന്നു ഈ ജയം. ഇന്റര്‍മിലാന്‍, നാപോളി, ടൊറിനോ, അറ്റ്‌ലാന്റ, ഉദിനിസെ കാഗ്ലിയാരി ടീമുകളും സീരി എ ലീഗിലെ മൂന്നാം റൗണ്ട് ജയിച്ചു. ലീഗ് പോയിന്റ് പട്ടികയില്‍ യുവെന്റസ് മൂന്ന് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുരന്നു. നാപോളി, ഇന്റര്‍മിലാന്‍ ടീമുകളും ഒമ്പത് പോയിന്റുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഗോള്‍ ശരാശരിയില്‍ യുവെന്റസ് മുന്നിലാണ്.

ഗോള്‍ നില

ലാസിയോ 4-1 എ സി മിലാന്‍

ഇന്റര്‍മിലാന്‍ 2-0 സ്പാല്‍

അറ്റ്‌ലാന്റ 2-1 സസോലോ

കാഗ്ലിയാരി 1-0 ജെനോവ

ഹെലാസ് വെറോണ 0-5 ഫിയോറന്റീന

ബെനെവെന്റോ 0-1 ടൊറിനോ

ബൊളോഗ്ന 0-3 നാപോളി

Story first published: Monday, September 11, 2017, 10:12 [IST]
Other articles published on Sep 11, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍