ബ്ലാസ്‌റ്റേഴ്‌സിന്റെ കാവല്‍ഭടനായി ലാല്‍റുവാത്താരയുണ്ടാവും, കരാര്‍ പുതുക്കി

Written By:

കൊച്ചി: ഐഎസ്എല്ലിന്റെ സെമി ഫൈനല്‍ കാണാതെ പുറത്തായെങ്കിലും അടുത്ത സീസണിനു മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോള്‍ തന്നെ ടീമിനെ ശക്തമാക്കി തുടങ്ങി. ഡിഫന്‍ഡര്‍ ലാല്‍റുവാത്താരയുമായുള്ള കരാര്‍ മഞ്ഞപ്പട പുതുക്കി. ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തിളക്കമാര്‍ന്ന പ്രകടനം നടത്തി. താരം 2021 സീസണ്‍ അവസാനിക്കുന്നതു വരെ ഇനി ടീമിനൊപ്പമുണ്ടാവും.

ഐപിഎല്‍: 66 പന്തില്‍ 175*, ഗെയ്‌ലിന്റെ റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകരും... ഇവര്‍ക്ക് അതിനാവും

'വിരുന്നുകാരായി' വന്ന് വീട്ടുകാരായി മാറി... ഇന്ത്യന്‍ മനസ്സ് കീഴടക്കിയ വിദേശ താരങ്ങള്‍

1

23 കാരനായ ലാല്‍റുവാത്താര ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി 17 മല്‍സരങ്ങളില്‍ കളിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ മഞ്ഞപ്പടയെ ഐഎസ്എല്ലിലെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരം കൂടിയാണ് അദ്ദേഹം. 2015-16 സീസണില്‍ മണിപ്പൂരില്‍ നിന്നുള്ള ഐസ്വാള്‍ എഫ്‌സിയിലൂടെയാണ് താരം ഫുട്‌ബോളിലേക്കു വരുന്നത്. തൊട്ടടുത്ത സീസണില്‍ ഐസ്വാള്‍ ഐ ലീഗില്‍ കിരീടമുയര്‍ത്തിയപ്പോള്‍ ലാല്‍റുവാത്താര ടീമിനൊപ്പമുണ്ടായിരുന്നു.

2

പിന്നീട് ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിലേക്കു ഡിഫന്‍ഡര്‍ കൂടുമാറിയെങ്കിലും ഒരു മല്‍സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഒടുവില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയതോടെയാണ് ഡിഫന്‍ഡര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സെന്റര്‍ബാക്ക്, ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിശഷനുകളില്‍ ലാല്‍റുവാത്താര കളിച്ചിട്ടുണ്ട്. മിസോറാമില്‍ നിന്നുള്ള താരത്തെക്കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിന് തികഞ്ഞ മതിപ്പാണുള്ളത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച ഭാവിയുള്ള താരണ് ലാല്‍റുവാത്താരയെന്ന് ജെയിംസ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Sunday, March 11, 2018, 13:53 [IST]
Other articles published on Mar 11, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍