ബാഴ്‌സലോണയ്ക്ക് ജയം; ക്രിസ്റ്റിയാനോ ഗോളില്‍ യുവന്റസ്, ഇന്റര്‍മിലാനും മുന്നോട്ട്

ബാഴ്‌സലോണ: സ്പാനിഷ് ലാ ലീഗ ഫുട്‌ബോള്‍ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ലെവാന്റെയെ 2-1നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ബാഴ്‌സയ്ക്കായി ഫാത്തി(30, 31) ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ റോചിന(90+1) ലെവാന്റെയുടെ ആശ്വാസഗോള്‍ കണ്ടെത്തി. 22 കളികളില്‍നിന്നും 49 പോയന്റുമായി റയല്‍ മാഡ്രിഡ് ആണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. ബാഴ്‌സലോണയ്ക്ക് 46 പോയന്റുണ്ട്. മറ്റു മത്സരഫലങ്ങള്‍, ലെഗാനെസ് 2-1 റയല്‍ സൊസിഡാഡ്, ഐബര്‍ 1-1 റയല്‍ ബെറ്റിസ്, അത്‌ലറ്റിക് ക്ലബ്ബ് 0-2 ഗെറ്റാഫെ, സെവിയ്യ 1-1 ആല്‍വെസ്, വിയ്യാറയല്‍ 3-1 ഒസാസുന.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ ഗോള്‍വേട്ട തുടരുകയാണ്. ക്രിസ്റ്റ്യാനോയുടെ മികവില്‍ ിയോറന്റീനയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചാമ്പ്യന്മാര്‍ ജയിച്ചു. ക്രിസ്റ്റിയാനോ(40, 80) ഇരട്ടഗോള്‍ നേടി. ഡിലൈറ്റ്(90+1) മറ്റൊരു ഗോള്‍ സ്‌കോര്‍ ചെയ്തു. ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉദിനെസിനേയും തോല്‍പ്പിച്ചു. ലീഗില്‍ യുവന്റസിന് 22 കളികളില്‍നിന്നും 54 പോയന്റും ഇന്റര്‍മിലാന് 51 പോയന്റുമുണ്ട്. മറ്റു മത്സരഫലങ്ങള്‍, അറ്റ്‌ലാന്റ 2-2 ജെനോവ, ലാസിയോ 5-1 സ്പാല്‍, മിലാന്‍ 1-1 വെറോണ, ലീസ് 4-0 ടൊറിനോ.

സിറ്റിയെ തകര്‍ത്ത് ടോട്ടനം, ആഴ്‌സണലിന് ഗോള്‍ രഹിത സമനില

ഫ്രഞ്ച് ലീഗില്‍ നൈസ് ലിയോണിനെ 2-1 ന് തോല്‍പ്പിച്ചു. മെറ്റ്‌സ് 3-1 ഇറ്റിന്നിയെ മറികടന്നപ്പോള്‍ ബോര്‍ഡിയക്‌സ് മാഴ്‌സെല്ലി മത്സരം ഗോള്‍രഹിതസമനിലയില്‍ കലാശിച്ചു. 22 കളികളില്‍നിന്നും 55 പോയന്റുമായി പിഎസ്ജി മുന്നില്‍നില്‍ക്കുമ്പോള്‍ 22 കളികളില്‍നിന്നും 43 പോയന്റുമായി മാഴ്‌സലെ രണ്ടാംസ്ഥാനത്താണ്. ബുണ്ടസ് ലീഗയില്‍ കോളിന്‍ 4-0ത്തിന് സ്‌പോര്‍ട് ക്ലബ്ബിനെ തകര്‍ത്തു. പാഡെര്‍ബോണ്‍ 2-4 വോള്‍ഫ്‌സ്ബര്‍ഗിനോട് പരാജയപ്പെട്ടു. ലീഗില്‍ 20 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 42 പോയന്റുമായി ബയേണ്‍ ഒന്നാംസ്ഥാനത്തും 41 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തുമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 3, 2020, 9:03 [IST]
Other articles published on Feb 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X