ദേശീയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച തുടങ്ങും

Written By:

കണ്ണൂര്‍: കോളിക്കടവ് ഇകെ നായനാര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. ഇകെ നായനാര്‍ വായനശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ച് 25നാണ് അവസാനിക്കുന്നത്. 8000 പേര്‍ക്ക് ഇരുന്ന് കളി കാണാന്‍ കഴിയുന്ന സൗകര്യത്തോടെയുള്ള ഫ്‌ളഡ് ലിറ്റ് മൈതാനത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Kolikode Sevens

സ്‌കൈ ബ്ലു എടപ്പാള്‍, ഡൈനാമോസ് എഫ്‌സി ഇരിക്കൂര്‍, ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട്, സോക്കര്‍ ഷൊര്‍ണൂര്‍, യുനൈറ്റഡ് എഫ്‌സി ഇരിട്ടി, ഹീറോസ് ഇരിട്ടി, ഹണ്ടേഴ്‌സ് കൂത്തുപറമ്പ്, എഫ്‌സി തൃക്കരിപ്പൂര്‍, എഎഫ്‌സി വയനാട് ടീമുകള്‍ പൂള്‍ എയിലും കെആര്‍എസ്സി കോഴിക്കോട്, മെഡിഗാര്‍ഡ് അരീക്കോട്, ഇകെ നായനാര്‍ കോളിക്കോട്, ഡെയ്ഞ്ചര്‍ ബോയ്‌സ് ഇരിട്ടി, ഹിറ്റാച്ചി തൃക്കരിപ്പൂര്‍, റേഞ്ചേഴ്‌സ് എഫ്‌സി ഇരിട്ടി, ഫ്രണ്ട്‌സ് മമ്പാട്, ടോപ്‌മോസ്റ്റ് തലശ്ശേരി, അഭിലാഷ് എഫ്‌സി പാലക്കാട് ടീമുകള്‍ പൂള്‍ ബിയിലും മത്സരിക്കും.

ഒട്ടുമിക്ക ടീമുകളിലും സംസ്ഥാന, ദേശീയ വിദേശ താരങ്ങള്‍ അണിനിരക്കുന്നുണ്ട്. ടൂര്‍ണമെന്റിന്റെ 28ാമത് എഡിഷന്‍ വന്‍ വിജയമാക്കാന്‍ കോളിക്കടവ് ഗ്രാമം ഒരുങ്ങിയിരിക്കുകയാണ്. ഇനി കാല്‍പ്പന്തുകളിയുടെ ആവേശം നിറയുന്ന ദിനങ്ങളാണ് കാത്തിരിക്കുന്നത്.
ഷമി സ്ത്രീലമ്പടനോ? കുട്ടിക്കാലം മുതല്‍ അവനെ അറിയാം, മുന്‍ കോച്ചിനു പറയാനുള്ളത് ഇതാണ്...

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്... വാര്‍ഷിക പ്രതിഫലം 7 കോടി!! ധോണിക്ക് എ ഗ്രേഡ് മാത്രം

Story first published: Thursday, March 8, 2018, 13:35 [IST]
Other articles published on Mar 8, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍