ബ്രൂണോകുടിനോ, ഐ എം വിജയന്‍, പാപ്പച്ചന്‍; പഴയ താരങ്ങള്‍ ഒരിക്കല്‍കൂടി കോഴിക്കോട്ട് ബൂട്ടണിയുന്നു

Posted By: എ വി ഫര്‍ദിസ്

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോളിലെ ഒരു കാലത്തെ മിന്നുന്ന താരങ്ങള്‍ ഒരിക്കല്‍ കൂടി ഫുട്ബാളിന്റെ മെക്കയായ കോഴിക്കോട്ടെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൗണ്ടില്‍ ബൂട്ടണിയുവാന്‍ എത്തുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

കേരള മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഒന്നാമത് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റ് എന്ന ഫുട്ബാള്‍ മാമാങ്കത്തിനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം വേദിയാകുന്നത്. കാല്‍പന്തുകളിയുടെ അതീന്ദ്രിയജാലം കാണികളിലേക്ക് തൊടുത്തുവിട്ട എക്കാലത്തെയും ഫുട്‌ബോള്‍ മാസ്റ്റര്‍മാരായ ബ്രൂണോ കുടീനോ, ഐ.എം വിജയന്‍, സി.വി പാപ്പച്ചന്‍, രാമന്‍ വിജയന്‍, ധനേഷ് തുടങ്ങി ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ എല്ലാമെല്ലാമായിരുന്ന പ്രമുഖ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റ്.

kerala football

ഈ വരുന്ന 28,29 തിയ്യതികളിലാണ് മത്സരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ വെറ്ററന്‍ താരങ്ങളടങ്ങിയ 12 ടീമുകളാണ് മാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ഫെസ്റ്റില്‍ അണിനിരക്കുന്നത്. ഗോവ മാസ്റ്റേഴ്‌സ്, ചെന്നൈ വെറ്ററന്‍സ്, കൊല്‍ക്കത്താ മാസ്റ്റേഴ്‌സ്, ബാംഗ്ലൂര്‍ മാസ്റ്റേഴ്‌സ്, തിരുവനന്തപുരം മാസ്റ്റേഴ്‌സ്, ജിംഖാന തൃശൂര്‍, ഫാല്‍ക്കണ്‍ എഫ്.സി വള്ളിക്കുന്ന്, കേരള മാസ്റ്റേഴ്‌സ്, ബ്ലാക്ക് ആന്റ് വൈറ്റ് മസ്‌കത്ത്, കണ്ണൂര്‍ എസ്.ഡി.റ്റി മാസ്റ്റേഴ്‌സ്, മലപ്പുറം വെറ്ററന്‍സ്, ലക്ഷദ്വീപ് മാസ്റ്റേഴ്‌സ് എന്നിവയാണ് ടീമുകള്‍. സൗഹൃദ ആഘോഷം എന്ന് പേരിട്ടിരിക്കുന്ന ഈ ടൂര്‍ണമെന്റിലൂടെ ഇന്ത്യയൊട്ടാകെയുള്ള വെറ്ററന്‍സ് ഫുട്‌ബോള്‍ താരങ്ങളുടെ കൂട്ടായ്മക്കൊരു തുടര്‍ച്ചയുണ്ടാക്കുകയും അതോടൊപ്പം ഇവര്‍ക്കിടയിലെ സൗഹൃദം വളര്‍ത്തുകയുമാണ് സംഘാടകര്‍ ഉദ്ദേശിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്.

masters

അങ്ങനെ നാഗ്ജിയും നെഹ്‌റുകപ്പുമടക്കം വിവിധ ദേശീയ- അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയായ കോഴിക്കോടും പ്രത്യേകിച്ച് കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടൂര്‍ണമെന്റിലൂടെയും ഒരു വേറിട്ട കാഴ്ചക്കും പുത്തന്‍ ആവേശവും മലബാറിലെ ഫുട്ബാള്‍ പ്രേമികളില്‍ ഉണ്ടാക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ടൂര്‍ണമെന്റിനെക്കുറിച്ച് സംസാരിച്ച സംഘാടകസമിതി വൈസ് ചെയര്‍മാന്‍ എന്‍ കെ അന്‍വര്‍ പറഞ്ഞു.

Story first published: Saturday, April 7, 2018, 17:36 [IST]
Other articles published on Apr 7, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍