കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം
ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ഗെയിംസിന്റെ മൂന്നാംദിനം പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ 85 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച രഗേല വെങ്കിട് രാഹുല്‍ ആണ് ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ നാലം സ്വര്‍ണമാണിത്.
ഐപിഎല്‍: ഉദ്ഘാടനം കസറും... മാറ്റ് കൂട്ടാന്‍ ബോളിവുഡും, സൂപ്പര്‍ താരങ്ങളുടെ മിന്നും പ്രകടനം
സ്നാച്ചില്‍ 151ഉം ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 187 കിലോഗ്രാം ഭാരവും അടക്കം 338 കിലോ ഉയര്‍ത്തിയാണ് രഗേലയുടെ മെഡല്‍ നേട്ടം. ഈ ഇനത്തില്‍ സമോവയുടെ ഡോണ്‍ ഒപലോഗെ (331 കിലോ) വെള്ളിയും, മലേഷ്യയുടെ മുഹമ്മദ് ഫസ്രുള്‍ വെങ്കലവും നേടി. മത്സരത്തില്‍ സമോവ താരം അവസാന ശ്രമത്തില്‍ പരാജയപ്പെട്ടതോടെയാണ് വെങ്കിടിന് സ്വര്‍ണം ലഭിച്ചത്.

ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് ആകെ ആറ് മെഡലുകള്‍ ലഭിച്ചു. സതീഷ് കുമാര്‍ ശിവലിംഗം, മീരാബായി ചാനു, സഞ്ജിത ചാനു എന്നിവര്‍ സ്വര്‍ണവും ഗുരുരാജ വെള്ളിയും ദീപക് ലത്താര്‍ വെങ്കലവും നേടിയിരുന്നു. എല്ലാ മെഡലുകളും ഭാരോദ്വഹനത്തിലാണെന്ന പ്രത്യേകതകൂടിയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications