ഐപിഎല്‍: ഉദ്ഘാടനം കസറും... മാറ്റ് കൂട്ടാന്‍ ബോളിവുഡും, സൂപ്പര്‍ താരങ്ങളുടെ മിന്നും പ്രകടനം

Written By:

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണിനു മുന്നോടിയായി ഗംഭീര ഉദ്ഘാടനച്ചടങ്ങുകളാണ് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്നാണ് വിവരം. ബോളിവുഡിലെ പ്രമുഖ നടീ നടന്‍മാര്‍ ത്രസിപ്പിക്കുന്ന പ്രകടനങ്ങളുമായി ഉദ്ഘാടനച്ചടങ്ങില്‍ കാണികളുടെ മനം കവരാനെത്തുന്നുണ്ട്.

ഐപിഎല്‍: വാംഖഡെ വിളിക്കുന്നു... പൂരത്തിന് കൊടിയേറ്റം, ആരു നേടും കന്നിയങ്കം?

ഐപിഎല്‍: വാംഖഡെയിലെ വീരനാര്? ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം... ഇവര്‍ തീരുമാനിക്കും, മല്‍സരവിധി

1

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഡാന്‍സര്‍മാരിലൊരും ബോളിവുഡ് സൂപ്പര്‍ താരവുമായ ഋത്വിക് റോഷന്റെ സാന്നിധ്യമാണ് ഉദ്ഘാടനച്ചടങ്ങിലെ പ്രധാന ആകര്‍ഷണം. ഋത്വിക്കിനെ കൂടാതെ മറ്റൊരു നൃത്തവിസ്മയം പ്രഭുദേവയും അമ്പരപ്പിക്കുന്ന പ്രകടനവുമായി വേദിയിലെത്തും. ഇരുവരെയും കൂടാതെ ബോളിവുഡിലെ പുതിയ ഹരമായ വരുണ്‍ ധവാനും ഉദ്ഘാടനച്ചടങ്ങിന് ഹരമേകാനെത്തും. ഇവരെക്കൂടാതെ ബോളിവുഡിലെ പ്രമുഖ നടിയായ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, തെന്നിന്ത്യന്‍ സിനിമകളിലെ അവിഭാജ്യ ഘടകമായ തമന്ന ഭാട്ടിയ എന്നിവരുടെ പ്രകടനങ്ങളും ഉദ്ഘാടനച്ചടങ്ങിനു കൊഴുപ്പേകും.

2

ബോളിവുഡിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ രണ്‍വീര്‍ സിങ് ഉദ്ഘാടനച്ചടങ്ങില്‍ പരിപാടി അവതരിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ പരിക്കിന തുടര്‍ന്നു അദ്ദേഹം പിന്‍മാറിയതോടെയാണ് പകരക്കാരനായി ഋത്വിക് എത്തിയത്. ബോളിവുഡ് യുവനടി പരിണീതി ചോപ്രയും ഷൂട്ടിങ് തിരക്കുകളെ തുടര്‍ന്നു ചടങ്ങില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 14:12 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍