ഐ ലീഗില്‍ റെയ്ഡ് നടത്താന്‍ ബ്ലാസ്റ്റേഴ്‌സ്... നോട്ടമിട്ടത് യുവ മിഡ്ഫീല്‍ഡറെ

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ടീമില്‍ ചില അഴിച്ചുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന്റെ ഭാഗമായി യുവ മിഡ്ഫീല്‍ഡറെ പുതുതായി ടീമിലേക്കു കൊണ്ടു വരാനാണ് മഞ്ഞപ്പടയുടെ നീക്കം. ഐ ലീഗില്‍ റിയല്‍ കാശ്മീരിനായി കളിക്കുന്ന റിത്വിക് ദാസാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിടാനൊരുങ്ങുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള താരമായ റിത്വിക് കഴിഞ്ഞ രണ്ടു സീസണുകളിലും റിയല്‍ കാശ്മീരിനൊപ്പമായിരുന്നു. ഡേവിഡ് റോബേര്‍ട്ട്‌സന്‍ പരിശീലിപ്പിക്കുന്ന അവര്‍ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇതു തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനെയും ആകര്‍ഷിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഐ ലീഗില്‍ 900 മിനിറ്റിലകം റിത്വിക് റിയല്‍ കാശ്മീരിനായി പന്ത് തട്ടിയിരുന്നു. 11 ലീഗ് മല്‍സരങ്ങളില്‍ ആറിലും അദ്ദേഹം ആദ്യ ഇലവനിലുള്‍പ്പെട്ടിരുന്നു. നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീല്‍ഡര്‍മാരായ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, ജീക്‌സണ്‍ സിങ് എന്നിവരോടായിരിക്കും ടീമിലെത്തിയാല്‍ സ്ഥാനത്തിനു വേണ്ടി റിത്വിക്കിനു പോരടിക്കേണ്ടിവരിക.

ഐപിഎല്‍ എന്തുമായിക്കൊള്ളട്ടെ... അവന്‍ ഇന്ത്യക്കായി ലോകകപ്പ് കളിക്കും, എഴുതി ഉറപ്പ്നല്‍കാം!- ഭാജി

ആരാധനാപാത്രം സച്ചിന്‍, പക്ഷെ ഫേവറിറ്റ് താരം ധോണി! കാരണം വെളിപ്പെടുത്തി കേദാര്‍ ജാദവ്

കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച എല്‍ക്കോ ഷറ്റോരിയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് മോഹന്‍ ബഗാന് ഐ ലീഗ് കിരീടം നേടിക്കൊടുത്ത കിബു വിക്യുനയാണ്. പുതിയ സീസണില്‍ ആരെയൊക്കെ തനിക്കു ടീമില്‍ വേണമെന്ന് അദ്ദേഹം ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നാണ് സൂചന. ഇവരിലൊരാളാണ് റിത്വിക്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനായാല്‍ അത് തന്റെ പ്രൊഫണല്‍ കരിയറിനെ മറ്റൊരു തരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, April 17, 2020, 16:35 [IST]
Other articles published on Apr 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X