വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോഴിക്കോടിലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വരവ് ഉറപ്പായി; ഗോകുലത്തിന് അതൃപ്തി

കൊച്ചി: അടുത്ത സീസണില്‍ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലും കേരള ബ്ലാസ്‌റ്റേഴ്‌സ് പന്തു തട്ടും. ഇത് സംബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ വരുന്ന സീസണില്‍ മലബാറിലെ കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് പന്ത് തട്ടുമെന്നുറപ്പായി. നിലവില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേ്‌ഴ്‌സിന്റെ ഹോം ഗ്രൗണ്ട്. ഇതോടൊപ്പം കോഴിക്കോട് സ്‌റ്റേഡിയംകൂടിയെത്തുമ്പോള്‍ ഐഎസ്എല്ലില്‍ രണ്ട് ഹോം ഗ്രൗണ്ടുള്ള ആദ്യ ക്ലബ്ബായി ബ്ലാസ്‌റ്റേഴ്‌സ് മാറും.

ഐഎസ്എല്‍

നിലവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണയില്‍ വലിയ ഇടിവ് വന്നിട്ടുണ്ട്. കോഴിക്കോട് മത്സരം വെച്ചാല്‍ മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ കൂടുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേക്കെത്തിക്കാമെന്ന പ്രതീക്ഷയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റുള്ളത്. ഐഎസ്എല്‍ മത്സരം നടത്തണമെങ്കില്‍ സ്റ്റേഡിയത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

കോഴിക്കോട് കോര്‍പ്പറേഷന്‍

ഇതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുകയാണ്. രാത്രിയിലാണ് ഐഎസ്എല്‍ മത്സരം നടക്കുന്നത്. അതിനാല്‍ സ്‌റ്റേഡിയത്തിലെ ലൈറ്റ് സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. കൂടാതെ ഗാലറി മെച്ചപ്പെടുത്തല്‍, മറ്റ് അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നിരവധി കാര്യങ്ങള്‍ കോഴിക്കോട് സ്‌റ്റേഡിയത്തില്‍ ചെയ്ത് തീര്‍ക്കാനുണ്ട്.

ഐ ലീഗ്

അതേ സമയം നിലവില്‍ ഐ ലീഗ് ക്ലബ്ബായ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട്. മലബാറിയന്‍സെന്ന ഓമനപ്പേരില്‍ ആരാധകര്‍ നെഞ്ചേറ്റിയ ഗോകുലത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോഴിക്കോടിലേക്കുള്ള വരവില്‍ അതൃപ്തിയുണ്ട്. ഐ ലീഗ് മത്സരങ്ങള്‍ക്കിടെ ഐഎസ്എല്‍ എത്തുമ്പോള്‍ മത്സര ക്രമത്തിലടക്കം മാറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം പരിശീലന സമയത്തിനടക്കം മാറ്റം വരും. ഇക്കാരണത്താലാണ് ഗോകുലത്തിന് ബ്ലാസ്‌റ്റേഴ്‌സിന്റെ വരവില്‍ എതിര്‍പ്പുള്ളത്.

ധോണിക്കു കീഴില്‍ ടീം ഇന്ത്യയിലെ സ്ഥിരാംഗം, കോലി വന്നതോടെ ചീട്ട് കീറി... ഒരാള്‍ മൂന്ന് ടീമിലുമില്ല

ഗോകുലം

കൂടാതെ ഗോകുലം ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തതോടെയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ മുഖഛായ മാറിയത്. ബ്ലാസ്റ്റേഴ്‌സെത്തുന്നതോടെ ഗോകുലം രണ്ടാം തരമായി പിന്തള്ളപ്പെടാനുള്ള സാധ്യതയും ഏറെയാണ്. കഴിഞ്ഞ വര്‍ഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗോകുലത്തിന്റെയും ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ ഏറ്റുമുട്ടിയിരുന്നു.

ISL: ഹൈദരാബാദിനെ കാക്കാന്‍ ഇനി സ്‌പൈഡര്‍മാന്‍... സുബ്രതയുമായി കരാറിലെത്തി

ബ്ലാസ്റ്റേഴ്‌സ്

ഓരോ സീസണിന് ശേഷം മോശം പ്രകടനത്തിലേക്ക് പോകുന്ന ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയിലെ ആരാധകര്‍ ഏറെക്കുറെ കൈയൊഴിഞ്ഞിരുന്നു. അതേ സമയം കോഴിക്കോട് ഗോകുലത്തിന്റെ പിന്തുണ ഉയരുകയും ചെയ്തു. ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്കെത്തുമ്പോള്‍ വീണ്ടുമൊരു ആരാധകപ്പോരിനുകൂടിയാണ് കളമൊരുങ്ങുന്നത്.

ബെസ്റ്റ് ആര്? കോലി vs സ്മിത്ത് തര്‍ക്കത്തില്‍ ഫിഞ്ച് പറയുന്നു... കോലി കിങ് ആവും

ഗോകുലം

നിലവില്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മത്സരങ്ങളെല്ലാം പാതി വഴിയില്‍ മുടങ്ങിയിരിക്കുകയാണ്.ബ് ലാസ്റ്റേഴ്‌സ് ഇത്തവണയും നിരാശപ്പെടുത്തിയപ്പോള്‍ തരക്കേടില്ലാത്ത പ്രകടനം ഗോകുലം പുറത്തെടുത്തിരുന്നു. സന്ദേശ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ക്ലബ്ബിന്റെ ആരാധക പിന്തുണയില്‍ വലിയ ഇടിവുണ്ടാകാനുള്ള സാധ്യതയേറെയാണ്. സഹല്‍ അബ്ദുല്‍ സമദിനെയാണ് നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റര്‍ ബോയിയായി ഉയര്‍ത്തിക്കാട്ടുന്നത്.

Story first published: Friday, June 5, 2020, 12:24 [IST]
Other articles published on Jun 5, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X