Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ഹൈദരാബാദിനെ കാക്കാന്‍ ഇനി സ്‌പൈഡര്‍മാന്‍... സുബ്രതയുമായി കരാറിലെത്തി

ഹൈദരാബാദ്: സ്‌പൈഡര്‍മാനെന്നറിയപ്പെടുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഗോള്‍കീപ്പര്‍ സുബ്രതാ പോളിനെ ഐഎസ്എല്ലിലെ കഴിഞ്ഞ സീസണില്‍ അരങ്ങേറിയ ഹൈദരാബാദ് എഫ്‌സി സ്വന്തമാക്കി. പുതിയ സീസണിനു മുന്നോടിയായി ഹൈദരാബാദുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് സുബ്രത ഒപ്പുവച്ചത്. ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് താരം ഹൈദരാബാദിലേക്കു ചേക്കേറിയത്. കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ജംഷഡ്പൂരിനായി 33 കാരനായ സുബ്രത 15 മല്‍ സരങ്ങളില്‍ ഗോള്‍വല കാത്തിരുന്നു.

1

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന പേരാണ് ഹൈദരാബാദ്. നിരവധി അന്താരാഷ്ട്ര താരങ്ങളെ ഹൈദരാബാദ് രാജ്യത്തിനു സമ്മാനിച്ചിട്ടുണ്ട്. സുവര്‍ണകാലഘട്ടത്തിലേക്കു തിരിച്ചുപോവാനുള്ള ശ്രമങ്ങളാണ് അവര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതാണ് ഹൈദരാബാദ് എഫ്‌സിയില്‍ തന്നെ ആകര്‍ഷിച്ചതെന്നു സുബ്രത പ്രതികരിച്ചു.

നിര്‍ഭാഗ്യവശാല്‍ ഹൈദരാബാദില്‍ നിന്നും നമുക്കൊരു ഫുട്‌ബോള്‍ ക്ലബ്ബ് വര്‍ഷങ്ങളായി ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്കൊരു ക്ലബ്ബുണ്ട്. അതിനാല്‍ തന്നെ ഹൈദരാബാദിലേക്കു മാറുന്നതിനെക്കുറിച്ച് അധികം ആലോചിക്കേണ്ടി വന്നില്ല. ഫുടബോളിനോട് ഹൈദരാബാദിനുള്ള പാഷനും ഇഷ്ടവുമെല്ലാം എല്ലാവര്‍ക്കുമറിയാവുന്നതാണ്. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ഇവിടുത്തെ കാണികള്‍ക്കു മുന്നില്‍ കളിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലാണ് താനെന്നും സുബ്രത പറഞ്ഞു. ഇന്ത്യക്കു വേണ്ടി 67 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല.

ഐഎസ്എല്ലിലെ ഓരോ സീസണും പുതിയതാണ്. ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം നടത്താനാണ് തയ്യാറെടുക്കുന്നത്. വളരെ പരിചയസമ്പന്നനായ ആല്‍ബെര്‍ട്ട് റെക്കയാണ് ഹൈദരാബാദിനെ പരിശീലിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നിര്‍ദേശങ്ങളും ക്ലബ്ബിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്നുറപ്പാണ്. ടൂര്‍ണമെന്റില്‍ തങ്ങള്‍ക്കെതിരേ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും കുറച്ചധികം വിയര്‍ക്കേണ്ടി വരുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും സുബ്രത കൂട്ടിച്ചേര്‍ത്തു.

ഐഎസ്എല്ലിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാള്‍ കൂടിയാണ് സുബ്രത ഇതുവരെ നടന്ന ആറു സീസണുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. പുതിയ സീസണില്‍ ഹൈദരാബാദ് എഫ്‌സിയുടെ നമ്പര്‍ വണ്‍ ഗോള്‍കീപ്പര്‍ സ്ഥാനത്തിനു വേണ്ടി സുബ്രതയ്ക്കു ഭീഷണിയുയര്‍ത്തുക ലക്ഷ്മികാന്ത് കട്ടിമണിയായിരിക്കും. അടുത്തിടെയാണ് കട്ടിമണി ക്ലബ്ബുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയത്.

യൂറോപ്യന്‍ ലീഗില്‍ കളിക്കാന്‍ അവസരം ലഭിച്ച ചുരുക്കം ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സുബ്രത. ഡെന്‍മാര്‍ക്കില്‍ നിന്നുള്ള വെസ്റ്റാലെന്‍ഡ് ക്ലബ്ബിനു വ്േണ്ടിയാണ് അദ്ദേഹം കളിച്ചത്. ഐഎസ്എല്ലില്‍ മൂന്നു ക്ലബ്ബുകള്‍ക്കായി 85 മല്‍സരങ്ങള്‍ സുബ്രത കളിച്ചു കഴിഞ്ഞു. ഇവയില്‍ 26 ക്ലീന്‍ഷീറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 250 സേവുകളും ഗോള്‍കീപ്പര്‍ നടത്തി. 2017-18 സീസണിലെ ഐഎസ്എല്ലില്‍ കളിച്ച 18 മല്‍സരങ്ങളില്‍ ഏഴിലും ഗോള്‍ വഴങ്ങാതിരുന്ന സുബ്രതയ്ക്കു മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരവും ലഭിച്ചിരുന്നു.

Story first published: Friday, June 5, 2020, 9:40 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+