Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു കീഴില്‍ ടീം ഇന്ത്യയിലെ സ്ഥിരാംഗം, കോലി വന്നതോടെ ചീട്ട് കീറി... ഒരാള്‍ മൂന്ന് ടീമിലുമില്ല

1

മുംബൈ: ലോക ക്രിക്കറ്റിലെ ഓരോ ക്യാപ്റ്റനും ടീമിലെ ചില താരങ്ങളോടു ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരിക്കും. അതുകൊണ്ടു തന്നെ അവര്‍ നയിക്കുന്നിടത്തോളം കാലം ഫോമൗട്ടായാലും ഇവര്‍ക്ക് എല്ലാവിധ പിന്തുണയും ലഭിക്കുകയും ചെയ്യും. എന്നാല്‍ പിന്നീട് വരുന്ന ക്യാപ്റ്റന് ഇതേ താരങ്ങളെക്കുറിച്ച് അത്ര നല്ല മതിപ്പ് ഉണ്ടാവണമെന്നില്ല. ഇതോടെ ഈ താങ്ങള്‍ക്കു ടീമിനു പുറത്തുപോവേണ്ടിയും വരും.

ഇന്ത്യന്‍ ടീമിലും ഇതുപോലെ സ്ഥാനം നഷ്ടമായിട്ടുള്ള ചില കളിക്കാരുണ്ട്. 2007 മുതല്‍ 2016 വരെ ഇന്ത്യയെ നയിച്ചത് എംഎസ് ധോണിയായിരുന്നു. തുടര്‍ന്നു വന്ന വിരാട് കോലി കുറേക്കൂടി അഗ്രസീവായ ക്യാപ്റ്റനാണ്. പറ്റില്ലെന്നു തോന്നുന്ന താരങ്ങളെ ഒഴിക്കാന്‍ കോലിക്കു ഒരു മടിയും ഇല്ലായിരുന്നു. എന്നാല്‍ താരങ്ങളെ പരമാവധി പിന്തുണയ്ക്കുന്ന നായകനായിരുന്നു ധോണി.

ധോണി നായകനായിരുന്നപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ചില കളിക്കാര്‍ക്കു കോലി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതോടെ കഷ്ടകാലം തുടങ്ങുകയായിരുന്നു. ഇവര്‍ പിന്നീട് ടീമിന്റെ ഭാഗമല്ലാതാവുകയും ചെയ്തു. ഈ തരത്തില്‍ തഴയപ്പെട്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

അജിങ്ക്യ രഹാനെ (ടെസ്റ്റില്‍ മാത്രം)

അജിങ്ക്യ രഹാനെ (ടെസ്റ്റില്‍ മാത്രം)

ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അവസരം ലഭിച്ചിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയെ കോലി ടെസ്റ്റിലേക്കു മാത്രമേ ഇപ്പോള്‍ പരിഗണിക്കാറുള്ളൂ. ഏകദിന, ടി20 എന്നിവയ്ക്കു യോജിച്ച താരമല്ല അദ്ദഹമെന്നാണ് കോലിയുടെ അഭിപ്രായം.
എന്നാല്‍ ധോണി നായകസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഏകദിനം, ടി20 എന്നിവയിലെല്ലാം രഹാനെയ്ക്കു അവസരങ്ങള്‍ ലഭിച്ചിരുന്നു. 2014, 16ലെ ടി20 ലോകകപ്പുകളില്‍ നിര്‍ണായക ഘട്ടങ്ങങില്‍ രഹാനെയെ ധോണി കളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കോലിക്കു കീഴില്‍ ഒരു ടി20യില്‍പ്പോലും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. നേരത്തേ ഏകദിനത്തില്‍ നാലാം നമ്പര്‍ പൊസിഷനില്‍ രഹാനെ കളിച്ചിരുന്നു. പക്ഷെ 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം അദ്ദേഹത്തെ ഏകദിനത്തിലേക്കും പരിഗണിച്ചിട്ടില്ല.

സുരേഷ് റെയ്‌ന (മൂന്നു ടീമുകളിലുമില്ല)

സുരേഷ് റെയ്‌ന (മൂന്നു ടീമുകളിലുമില്ല)

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണിയുടെ ഫേവറിറ്റ് താരമായിരുന്നു ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ദീര്‍ഘകാലമായി കളിക്കുന്നതിനാല്‍ തന്നെ നല്ല സുഹൃത്തുക്കളാണ് ഇരുവരും. റെയ്‌നയെ ഏറ്റവും നന്നായി ഉപയോഗിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു റെയ്‌ന. എന്നാല്‍ കോലിക്കു അത്ര വിശ്വാസമില്ല. അതിനാല്‍ തന്നെ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമല്ല.
കോലിക്കു കീഴില്‍ 11 ടി20കളും മൂന്ന് ഏകദിനങ്ങളും ഒരു ടെസ്റ്റുമാണ് റെയ്‌ന കളിച്ചിട്ടുള്ളത്. പക്ഷെ 2016-17നു ശേഷം ദേശീയ ടീമിലേക്കു അദ്ദേഹത്തെ പരിഗണിച്ചിട്ടില്ല.
അവസാനമായി 2017ല്‍ ഇന്ത്യ യുകെയില്‍ പര്യടനം നടത്തിയപ്പോള്‍ രണ്ട് ഏകദിനങ്ങളില്‍ നിന്നും 106 റണ്‍സെടുത്തിട്ടും റെയ്‌ന തഴയപ്പെട്ടു. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ അവസാന ഏകദിന പരമ്പര ന്യൂസിലാന്‍ഡിനെതിരേയായിരുന്നു. എന്നാല്‍ വൈറല്‍ പനിയെ തുടര്‍ന്ന് റെയ്‌നയ്ക്കു പരമ്പരയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരികയായിരുന്നു.

ആര്‍ അശ്വിന്‍ (ടെസ്റ്റില്‍ മാത്രം)

ആര്‍ അശ്വിന്‍ (ടെസ്റ്റില്‍ മാത്രം)

റെയ്‌നയെപ്പോലെ തന്നെ ധോണിയുടെ മറ്റൊരു ഫേവറിറ്റ് താരമായിരുന്നു ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. മൂന്നു ഫോര്‍മാറ്റിലും ധോണിയുടെ തുറുപ്പുചീട്ടായി മാറിയ ബൗളറായിരുന്നു അശ്വിന്‍. പക്ഷെ കോലി നായകസ്ഥാനമേറ്റെടുത്തതോടെ അശ്വിന്റെ കഷ്ടകാലവും ആരംഭിച്ചു. നിലവില്‍ ടെസ്റ്റില്‍ മാത്രമേ അദ്ദേഹത്തിന് ടീമില്‍ ഇടമുള്ളൂ.
2011 മുതല്‍ 17വരെ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് അശ്വിനായിരുന്നു. 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ കളിയില്‍ അശ്വിനെ പുറത്തിരുത്തിയ കോലി തനിക്കു അദ്ദേഹത്തെ ആവശ്യമില്ലെന്ന ആദ്യ സൂചന നല്‍കിയിരുന്നു. വൈകാതെ ഏകദിന, ടി20 ടീമുകളില്‍ അശ്വിനു സ്ഥാനം നഷ്ടമാവുകയും ചെയ്തു.
കോലി സ്ഥിരം ക്യാപ്റ്റനായി മാറിയ ശേഷം ഒമ്പത് ഏകദിനങ്ങളും ഒരു ടി20യും മാത്രമേ അശ്വിന്‍ കളിച്ചിട്ടുള്ളൂ. ചില ടെസ്റ്റുകളിലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടിരുന്നു.

Story first published: Friday, June 5, 2020, 11:59 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+