വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതുവര്‍ഷം, പുത്തന്‍ പ്രതീക്ഷ... കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് വീണ്ടുമിറങ്ങുന്നു, എതിരാളി പൂനെ

വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണ് മല്‍സരം

By Manu

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലേക്ക്. 2018ലെ ആദ്യ മല്‍സരത്തില്‍ പൂനെ സിറ്റിയുമായാണ് മഞ്ഞപ്പട പോരടിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടിന് കൊച്ചിയിലാണ് മല്‍സരം. പുതുവര്‍ഷത്തലേന്ന് നടന്ന കളിയില്‍ ബെംഗളൂരു എഫ്‌സിയോട് 1-3നു നാണംകെട്ട ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരിക്കല്‍ക്കൂടി സ്വന്തം കാണികള്‍ക്കു മുന്നിലെത്തുന്നത്.

10 ടീമുകളുള്‍പ്പെടുന്ന ഐഎസ്എല്ലില്‍ എട്ടാംസ്ഥാനത്തു നില്‍ക്കുന്ന മഞ്ഞപ്പടയ്ക്ക് സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്, ഏഴു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഏഴു പോയിന്റ് മാത്രമാണ് മഞ്ഞപ്പടയ്ക്കു നേടാന്‍ സാധിച്ചത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ ഒരു മല്‍സരത്തില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. രണ്ടെണ്ണത്തില്‍ വന്‍ മാര്‍ജിനില്‍ തോറ്റ ബ്ലാസ്റ്റേഴ്‌സ് നാലു കളികളില്‍ സമനിലയും വഴങ്ങിയിരുന്നു.

ടീമിന്‍റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് റെനെ മ്യുളെന്‍സ്റ്റീനിനെ ചൊവ്വാഴ്ച പരിശീലകസ്ഥാനത്തു നിന്നു പുറത്താക്കിയ ശേഷം ബ്ലാസ്റ്റേഴ്സ് കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് പൂനെയ്ക്കെതിരേയുള്ളത്.

പുതിയ കോച്ചിനു കീഴില്‍

പുതിയ കോച്ചിനു കീഴില്‍

പുതിയ കോച്ച് താങ്ബോയ് സിങ്‌തോയ്ക്ക് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമായി ഇറങ്ങുന്ന മല്‍സരമെന്ന പ്രത്യേകത ഈ കളിക്കുണ്ട്. നേരത്തേ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന തോങ്‌ബോയ് സിങ്‌തോയാണ് മഞ്ഞപ്പടയ്ക്കു തന്ത്രങ്ങളോതുന്നത്.
പുറത്താക്കപ്പെട്ട റെനെ മ്യുളെന്‍സ്റ്റീനിനു കീഴില്‍ തപ്പിത്തടഞ്ഞ ബ്ലാസ്റ്റേഴ്‌സ് സിങ്‌തോയ്ക്കു കീഴില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ശൈലി മാറുമോ?

ശൈലി മാറുമോ?

പരാജയപ്പെട്ട മ്യുളെന്‍സ്റ്റീനിന്റെ ശൈലിക്കു പകരം സിങ്‌തോ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാവും സ്വന്തം നാട്ടുകാര്‍ക്കു മുന്നിലെത്തുകയെന്നാണ് സൂചന. ടീം ലൈനപ്പിലും മാറ്റങ്ങളുണ്ടായേക്കും.
അന്തിമ ഇലവനെക്കുറിച്ചോ തന്റെ ശൈലിയെക്കുറിച്ചോയൊന്നും സിങ്‌തോ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മ്യുളെന്‍സ്റ്റീനിനെ പകരം ചുമതലയേറ്റ അദ്ദേഹത്തിന് പൂനെയ്‌ക്കെതിരേ ടീമിനെയൊരുക്കാന്‍ ലഭിച്ചത് രണ്ടു ദിവസം മാത്രമാണ്.

വിനീത് പുറത്തുതന്നെ

വിനീത് പുറത്തുതന്നെ

സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും ആരാധകര്‍ക്കു പ്രിയങ്കരനുമായ സികെ വിനീത് തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവാന്‍ സാധ്യതയില്ല. ബെംഗളൂരു എഫ്‌സിക്കെതിരേ 31ന് നടന്ന കഴിഞ്ഞ കഴിയുടെ തലേ ദിവസമാണ് വിനീതിനു പരിക്കുപറ്റിയത്.
താന്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നും വൈകാതെ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും ട്വിറ്റര്‍ പേജിലൂടെ വിനീത് ആരാധകരെ അറിയിച്ചു കഴിഞ്ഞു.

ബെര്‍ബയുടെ തിരിച്ചുവരവ് വൈകുന്നു

ബെര്‍ബയുടെ തിരിച്ചുവരവ് വൈകുന്നു

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവും പരിക്കു മൂലം ടീമിനു പുറത്താണ്. ബെംഗളൂരുവിനെതിരായ കഴിഞ്ഞ കളിയില്‍ അദ്ദേഹം തിരിച്ചെത്തിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ടീമിലുണ്ടായിരുന്നില്ല. പൂനെയ്‌ക്കെതിരേ വ്യാഴാഴ്ച നടക്കുന്ന നിര്‍ണായക മല്‍സരത്തിലും ബെര്‍ബ കളിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിനീതും ബെര്‍ബയും ഇല്ലാത്തതിനാല്‍ മുന്‍നിരയില്‍ ടീമിന്റെ ആക്രമണങ്ങളുടെ ചുമതല സിഫ്‌നിയോസിനും കറേജ് പെക്ക്യുസനുമായിരിക്കും.

തകരുന്ന പ്രതിരോധക്കോട്ട

തകരുന്ന പ്രതിരോധക്കോട്ട

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയെന്ന് ആദ്യ മൂന്നു മല്‍സരങ്ങളിലെ പ്രകടനങ്ങളിലൂടെ തെളിയിച്ച ടീമാണ് ബ്ലാസ്്‌റ്റേഴ്‌സ്. എന്നാല്‍ തുടരെയുള്ള ആക്രമങ്ങള്‍ നടത്തിയാല്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷം മഞ്ഞപ്പടയുടെ പ്രതിരോധനിരയ്ക്കില്ലെന്നു ഗോവ കാണിച്ചുതന്നു. 5-2നായിരുന്നു ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ മുക്കിയത്.
അവസാന മല്‍സരത്തില്‍ ബെംഗളൂരുവും ഇതേ ശൈലിയിലൂടെ മഞ്ഞപ്പടയുടെ പ്രതിരോധക്കോട്ട തകര്‍ത്തിരുന്നു. 3-1ന്റെ കനത്ത തോല്‍വിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.
ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കന്‍ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശ്‌നം. അവസാന രണ്ടു കളികളിലും എതിര്‍ ടീമിന്റെ പെനല്‍റ്റിക്കു വഴിവച്ചത് ജിങ്കനായിരുന്നു.
സസ്‌പെന്‍ഷന്‍ മൂലം നെമഞ്ജ ലാക്കിച്ച് പെസിച്ചിന് വ്യാഴാഴ്ച പുറത്തിരിക്കേണ്ടിവരുന്നത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവും.തുടര്‍ച്ചയായി രണ്ടു കളികളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചകാണ് അദ്ദേഹത്തിന്റെ സസ്‌പെന്‍ഷനു കാരണം.

പൂനെ തകര്‍പ്പന്‍ ഫോമില്‍

പൂനെ തകര്‍പ്പന്‍ ഫോമില്‍

ഐഎസ്എല്ലിന്റെ ഈ സീസണില്‍ പ്രതീക്ഷകള്‍ തെറ്റിച്ച പ്രകടനമാണ് പൂനെ കാഴ്ചവയ്ക്കുന്നത്. എട്ടു മല്‍സരങ്ങള്‍ കളിച്ച പൂനെയ്ക്ക് അഞ്ചെണ്ണത്തിലും ജയിക്കാന്‍ കഴിഞ്ഞു. മൂന്നു കളികളില്‍ പരാജയപ്പെടുകയായരിരുന്നു. 15 പോയിന്റോടെ പൂനെ ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചാല്‍ ചെന്നൈയ്ന്‍ എഫ്‌സിയെ പിന്തള്ളി ഒന്നംസ്ഥാനത്തേക്കു കയറാന്‍ പൂനെയ്ക്കാവും.
അഞ്ചു ഗോളുകളുമായി ടൂര്‍ണമന്റില്‍ ഗോള്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന എമിലിയാനോ അല്‍ഫാറോയാണ് പൂനെയുടെ തുറുപ്പുചീട്ട്.

Story first published: Wednesday, January 3, 2018, 15:05 [IST]
Other articles published on Jan 3, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X