ബ്ലാസ്റ്റേഴ്‌സിന് മിഷന്‍ ബെംഗളൂരു... തോറ്റാല്‍ ഗുഡ്‌ബൈ, ജയിച്ചാലും കാത്തിരിപ്പ്

Written By:
ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിനെതിരെ ജയിച്ചാലും സെമിയിൽ കേറുന്ന കാര്യത്തിൽ സംശയം | Oneindia Malayalam

ബെംഗളൂരു: ഐഎസ്എല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് കച്ചമുറുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് വ്യാഴാഴ്ച അവസാന ലീഗ് മല്‍സരത്തിനിറങ്ങുന്നു. കിരീട ഫേവറിറ്റുകളും പോയിന്റ് പട്ടികയിലെ ഒന്നാസ്ഥാനക്കാരുമായ ബെംഗളൂരു എഫ്‌സിയെയാണ് മഞ്ഞപ്പട അവരുടെ കാണികള്‍ക്കു മുന്നില്‍ നേരിടുന്നത്. വ്യാഴാഴ്ച രാത്രി എട്ടിന് ബെംഗളൂരുവിനെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മല്‍സരം.

നേരത്തേ സെമി ഉറപ്പിച്ച ബെംഗളൂരു ജയത്തോടെ തന്നെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും തങ്ങളെ തുണയ്ക്കില്ലെന്ന സമ്മര്‍ദ്ദത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ജയിച്ചാലും മഞ്ഞപ്പടയുടെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പില്ലെന്നതാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മറ്റൊരു കാര്യം.

ബ്ലാസ്റ്റേഴ്‌സ് അഞ്ചാംസ്ഥാനത്ത്

ബ്ലാസ്റ്റേഴ്‌സ് അഞ്ചാംസ്ഥാനത്ത്

പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 17 മല്‍സരങ്ങളില്‍ നിന്നും ആറു ജയവും ഏഴു സമനിലയും നാലു തോല്‍വിയുമടക്കം 25 പോയിന്റാണ് മഞ്ഞപ്പടയുടെ സമ്പാദ്യം. ഒരു പോയിന്റ് മുകളിലായുള്ള ജംഷഡ്പൂര്‍ എഫ്‌സിയും ഒരു പോയിന്റ് പിറകിലുള്ള എഫ്‌സി ഗോവയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി രസാധ്യതകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത ഇങ്ങനെ

ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത ഇങ്ങനെ

ബെംഗളൂരുവിനോട് സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് സെമിയില്‍ കളിക്കുകയെന്ന സ്വപ്‌നം തല്‍ക്കാലത്തേക്കു മറക്കാം. ജയിച്ചാലും ജംഷഡ്പൂര്‍, ഗോവ ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചായിരിക്കും മഞ്ഞപ്പടയുടെ സെമി സാധ്യത.
ബെംഗളൂരുവിനെ തോല്‍പ്പിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് 28 പോയിന്റാവും. അങ്ങനെ വന്നാല്‍ അവസാന കളിയില്‍ ജംഷഡ്പൂര്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ വേണം.
ജംഷഡ്പൂര്‍ ജയിക്കാതിരുന്നാലും ബ്ലാസ്റ്റേഴ്‌സിന് സെമി ഉറപ്പില്ല. കാരണം ഗോവ രണ്ടു മല്‍സരങ്ങള്‍ കുറവേ കളിച്ചിട്ടുള്ളൂ. ഇവ രണ്ടിലും അവര്‍ ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും പുറത്താവും. ഗോവ ഒന്നില്‍ ജയിക്കുകയും അവസാനത്തേതില്‍ സമനില വഴങ്ങുകയും ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സ് സെമിയിലെത്തും.

ആദ്യപാദത്തില്‍ ബെംഗളൂരു

ആദ്യപാദത്തില്‍ ബെംഗളൂരു

നേരത്തേ കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് ബെംഗളൂരു കാഴ്ചവച്ചത്. അന്ന് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു ബെംഗളൂരു മഞ്ഞപ്പടയെ തകര്‍ത്തുവിട്ടിരുന്നു.
അന്നേറ്റ തോല്‍വിക്ക് അവരുടെ മൈതാനത്ത് വച്ച് കണക്കുചോദിക്കാനുള്ള സുവര്‍ണാവസരമാണ് ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചിരിക്കുന്നത്. എന്നാല്‍ അത്യുജ്വല ഫോമില്‍ കളിക്കുന്ന ബെംഗളൂരുവിനെ വീഴ്ത്താന്‍ മഞ്ഞപ്പടയ്ക്ക് അദ്ഭുതങ്ങള്‍ തന്നെ കാണിക്കേണ്ടിവരും.

 ജയിപ്പിക്കാന്‍ ജിങ്കന്‍

ജയിപ്പിക്കാന്‍ ജിങ്കന്‍

ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റനും ഡിഫന്‍ഡറുമായ സന്ദേശ് ജിങ്കന്റെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണായകമായ മല്‍സരം കൂടിയാണ് ബെംഗളൂരുവിനെതിരേയുള്ളത്. നേരത്തേ കൊച്ചിയില്‍ നടന്ന കളിയില്‍ ബെംഗളൂരുവിനെതിരേ നിരാശപ്പെടുത്തിയ ജിങ്കന്‍ ഒരു പെനല്‍റ്റിക്കും വഴിയൊരുക്കിയതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടിരുന്നു.
മികച്ച പ്രകടനത്തിലൂടെ അന്നു കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങള്‍ മായ്ച്ചു കളയാന്‍ ജിങ്കന് ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഈ മല്‍സരം.

വിനീതിനു വേണം ഗോള്‍

വിനീതിനു വേണം ഗോള്‍

ബെംഗളൂരുവിന്റെ മുന്‍ താരം കൂടിയായ മലയാളി സ്‌ട്രൈക്കര്‍ സികെ വിനീത് തന്റെ പഴയ ടീമിനെതിരേ ആദ്യമായി കളിക്കുന്നുവെന്ന പ്രത്യേകത കൂടി വ്യാഴാഴ്ചത്തെ കളിക്കുണ്ട്. ഗോള്‍ നേടി മഞ്ഞപ്പടയെ ജയിപ്പിക്കാനായാല്‍ അത് വിനീതിന് ഇരട്ടിമധുരമാവും.
നേരത്തേ കൊച്ചിയില്‍ ബെംഗളൂരുവിനെതിരേ നടന്ന മല്‍സരത്തില്‍ പരിക്കു മൂലം വിനീത് കളിച്ചിരുന്നില്ല.

ബെര്‍ബയ്ക്കും ബ്രൗണിനും അവസാന മല്‍സരം?

ബെര്‍ബയ്ക്കും ബ്രൗണിനും അവസാന മല്‍സരം?

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബറ്റോവിന്റെയും വെസ് ബ്രൗണിന്റെയും ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഒരുപക്ഷെ അവസാന മല്‍സരം കൂടിയായിരിക്കും വ്യാഴാഴ്ചത്തേത്. ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്താതെ പുറത്തായാല്‍ ഇനിയൊരു പക്ഷെ അടുത്ത സീസണില്‍ ഇരുവരെയും മഞ്ഞപ്പടയ്‌ക്കൊപ്പം കാണാന്‍ സാധിച്ചെന്നു വരില്ല.

 പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും

പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും

ഇതിനകം സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയതിനാല്‍ ചില പ്രമുഖ താരങ്ങള്‍ക്കു ബെംഗളൂരു വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. റിസര്‍വ്വ് താരങ്ങള്‍ക്ക് ബെംഗളൂരു അവസരം നല്‍കിയാല്‍ അത് ബ്ലാസ്റ്റേഴ്‌സിന് മുന്‍തൂക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഐപിഎല്ലും 'ന്യൂജെന്‍' ആവുന്നു... ബിസിസിഐയുടെ പച്ചക്കൊടി, പാകിസ്താന്റെ വഴിയെ ഇന്ത്യയും

ലോര്‍ഡ്‌സ് ക്ലാസിക്... കൈഫിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!! ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അക്ഷേപിച്ചു

ആദ്യം പഞ്ചാബ്, ഇപ്പോള്‍ ഇന്ത്യയും... ഇനി ക്യാപ്റ്റന്‍ അശ്വിന്‍, ബേസിലും ടീമില്‍

Story first published: Wednesday, February 28, 2018, 15:39 [IST]
Other articles published on Feb 28, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍