ബെര്‍ബ കളിച്ചിട്ടും രക്ഷയില്ല... സ്പെയിനില്‍ ബ്ലാസ്റ്റേഴ്സ് കൊമ്പുകുത്തി, ഇനി ഐഎസ്എല്‍

Written By:

മാഡ്രിഡ്: നവംബറില്‍ ആരംഭിക്കുന്ന ഐഎസ്എല്ലിന്റെ പുതിയ സീസണിനു മുന്നോടിയായുള്ള അവസാന പരിശീലന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഞെട്ടിക്കുന്ന തോല്‍വി. സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ മാര്‍ബെല്ലയാണ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്.

1

നാലു മല്‍സരങ്ങളടങ്ങിയ സന്നാഹ മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക തോല്‍വി കൂടിയാണിത്. ആദ്യ കളിയില്‍ അത്‌ലറ്റിക് ഡി കോയിനെ 1-0ന് തോല്‍പ്പിച്ച് സ്പാനിഷ് മണ്ണില്‍ വിജയാരവം മുഴക്കിയ മഞ്ഞപ്പട രണ്ടാമത്തെ മല്‍സരത്തില്‍ യുവന്റഡ് ടൊറെമോളിനോസുമായി 1-1ന്റെ സമനില വഴങ്ങി. മൂന്നാമത്തെ മല്‍സരത്തില്‍ റയല്‍ ബാലോംപെഡിക്ക ലിനെന്‍സിനെ 2-0നു തോല്‍പ്പിച്ചു ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി.

2

മാര്‍ബെല്ലയ്‌ക്കെതിരായ അവസാന മല്‍സരത്തില്‍ ശക്തമായ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് അണിനിരത്തിയത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവിനെയടക്കം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടും മഞ്ഞപ്പടയ്ക്ക് വിജയം എത്തിപ്പിടിക്കാനായില്ല. നവംബര്‍ 17നാണ് ഐഎസ്എല്ലിന്റെ നാലാം സീസണിനു തുടക്കമാവുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് കിക്കോഫ്.

Story first published: Friday, October 27, 2017, 10:38 [IST]
Other articles published on Oct 27, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍