വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സീസര്‍, ബ്രസീലിന്റെ ദൈവം

By Soorya Chandran

ആദ്യാവസാനം ആവേശകരമായ മത്സരം. ത്രസിപ്പിക്കുന്ന നിമിഷങ്ങള്‍, നെഞ്ചിടിപ്പ് കൂട്ടുന്ന മുന്നേറ്റങ്ങള്‍... ഒടുവില്‍ ഷൂട്ടൗട്ടില്‍ മഞ്ഞപ്പടയുടെ വിജയം. കളിയില്‍ താരങ്ങളായത് രണ്ട് പര്‍ ജൂലിയോ സീസറും, ബ്രാവോയും... രണ്ട് ഗോള്‍ കീപ്പര്‍മാര്‍...

ലോകം മുഴുവന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ തളച്ചിടപ്പെട്ടപ്പോള്‍ ദൈവം ബ്രസീലിലേക്ക് ഇറങ്ങിവന്നത് ജൂലിയോ സീസറിന്റെ രൂപത്തിലായിരുന്നു. ഷൂട്ടൗട്ടില്‍ രണ്ട് തകര്‍പ്പന്‍ സേവുകള്‍...അതായിരുന്നു ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് വഴി തുറന്നത്.

നെയ്മറെ ചിലിയുടെ താരങ്ങള്‍ മണിച്ചിത്രത്താഴിട്ട് പൂട്ടിയപ്പോള്‍ പതിവുപോലെ ഫ്രെഡ് കാഴ്ചക്കാരനായി നിന്നു. കളിയുടെ ആദ്യ പകുതിയില്‍ വീണ രണ്ട് ഗോളുകളല്ലാതെ, കളിക്കിടയില്‍ പിന്നെ ഗോളുകള്‍ വീണില്ല. ഹള്‍ക്കിന്‍റെ ഗോളിനെ റഫറി അംഗീകരിച്ചതും ഇല്ല. 90 മിനുട്ട്, 30 മിനുട്ട് എക്‌സ്ട്രാ ടൈം, ഒടുവില്‍ ഷൂട്ടൗട്ട്....

സീസറിനുള്ളത് സീസറിനല്ല, ബ്രസീലിന്

സീസറിനുള്ളത് സീസറിനല്ല, ബ്രസീലിന്

പ്രാഥമിക റൗണ്ടില്‍ അസാധാരണ പ്രകടനങ്ങളൊന്നും ജൂലിയോ സീസര്‍ എന്ന ബ്രസീലിയന്‍ ഗോളി കാഴ്ചവച്ചിരുന്നില്ല. പക്ഷേ അവശ്യ സന്ദര്‍ഭത്തില്‍ സീസര്‍ ഉണര്‍ന്നു. ചരിത്രം വഴിമാറി....

ഇതാണ് സീസര്‍

ഇതാണ് സീസര്‍

ചിലിയുടെ പിനല്ലയുടെ ഷോട്ട് തടുത്തിട്ട് കടന്നുപോകുന്ന സീസറുടെ മുഖത്ത് ആത്മവിശ്വാസം മാത്രമല്ല, അതീന്ദ്രിയമായ ഒരു ധീരതയും കൂടി പ്രകടമാണ്.

നീയാണ് ദൈവം

നീയാണ് ദൈവം

ചിലിയുടെ അവസാനത്തെ ഷോട്ട് ബാറില്‍ തട്ടി തെറിച്ചപ്പോള്‍ വിജയം ബ്രസീലിന്റെ കാല്‍ക്കീഴില്‍... വിജയശില്‍പിയെ എടുത്തുയര്‍ത്തുന്ന സഹതാരങ്ങള്‍

പകരം വക്കാനില്ല

പകരം വക്കാനില്ല

ഈ ലോകകപ്പില്‍ ബ്രസീല്‍ കിരീടം നേടുകയണെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജൂലിയോ സീസര്‍ എന്ന ഈ ഗോളിക്ക് മാത്രമായിരിക്കും.

ഇതാ ഒരു സേവ്

ഇതാ ഒരു സേവ്

ബ്രസീലിന്റെ പെനാള്‍ട്ടി ബോക്‌സിനുള്ളില്‍ ചിലി നടത്തിയ മുന്നേറ്റത്തെ വിഫലമാക്കുന്ന ജൂലിയോ സീസറിന്റെ മിടുക്ക്.

ബ്രാവോയും മോശമല്ല

ബ്രാവോയും മോശമല്ല

കളി എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും ഒന്നും നീങ്ങില്ലായിരുന്നു, ബ്രാവോ എന്ന ധീരന്‍ ചിലിയുടെ വല കാക്കാന്‍ ഇല്ലാതിരുന്നെങ്കില്‍. ബ്രാവോ നടത്തിയ സേവുകള്‍ ബ്രീസീലിയന്‍ താരങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ടാകും.

ആദ്യ ഗോള്‍

ആദ്യ ഗോള്‍

നെയ്മര്‍ നല്‍കിയ കോര്‍ണര്‍ കിക്ക്, ഡേവിഡ് ലൂയിസ് അത് ഒതുക്കത്തില്‍ ഗോളാക്കി മാറ്റി. ചിലിയുടെ സെല്‍ഫ് ഗോളെന്ന് കരുതി ബ്രസീല്‍ വിരുദ്ധര്‍ പരിഹസിച്ചെങ്കിലും അത് ഡേവിഡ് ലൂയിസിന്റെ ഗോള്‍ തന്നെയായിരുന്നു.

സാഞ്ചെസ്

സാഞ്ചെസ്

ചിലിയുടെ താരം സാഞ്ചോസ് ആയിരുന്നു. സമനില ഗോള്‍ മടക്കിയത് സാഞ്ചെസിന്റെ ബൂട്ടുകളായിരുന്നു.

നെയ്മറെ തളക്കാന്‍

നെയ്മറെ തളക്കാന്‍

നെയ്മറെ കളിക്കളത്തില്‍ അറിഞ്ഞു കളിക്കാന്‍ ചിലി സമ്മതിച്ചിട്ടില്ല. നെയ്മറി ചുറ്റും മൂന്ന് പേര്‍ എപ്പോഴും വട്ടമിട്ട് പറന്നുകൊണ്ടിരുന്നു.

ഇതാണ് ആവേശം

ഇതാണ് ആവേശം

ആദ്യ ഗോള്‍ നേടിയ ഡേവിഡ് ലൂയിസിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു.

കഷ്ടിച്ച് ജയിച്ചു, ആവേശത്തിന് കുറവില്ല

കഷ്ടിച്ച് ജയിച്ചു, ആവേശത്തിന് കുറവില്ല

ബ്രസീല്‍ കഷ്ടിച്ച് രക്ഷപ്പെട്ടതാണ് പ്രീ ക്വാര്‍ട്ടറില്‍. പക്ഷേ നോക്കൗട്ട് റൗണ്ടില്‍ ജയത്തിന് മാത്രമേ വിലയുള്ളൂ... അതെങ്ങനെ നേടിയതാണെങ്കിലും

ഇനി മടങ്ങാം

ഇനി മടങ്ങാം

ചിലിക്ക് അഭിമാനിക്കാം... ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ തങ്ങള്‍ നന്നായി കളിച്ചു. പക്ഷേ ഭാഗ്യവും ദൈവവും ഇത്തവണ ബ്രസീലിനൊപ്പമായിരുന്നു.

ഞങ്ങള്‍ ജയിച്ചേ...

ഞങ്ങള്‍ ജയിച്ചേ...

ഷൂട്ടൗട്ടില്‍ ചിലിയുടെ അവസാന ഷോട്ട് ബാറില്‍ തട്ടി തെറിച്ചപ്പോള്‍ ബ്രസീലിയന്‍ ആരാധകരുടെ സന്തോഷം

Story first published: Sunday, June 29, 2014, 10:04 [IST]
Other articles published on Jun 29, 2014
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X