ഇതുവരെ കണ്ടത് മറന്നേക്കൂ... ഇത്തവണ ഐഎസ്എല്‍ അടിമുടി മാറും, സ്വാഗതം ചെയ്ത് കോച്ചുമാര്‍

Written By:

മുംബൈ: ഐഎസ്എല്ലിന്റെ നാലാം സീസണ്‍ അടിമുടി മാറ്റങ്ങളോടെയാണ് എത്തുക. കഴിഞ്ഞ മൂന്നു തവണയും ടൂര്‍ണമെന്റില്‍ കണ്ടതല്ല, ഈ സീസണ്‍ മുതല്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാണുക. പല പ്രത്യേകതകള്‍ കൊണ്ടും ഈ സീസണിലെ ഐഎസ്എല്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

ടീമുകളുടെ എണ്ണം കൂട്ടിയതാണ് ഇതിലൊന്ന്. കഴിഞ്ഞ സീസണ്‍ വരെ എട്ടു ടീമുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഇത് പത്തായി ഉയരും. ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ് ഇത്തവണത്തേത് എന്നതാണ് രണ്ടാമത്തെ പ്രത്യേകത. എന്നാല്‍ ഇവയൊന്നുമല്ല ശരിക്കുള്ള ഹൈലൈറ്റ്. പുതിയ നിയമം ടീമുകള്‍ക്കല്ല, മറിച്ച് ഇന്ത്യന്‍ ഫുട്‌ബോളിനായിരിക്കും ഏറ്റവുമധികം ഗുണം ചെയ്യുക.

പ്ലെയിങ് ഇലവനില്‍ ഇനി 6 ഇന്ത്യക്കാര്‍

പ്ലെയിങ് ഇലവനില്‍ ഇനി 6 ഇന്ത്യക്കാര്‍

പ്ലെയിങ് ഇലവനില്‍ ഒരു ടീമിന് ഉള്‍പ്പെടുത്താവുന്ന ഇന്ത്യന്‍ താരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതാണ് ഇത്. കഴിഞ്ഞ സീസണ്‍ വരെ ആറ് വിദേശ താരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഈ സീസണ്‍ മുതല്‍ ആറ് ഇന്ത്യന്‍ താരങ്ങളെ ടീമുകള്‍ നിര്‍ബന്ധമായും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേ തീരൂ. പുതിയ തീരുമാനത്തെ ഐഎസ്എല്‍ ക്ലബ്ബുകളുടെ വിദേശ കോച്ചുമാര്‍ സ്വാഗതം ചെയ്തു.

ഇന്ത്യന്‍ ഫുട്‌ബോള്‍ വളരുമെന്ന് കോച്ചുമാര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ വളരുമെന്ന് കോച്ചുമാര്‍

പുതിയ നിയമം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുമെന്ന് ഇംഗ്ലീഷ് കോച്ചുമാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ടെഡി ഷെറിങ്ഹാമും ചെന്നൈയ്ന്‍ എഫ്‌സിയുടെ ജോണ്‍ ഗ്രിഗറിയും അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ താരങ്ങളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നതാണ് പുതിയ നിയമമെന്നും മികച്ച പ്രകടനം നടത്താനും കരിയര്‍ മെച്ചപ്പെടുത്താനും താരങ്ങളെ സഹായിക്കുമെന്നും ജംഷഡ്പൂര്‍ എഫ്‌സി കോച്ച് സ്റ്റീവ് കോപ്പല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ താരങ്ങള്‍ക്ക് മികവ് പ്രകടിപ്പിക്കാം

ഇന്ത്യന്‍ താരങ്ങള്‍ക്ക് മികവ് പ്രകടിപ്പിക്കാം

ആറ് ഇന്ത്യന്‍ താരങ്ങള്‍ തീര്‍ച്ചയായും കളിക്കളത്തില്‍ വേണമെന്നത് വളരെ നല്ലൊരു തീരുമാനമാണ്. കൂടുതല്‍ സമയം കളിക്കാനും തങ്ങളുടെ മികവ് പ്രകടിപ്പിക്കാനും ഇത് അവര്‍ക്ക് അവസരം നല്‍കുമെന്നും മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസവും കൊല്‍ക്കത്ത ടീം കോച്ചുമായ ഷെറിങ്ഹാം വിലയിരുത്തി.
പുതിയ സീസണില്‍ മാര്‍ക്ക്വി താരങ്ങളെ ടീമിലെത്തിച്ചിട്ടില്ല. പകരം ഇന്ത്യന്‍ താരങ്ങള്‍ക്കായി പണം ചെലവിടുകയാണ് ചെയ്തത്. അവസാന 10 മിനിറ്റ് കളിക്കുകയല്ല, ടീമിനായി ഈ സീസണില്‍ നിര്‍ണായക റോളില്‍ ഇന്ത്യന്‍ താരങ്ങളുണ്ടാവുമെന്ന് ചെന്നൈ കോച്ച് ഗ്രെഗറി വ്യക്തമാക്കി.

ബ്രസീലുകാര്‍ക്കു മാത്രമല്ല, ഇന്ത്യന്‍ താരങ്ങള്‍ക്കുമാവും

ബ്രസീലുകാര്‍ക്കു മാത്രമല്ല, ഇന്ത്യന്‍ താരങ്ങള്‍ക്കുമാവും

ടീമിലുള്ള ഇന്ത്യന്‍ താരങ്ങളുടെ മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പോര്‍ച്ചുഗീസ് വംശജനായ കോച്ച് ജോസ് കാര്‍ലോസ് പിറസിന് അദ്ഭുതമാണുള്ളത്. നോര്‍ത്ത് ഈസ്റ്റ് ടീമിലുള്ള ബ്രസീലിയന്‍ താരങ്ങള്‍ മാജിക്ക് കാണിക്കുമോയെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ ബ്രസീലുകാര്‍ക്കു മാത്രമല്ല, കളിക്കളത്തില്‍ അദ്ഭുതങ്ങള്‍ കാണിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ താരങ്ങളുമുണ്ട്. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിച്ച ചെമ്പന്‍ മുടിക്കാരന്‍ കോമല്‍ തട്ടാലിനെ നിങ്ങള്‍ ശ്രദ്ധിച്ചുകാണും. മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ഫുട്‌ബോളില്‍ മാജിക്ക് കാണിക്കുന്നത് ഏതെങ്കിലുമൊരു രാജ്യത്തിന്റെ കുത്തകയല്ലെന്നും പിറസ് ചൂണ്ടിക്കാട്ടി.

ഫുട്‌ബോളിലും ഇന്ത്യക്കൊരു കോലി വരും...

ഫുട്‌ബോളിലും ഇന്ത്യക്കൊരു കോലി വരും...

ക്രിക്കറ്റില്‍ ഇന്ത്യക്കു വിരാട് കോലിയെ ലഭിച്ചതു പോലെ ഐഎസ്എല്ലിലും അത്തരമൊരു സൂപ്പര്‍ താരം ഇന്ത്യന്‍ ഫുടബോളില്‍ ഉയര്‍ന്നുവരും. ഈ താരമായിരിക്കും പിന്നീട് ദേശീയ ടീമിനെ മുന്നോട്ട് നയിക്കുന്നത്. നിരവധി യുവതാരങ്ങള്‍ക്കു പ്രചോദനമാവാന്‍ ഈ സൂപ്പര്‍ താരത്തിനു കഴിയും. യുവതാരങ്ങളുടെ വളര്‍ച്ച ഏതൊരു രാജ്യത്തിന്റെയും കുതിപ്പില്‍ നിര്‍ണായകമാണെന്ന് ഡല്‍ഹി ഡൈനാമോസ് കോച്ച് മിഗ്വെല്‍ എയ്ഞ്ചല്‍ പറഞ്ഞു.

Story first published: Monday, November 13, 2017, 14:15 [IST]
Other articles published on Nov 13, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍