ഐഡബ്ല്യുഎല്‍: ഗോകുലത്തിന്റെ പെണ്‍പടയ്ക്ക് സമനില കുരുക്ക്... തളച്ചത് ഇന്ത്യ റഷ്

Written By:

ഷില്ലോങ്: രണ്ടാമത് ഇന്ത്യന്‍ വുമണ്‍സ് ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്കു സമനില. ഇന്ത്യന്‍ റഷുമായാണ് ഗോകുലം ഗോള്‍രഹിത സമനിലയുമായി പോയിന്റ് പങ്കിട്ടത്. ഷില്ലോങിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഗോകുലം ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം നേടാന്‍ സാധിച്ചില്ല. ഗോകുലത്തിന്റെ ഉഗാണ്ടന്‍ ഫോര്‍വേഡായ ഇക്വാപുത് ഫാസിലയുടെ പ്രകടനമാണ് ഏറ്ററവുമധികം ശ്രദ്ധിക്കപ്പെട്ടത്. കളിയിലുടനീളം ചടുലമായ മുന്നേറ്റങ്ങള്‍ നടത്തിയ ഫാസില ഇന്ത്യന്‍ റഷ് ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തിക്കൊണ്ടിരുന്നു.

1

ആറാം മിനിറ്റില്‍ തന്നെ ഇന്ത്യന്‍ റഷ് ഗോളിയെ ഫാസില പരീക്ഷിച്ചിരുന്നു. ഫാസിലയുടെ തകര്‍പ്പന്‍ ഷോട്ട് റഷിന്റെ ഗോള്‍കീപ്പര്‍ മികച്ച സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. 20ാം മിനിറ്റില്‍ ഗോകുലത്തിന് കൡയില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം ലഭിച്ചിരുന്നു. റഷ് ഗോളി അദിതി ചൗഹാന് പറ്റിയ പിഴവിനൊടുവില്‍ പന്ത് ഫാസിലയ്ക്കു ലഭിച്ചെങ്കിലും പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. 34ാം മിനിറ്റില്‍ ഫാസിലയിലൂടെ വീണ്ടും ഗോകുലത്തിന്റെ ഗോള്‍നീക്കം. റഷ് പ്രതിരോധത്തെ കീറിമുറിച്ച് താരം ബോക്‌സിനുള്ളിലേക്കു കുതിച്ചെത്തിയെങ്കിലും ഇതിനിടെ റഫറി ഫൗള്‍ വിധിക്കുകയായിരുന്നു. ഇടയ്ക്കു ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ റഷും തിരിച്ചടിച്ചതോടെയാണ് മല്‍സരം കൂടുതല്‍ ആവേശകരമായത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്; മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

സൂപ്പര്‍ കപ്പ്: ഞെട്ടിക്കുന്ന തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പുറത്ത്!! വീണത് 0-2ന് ലീഡ് ചെയ്ത ശേഷം...

രണ്ടാംപകുതിയിലും ഗോകുലം തന്നെ കളിയില്‍ ആധിപത്യം തുടര്‍ന്നു. എന്നാല്‍ ആദ്യപകുതിയെ അപേക്ഷിച്ച് ഇരുടീമും കൂടുതല്‍ ഡിഫന്‍സീവ് ശൈലിയാണ് സ്വീകരിച്ചത്. 71ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടരികില്‍ വച്ച് ഗോകുലത്തിന് അനുകൂലനമായി പെനല്‍റ്റി ലഭിച്ചെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല.

Story first published: Saturday, April 7, 2018, 9:38 [IST]
Other articles published on Apr 7, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍