വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രഞ്ച് പഞ്ച്!! സ്വര്‍ണക്കപ്പില്‍ വീണ്ടും ഫ്രഞ്ച് മുത്തം (4-2), കപ്പിനരികെ കാലിടറി ക്രൊയേഷ്യ

ഫ്രാന്‍സിന്റെ രണ്ടാം ലോകകപ്പ് നേട്ടമാണിത്

ഫ്രാന്‍സ് പറന്നുയര്‍ന്ന് ലോകകിരീടത്തിന്റെ നെറുകയില്‍

1
958085

1

മോസ്‌കോ: ക്രൊയേഷ്യന്‍ പോര്‍വീര്യത്തെ പിച്ചിച്ചീന്തി ഫ്രഞ്ച് സൈന്യം. ഗോളും മറു ഗോളുമെല്ലാം കണ്ട വീറുറ്റ പോരാട്ടത്തില്‍ ഫ്രാന്‍സ് കാല്‍പന്തുകളിയുടെ വിശ്വ സിംഹാസനം പിടിച്ചടക്കി. ഫൈനലിന്റെ എല്ലാ ആവേശവുമുള്‍ക്കൊണ്ട ക്ലാസിക് പോരാട്ടത്തില്‍ രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് ക്രൊയേഷ്യയെ കണ്ണീരണിയിച്ചത്. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ഫൈനലിലെത്തിയ ക്രൊയേഷ്യ ആദ്യ മിനിറ്റ് മുതല്‍ കിരീടദാഹത്തോടെ കളിച്ചെങ്കിലും കാര്യങ്ങളെല്ലാം ഫ്രാന്‍സിന്റെ വഴിക്കുതന്നെ വന്നു.

മരിയോ മാന്‍ഡ്യുകിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ തുടങ്ങിയ ഫ്രാന്‍സിന് പിന്നീടൊരു പെനല്‍റ്റി ഗോളും ലഭിച്ചു. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഗോളുകള്‍ അത്യുജ്വലമായിരുന്നു. അര്‍ജന്റീനയുള്‍പ്പെടെ പല വമ്പന്‍മാരുടെയും കഥ കഴിച്ച ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്കിങ് ഫുട്‌ബോളില്‍ ക്രൊയേഷ്യക്കും അടിതെറ്റുകയായിരുന്നു.

18ാം മിനിറ്റിലായിരുന്നു സെല്‍ഫ് ഗോള്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. അന്റോണിയോ ഗ്രീസ്മാന്‍ (38), പോള്‍ പോഗ്ബ (59), കിലിയന്‍ എംബാപ്പെ (65) എന്നിവരും ഗോള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇവാന്‍ പെരിസിച്ചും (28) മരിയോ മാന്‍ഡ്യുകിച്ചുമാണ് (69) ക്രൊയേഷ്യയുടെ ഗോളുകള്‍ മടക്കിയത്. ഫ്രാന്‍സിന്റെ രണ്ടാമത് ലോകകപ്പ് നേട്ടമാണിത്. ഇതിനു മുമ്പ് 1998ലാണ് ഫ്രാന്‍സിന് ലോകകപ്പില്‍ മുത്തമിടാന്‍ ഭാഗ്യമുണ്ടായത്.

Jul 15, 2018, 11:09 pm IST

ഫിഫ ഫെയര്‍പ്ലേ പുരസ്‌കാരം സ്‌പെയിനിന്‌

Jul 15, 2018, 11:08 pm IST

ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട്‌

Jul 15, 2018, 11:08 pm IST

മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലൂക്കാ മോഡ്രിച്ചിന്‌

Jul 15, 2018, 11:07 pm IST

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ തിബോട് കോട്വയ്ക്ക്‌

Jul 15, 2018, 11:06 pm IST

യങ് പ്ലെയര്‍ അവാര്‍ഡ് കിലിയന്‍ എംബാപ്പെയ്ക്ക്‌

Jul 15, 2018, 11:05 pm IST

ഗ്രീസ്മാന്‍ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്‌

Jul 15, 2018, 10:32 pm IST

മാച്ച് സ്റ്റാറ്റസ്‌

Jul 15, 2018, 10:24 pm IST

ഫൈനല്‍ വിസില്‍... ഫ്രാന്‍സ് ലോക ചാംപ്യന്‍മാര്‍, ക്രൊയേഷ്യയെ തകര്‍ത്തത് 4-2ന്. 1998നു ശേഷമുള്ള ഫ്രഞ്ച് പടയുടെ ആദ്യ വിശ്വകിരീടമാണിത്‌

Jul 15, 2018, 10:23 pm IST

കളി ഇഞ്ചുറിടൈമില്‍... അഞ്ചു മിനിറ്റാണ് അധികമായി നല്‍കിയത്‌

Jul 15, 2018, 10:11 pm IST

മല്‍സരം അവസാന 10 മിനിറ്റിലേക്ക്... 4-2ന്റെ ജയവുമായി ഫ്രാന്‍സ് കിരീടത്തിലേക്ക് അടുക്കുന്നു

Jul 15, 2018, 10:05 pm IST

ഗോളി ലോറിസിന് സംഭവിച്ച പിഴവാണ് ഗോളില്‍ കലാശിച്ചത്. പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ലോറിസിന് പിഴച്ചപ്പോള്‍ മാന്‍ഡ്യുകിച്ച് അനായാസം വലയിലേക്ക് ഷോട്ട് പായിക്കുകയായിരുന്നു

Jul 15, 2018, 10:05 pm IST

69ാം മിനിറ്റിലായിരുന്നു ക്രൊയേഷ്യയുടെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിച്ച ഈ ഗോള്‍

Jul 15, 2018, 10:02 pm IST

ഗോള്‍... ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി. സെല്‍ഫ് ഗോള്‍ വഴങ്ങി വില്ലനായി മാറിയ മാന്‍ഡ്യുകിച്ച് അതിനു പ്രായശ്ചിത്തം ചെയ്തു. സ്‌കോര്‍ (4-2)

Jul 15, 2018, 10:00 pm IST

ക്രൊയേഷ്യന്‍ പ്രതിരോധത്തെ വെട്ടിച്ച് ഓടിക്കയറിയ ഹെര്‍ണാണ്ടസ് പന്ത് എംബാപ്പെയ്ക്ക് കൈമാറി. ബോക്‌സിന് തൊട്ടരികില്‍ നിന്നും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എംബാപ്പെ തൊടുത്ത ഷോട്ട് വലയില്‍ പതിച്ചപ്പോള്‍ സ്യുബാസിച്ച് ഒന്നും ചെയ്യാനാവാതെ അമ്പരന്നുനിന്നു

Jul 15, 2018, 9:55 pm IST

ഗോള്‍!! ഫ്രാന്‍സ് നാലാം ഗോളും നേടി.. ക്രൊയേഷ്യക്ക് ഇനിയൊരു തിരിച്ചുവരവില്ല. ലോകകപ്പിലെ സെന്‍സേഷനായി മാറിയ എംബാപ്പെയാണ് സ്‌കോറര്‍

Jul 15, 2018, 9:53 pm IST

കിലിയന്‍ എംബാപ്പെയുടെ വേഗമാണ് ക്രൊയേഷ്യയെ ചതിച്ചത്. വലതുവിങിലൂടെ ഓടിക്കയറി എംബാപ്പെ നല്‍കിയ പാസ് ഗ്രീസ്മാന്‍ പോഗ്ബയ്ക്ക് മറിച്ചു നല്‍കി. പോഗ്ബയുടെ ആദ്യ ഷോട്ട് ക്രൊയേഷ്യ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പന്ത് വീണ്ടും പോഗ്ബയ്ക്ക്. ബോക്‌സിന് തൊട്ടരികില്‍ നിന്നും പോഗ്ബ തൊടുത്ത ഇടംകാല്‍ ഷോട്ട് വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ ഗോളി സ്യുബാസിച്ച് നിസ്സഹായനായി

Jul 15, 2018, 9:50 pm IST

59ാം മിനിറ്റില്‍ പോള്‍ പോഗ്ബയാണ് ഫ്രാന്‍സിനായി നിറയൊഴിച്ചത്. കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍

Jul 15, 2018, 9:49 pm IST

ഗോള്‍!! ഫ്രാന്‍സ് മൂന്നാം ഗോളും നേടി... കിരീടം ക്രൊയേഷ്യയുടെ കൈകളില്‍ നിന്നും വഴുതിപ്പോവുന്നു

Jul 15, 2018, 9:39 pm IST

ഇടതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളിലെത്തിയ റെബിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ മുഴുനീളെ സ്‌ട്രെച്ച് ചെയ്ത് ഒരു കൈ കൊണ്ട് ലോറിസ് തട്ടിയകറ്റി

Jul 15, 2018, 9:37 pm IST

47ാം മിനിറ്റില്‍ ക്രൊയേഷ്യക്കു സമനില ഗോളിനുള്ള സുവര്‍ണാവസരം. എന്നാല്‍ ഗോള്‍കീപ്പര്‍ ലോറിസിന്റെ വണ്ടര്‍ സേവ് ഫ്രാന്‍സിനെ രക്ഷിച്ചു

Jul 15, 2018, 9:35 pm IST

ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ മല്‍സരവേദിയില്‍

Jul 15, 2018, 9:34 pm IST

രണ്ടാംപകുതിക്ക് തുടക്കം.. തിരിച്ചടിക്കുമോ ക്രൊയേഷ്യ?

Jul 15, 2018, 9:32 pm IST

ആദ്യ പകുതി മാച്ച് സ്റ്റാറ്റസ്‌

Jul 15, 2018, 9:29 pm IST

പാരീസില്‍ ഈഫല്‍ ടവറിന് അരികെ ഫ്രാന്‍സിന്റെ ഗോള്‍നേട്ടം ആഘോഷിക്കുന്ന ആരാാധകര്‍

Jul 15, 2018, 9:23 pm IST

സംഭവബഹുലമായ ഒന്നാംപകുതി അവസാനിച്ചു. ഫ്രാന്‍സ് 2-1ന് ലീഡ് ചെയ്യുന്നു

Jul 15, 2018, 9:23 pm IST

ഒന്നാം പകുതിയുടെ അവസാന മിനിറ്റുകള്‍. ഗോള്‍ മടക്കാന്‍ ക്രൊയേഷ്യ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും ഫ്രഞ്ച് പ്രതിരോധം ഭേദിക്കാനാവുന്നില്ല

Jul 15, 2018, 9:10 pm IST

ഗോള്‍... 38ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. പെനല്‍റ്റി സ്‌പെഷ്യലിസ്റ്റായ ഗ്രീസ്മാന് പിഴച്ചില്ല. ഗോളി സ്യുബാസിച്ചിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗ്രീസ്മാന്റെ വേഗം കുറഞ്ഞ പെനല്‍റ്റി വലയിലേക്ക് പാഞ്ഞുകയറി. ഫ്രാന്‍സ് 2-1ന് മുന്നില്‍

Jul 15, 2018, 9:08 pm IST

ഗ്രീസ്മാന്റെ കോര്‍ണര്‍ കിക്ക് ക്രൊയേഷ്യയുടെ ഗോള്‍ സ്‌കോററായ പെരിസിച്ചിന്റെ കൈയില്‍ തട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്. വിഎആറിന്റെ സഹായത്തോടെയാണ് റഫറി ഫ്രാന്‍സിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്‌

Jul 15, 2018, 9:07 pm IST

പെനല്‍റ്റി!! 34ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു

Jul 15, 2018, 9:03 pm IST

മോഡ്രിച്ചിന്റെ ഫ്രീകിക്കാണ് ഗോളില്‍ കലാശിച്ചത്. വെര്‍സാല്‍ക്കോ ബോക്‌സിനുള്ളിലേക്ക് ഹെഡ്ഡറിലൂടെ മറിച്ച് നല്‍കിയ പാസ് ഫ്രഞ്ച് ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂടെ പെരിസിച്ച് വലയിലേക്ക് പായിച്ചപ്പോള്‍ ഗോളി ഹ്യൂഗോ ലോറിസിന് തൊടാന്‍ പോലുമായില്ല

Jul 15, 2018, 8:59 pm IST

28ാം മിനിറ്റിലാണ്‌ ഇവാന്‍ പെരിസിച്ചിന്റെ സൂപ്പര്‍ ഗോള്‍...

Jul 15, 2018, 8:59 pm IST

ഗോള്‍.... ക്രൊയേഷ്യ തിരിച്ചടിച്ചു (1-1)

Jul 15, 2018, 8:55 pm IST

ലോകകപ്പ് ഫൈനലില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ആദ്യ താരമെന്ന നാണക്കേട് മാന്‍ഡ്യുകിച്ചിന്റെ പേരിലായി

Jul 15, 2018, 8:53 pm IST

കളിയില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് ഫ്രാന്‍സിന്. ഗോളിലേക്കുള്ള ആദ്യ ശ്രമം തന്നെ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞു

Jul 15, 2018, 8:51 pm IST

ബോക്‌സിന് പുറത്തു നിന്നുള്ള അന്റോണിയോ ഗ്രീസ്മാന്റെ ഫ്രീകിക്ക് ഉയര്‍ന്നു ചാടിയ മാന്‍ഡ്യുകിച്ചിന്റെ തലയില്‍ തട്ടി വലയില്‍ താഴ്ന്നിറങ്ങിയപ്പോള്‍ ക്രൊയേഷ്യന്‍ ഗോളി സ്യുബാസിച്ച് സ്തബ്ധനായി.

Jul 15, 2018, 8:50 pm IST

സ്‌ട്രൈക്കര്‍ മരിയോ മാന്‍ഡ്യുകിച്ചിന്റെ സെല്‍ഫ് ഗോളാണ് 19ാം മിനിറ്റില്‍ ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്‌

Jul 15, 2018, 8:49 pm IST

ഗോള്‍.... ഫ്രാസ് 1-0ന് മുന്നില്‍

Jul 15, 2018, 8:45 pm IST

കളി 15 മിനിറ്റ് കഴിഞ്ഞു. ഫ്രാന്‍സിന്റെ ഹാഫില്‍ തന്നെയാണ് കളി നടക്കുന്നത്. ഒരു മുന്നേറ്റം പോലും ഇതുവരെ ഫ്രാന്‍സിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല

Jul 15, 2018, 8:41 pm IST

ഇരുവിങുകളിലൂടെയുമുള്ള ക്രൊയേഷ്യയുടെ ആക്രമണങ്ങളില്‍ ഫ്രഞ്ച് ഗോള്‍മുഖം വിറ കൊള്ളുന്നു. മല്‍സരം 10 മിനിറ്റ് പിന്നിട്ടു കഴിഞ്ഞു

Jul 15, 2018, 8:34 pm IST

ക്രൊയേഷ്യയുടെ മുന്നേറ്റങ്ങളാണ് ആദ്യ മിനിറ്റുകളില്‍. പ്രതിരോധത്തിലേക്കു വലിഞ്ഞ ഫ്രാന്‍സ് കൂടുതല്‍ ശ്രദ്ധയോടെയാണ് കളിക്കുന്നത്‌

Jul 15, 2018, 8:30 pm IST

പീീീപ്.... ലോകം മോസ്‌കോയില്‍, ഫ്രാന്‍സ്- ക്രൊയേഷ്യ കിരീടപ്പോരിന് തുടക്കം

Jul 15, 2018, 8:29 pm IST

സമാപനച്ചടങ്ങിന്റെ വീഡിയോ കാണാം

Jul 15, 2018, 8:28 pm IST

ഇരുടീമും ഗ്രൗണ്ടില്‍ അണിനിരന്നപ്പോള്‍

Jul 15, 2018, 8:26 pm IST

ഫൈനല്‍ കാണാനെത്തിയ സ്പ്രിന്റ് ഇതിഹാസം യുസെയ്ന്‍ ബോള്‍ട്ട് മല്‍സരവേദിയില്‍

Jul 15, 2018, 8:25 pm IST

ലൈനപ്പ് ഇങ്ങനെ

Jul 15, 2018, 8:24 pm IST

ഫൈനലിനു മുന്നോടിയായി നടന്ന സമാപനച്ചടങ്ങില്‍ നിന്ന്‌

Jul 15, 2018, 8:22 pm IST

ഫ്രാന്‍സ്- ക്രൊയേഷ്യ ടീമുകളുടെ പ്ലെയിങ് ഇലവന്‍

Story first published: Sunday, July 15, 2018, 23:17 [IST]
Other articles published on Jul 15, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X