വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബാഴ്‌സലോണയ്ക്ക് ഇനി പുതിയ കൂട്ട്- മുന്‍ ഹീറോ റൊണാള്‍ഡ് കോമാന്‍ മുഖ്യ കോച്ച്

നെതര്‍ലാന്‍ഡ്‌സിന്റെ പരിശീലകസ്ഥാനമൊഴിവാക്കിയാണ് കോമാന്റെ വരവ്

മാഡ്രിഡ്: ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുന്ന സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ കൈ പിടിച്ചു നയിക്കാന്‍ മുന്‍ ഹീറോയെത്തി. നെതര്‍ലാന്‍ഡ്‌സിന്റെ മുന്‍ താരം കൂടിയായ റൊണാള്‍ഡ് കോമാനെ ബാഴ്‌സയുടെ പുതിയ പരിശീലകനായി നിയമിച്ചു. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ അതികായന്മാരായ ബയേണ്‍ മ്യൂണിക്കിനോട് ഏറ്റു വാങ്ങിയ ദുരന്തത്തിനു ശേഷം പകച്ചു നില്‍ക്കുകയാണ് ബാഴ്‌സ. 8-2നായിരുന്നു ബാഴ്‌സയെ ബയേണ്‍ കശാപ്പ് ചെയ്തത്. ഈ തോല്‍വിക്കു പിന്നാലെ മുഖ്യ കോച്ച് ക്വിക്കെ സെറ്റിയനെയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനെയും ബാഴ്‌സ പുറത്താക്കിയിരുന്നു.

1

സെറ്റിയന്റെ പകരക്കാരനായി എത്തിയ കോമാന്‍ 2022 വരെയുള്ള കരാറാണ് ബാഴ്‌സയുമായി ഒപ്പുവച്ചത്. 2022 ജൂണ്‍ 30നായിരിക്കും അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുകയെന്ന് ബാഴ്‌സ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നെതര്‍ലാന്‍ഡ്‌സ് ദേശീയ ടീമിന്റെ കോച്ചായിരുന്ന കോമാന്‍ ഇത് ഒഴിഞ്ഞ ശേഷമാണ് ബാഴ്‌സയുടെ ഓഫര്‍ സ്വീകരിച്ചത്.

വെംബ്ലിയിലെ ഹീറോ, ഞങ്ങളുടെ ഇതിഹാസം, യൂറോപ്യന്‍ കപ്പില്‍ ബാഴ്‌സയ്ക്കു ആദ്യ ജയം സമ്മാനിച്ചയാള്‍ കാംപ്‌നൂവില്‍ തിരിച്ചെത്തിയിരിക്കുന്നു. ഇത്തവണ പക്ഷെ അദ്ദേഹത്തിന്റെ കോച്ചിന്റെ റോളായിരിക്കും. എട്ടു ട്രോഫികള്‍ അക്കൗണ്ടിലുള്ള ഡച്ചുകാരന്‍ 20 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള കോച്ച് കൂടിയാണെന്നും ബാഴ്‌സ വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

പ്രീമിയര്‍ ലീഗ്, ലാ ലിഗ, ഡച്ച് ലീഗ്, പോര്‍ച്ചുഗീസ് ലീഗ്, നെതര്‍ലാന്‍ഡ്‌സിനൊപ്പം അന്താരാഷ്ട്ര വേദി എന്നീവിടങ്ങളില്‍ പരിശീലകനായി സേവനമനുഷ്ടിച്ച ശേഷമാണ് റൊണാള്‍ഡ് കോമാന്‍ എഫ്‌സി ബാഴ്‌സലോണയില്‍ എത്തിയിരിക്കുന്നതെന്നും ക്ലബ്ബിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകസ്ഥാനമൊഴിയവെ ആരാധകര്‍ക്കു കോമാന്‍ വിടാവാങ്ങല്‍ സന്ദേശമയച്ചിരുന്നു. നെതര്‍ലാന്‍ഡ്‌സ് ടീമിന്റെ കോച്ചാവാന്‍ കഴിഞ്ഞത് വലിയ അഭിമാനമായാണ് കാണുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി ഓറഞ്ചിനൊപ്പം വിജയം കൈവരിക്കാന്‍ താന്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ ടീമിനൊപ്പം കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനമുണ്ട്. ഡച്ച് ടീമിന് വളരെ ശോഭനമായ ഭാവിയാണുള്ളത്. അക്കാര്യം താന്‍ ഉറപ്പ് നല്‍കാം. ബാഴ്‌സലോണ തന്റെ സ്വപ്‌ന ക്ലബ്ബാണെന്ന് എല്ലാവര്‍ക്കുമറിയാം. അവിടെ കോച്ചാവാന്‍ അവസരം ലഭിക്കുകയെന്നത് വളരെ സ്‌പെഷ്യലാണെന്നും 57 കാരനായ കോമാന്‍ യാത്രയയപ്പ് സന്ദേശത്തില്‍ കുറിച്ചു.

2

1989 മുതല്‍ 1995 വരെ ബാഴ്‌സയ്ക്കു വേണ്ടി കോമാന്‍ കളിച്ചിട്ടുണ്ട്. ടീമിനൊപ്പം നാലു ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ കപ്പും സ്വന്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1992ല്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പിന്റെ ഫൈനലില്‍ ഇറ്റാലിയന്‍ ടീം സംഡോറിയക്കെതിരേ ബാഴ്‌സയുടെ വിജയഗോള്‍ നേടിയത് കോമാനായിരുന്നു.

Story first published: Wednesday, August 19, 2020, 17:19 [IST]
Other articles published on Aug 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X