ഇറ്റലിയുടെ പ്രമുഖ ഡിഫന്‍‍ഡര്‍ ഉറക്കത്തിനിടെ മരിച്ചു!! ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം...

Written By:

റോം: ഇറ്റാലിയന്‍ ഫുട്‌ബോളര്‍ ഡേവിഡ് അസ്‌റ്റോറി ഉറക്കത്തിനിടെ മരിച്ചു. ഇറ്റലിയിലെ പ്രമുഖ ടീമായ ഫിയൊറെന്റീനയുടെ ക്യാപ്റ്റന്‍ കൂടിയാണ് 31 കാരനായ താരം. ഞായറാഴ്ച ഉഡിനെസിനെതിരേ ഫിയൊറെന്റീനയുടെ മല്‍സരം നടക്കാനിരിക്കെയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ തന്നെ നടുക്കിയ അസ്‌റ്റോറിയുടെ അപ്രതീക്ഷിത വിയോഗം.

ഐഎസ്എല്‍ കിരീടം, എഎഫ്‌സി യോഗ്യത... ബ്ലാസ്റ്റേഴ്സിന് വഴികാട്ടാന്‍ ജെയിംസ് ഒപ്പമുണ്ടാവും, 2021 വരെ

ഓറഞ്ച് ജഴ്‌സിയില്‍ കളം നിറയാന്‍ ഇനി സ്‌നൈഡറില്ല... 33ാം വയസ്സില്‍ ദേശീയ ടീമിനോട് വിടചൊല്ലി

1

ഇറ്റലിയിലെ തന്നെ മുന്‍നിര ക്ലബ്ബുകളായ എകസി മിലാന്‍, എസ് റോമ എന്നിവര്‍ക്കു വേണ്ടി നേരത്തേ പ്രതിരോധക്കോട്ട കാത്ത താരമാണ് അസ്‌റ്റോറി. കൂടാതെ ദേശീയ ടീമിനു വേണ്ടി 14 മല്‍സരങ്ങളിലും അദ്ദേഹം ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 2013ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കളിച്ച ഇറ്റാലിയന്‍ ടീമില്‍ അസ്റ്റോറിയുമുണ്ടായിരുന്നു. താരത്തിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നു ഞായറാഴ്ച നടക്കാനിരുന്ന ഇറ്റാലിയന്‍ ലീഗിലെ മല്‍സരങ്ങള്‍ മുഴുവന്‍ മാറ്റിവച്ചു.

2

ടീം ഹോട്ടലില്‍ ഉറങ്ങാന്‍ കിടന്ന അസ്‌റ്റോറി പിന്നീട് എഴുന്നേറ്റിട്ടില്ലെന്ന് വിവിധ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രഭാതഭക്ഷണം കഴിക്കാന്‍ അസ്റ്റോറി എത്താതിരുന്നതിനെ തുടര്‍ന്ന് ടീമംഗങ്ങള്‍ നിരവധി തവണ അദ്ദേഹത്തെ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടര്‍ന്ന് താരങ്ങള്‍ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തു പ്രവേശിപ്പിച്ചപ്പോഴാണ് അസ്‌റ്റോറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

3

സാധാരണയായി രാവിലെ അസ്‌റ്റോറിയാണ് പ്രഭാതഭക്ഷണത്തിന് ഏറ്റവുമാദ്യം എത്തിയിരുന്നത്. എന്നാല്‍ സമയം 9.30 കഴിഞ്ഞിട്ടും അദ്ദേഹം വരാതിരുന്നതോടെയാണ് ടീമംഗങ്ങള്‍ക്ക് സംശയം തോന്നിയതെന്ന് ഫിയൊറെന്റീന വക്താവ് അറിയിച്ചു. മരണകാരണം എന്താണെന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Story first published: Monday, March 5, 2018, 9:23 [IST]
Other articles published on Mar 5, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍