വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ഇതു മെസ്സിയുടെ കപ്പ്, അര്‍ജന്റീനയുടെയും!- കപ്പടിക്കാന്‍ കാരണങ്ങള്‍

കോപ്പ അമേരിക്ക വിജയിലാണ് അര്‍ജന്റീന

messi

ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം കാലുകളില്‍ ആവാഹിച്ച് കാല്‍പ്പന്തുകളി ആരാധകരുടെ മനസ്സില്‍ ചേക്കേറിയവരാണ് അര്‍ജന്റീന. ബ്രസീല്‍ പോലെ തന്നെ ലാറ്റിനമേരിക്കയുടെ ഫുട്‌ബോള്‍ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്നര്‍. ഇതിഹാസങ്ങളുടെ വലിയൊരു നിരയെ തന്നെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയ അര്‍ജന്റീനയുടെ ഇപ്പോഴത്തെ മജീഷ്യല്‍ ലയണല്‍ മെസ്സിയാണ്.

FIFA World Cup 2022: അര്‍ജന്റീന 'കോമാളികളുടെ' ടീം, കപ്പടിക്കില്ല-ഗ്ലെന്‍ ഹോഡിലിന്റെ പ്രവചനംFIFA World Cup 2022: അര്‍ജന്റീന 'കോമാളികളുടെ' ടീം, കപ്പടിക്കില്ല-ഗ്ലെന്‍ ഹോഡിലിന്റെ പ്രവചനം

പന്തിനെ കാലില്‍ കുരുക്കി, മൈതാനത്തെ തീടിപ്പിച്ച് മെസ്സ് ചീറിപ്പായുന്നത് ഫുട്‌ബോള്‍ പ്രേമിളുടെ ഹൃദയമിടിപ്പ് കൂട്ടുന്ന മനോഹരമായ കാഴ്ചയാണ്. ആരാധകരെ ആഹ്ലാദത്തിലാറാടിക്കാന്‍ മെസ്സിക്കും സംഘത്തിനും ഖത്തറിലൊരു ലോകകപ്പ് വേണം. അതിനു ശേഷയുള്ള ഗംഭീര ടീമുമായിട്ടാണ് അര്‍ജന്റീന അറേബ്യന്‍ മണ്ണില്‍ കാലുകുത്തിയത്. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയെ കിരീടത്തോടെ തന്ന യാത്ര അയക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ടീമിനുള്ളത്. അര്‍ജന്റീനയ്ക്കു ഇതു സാധിക്കുക തന്നെ ചെയ്‌തേക്കും. ഇവയ്ക്കു കാരണങ്ങളറിയാം.

മെസ്സിയുടെ സാന്നിധ്യം

മെസ്സിയുടെ സാന്നിധ്യം

ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ ലയണല്‍ മെസ്സിയുടെ സാന്നിധ്യമാണ് അര്‍ജന്റീനയെ കിരീട ഫേവറിറ്റുകളാക്കുന്ന ഒരു കാരണം. തനിച്ചു മല്‍സരഗതി തന്നെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഒരൊറ്റ മിനിറ്റിലെ മാജിക്ക് കൊണ്ട് കളിയെ വേറൊരു തലത്തിലേക്കു കൊണ്ടു പോവാന്‍ കഴിയുന്ന മജീഷ്യനാണ് മെസ്സി.
ഗ്രൗണ്ടില്‍ അദ്ദേഹത്തിനു മൂക്കുകയറിടാന്‍ കഴിഞ്ഞില്ലെങ്കില്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടുക ഏതു ടീമിനും അസാധ്യമാവും. കഴിഞ്ഞ വര്‍ഷം അര്‍ജന്‍ീനയെ കോപ്പ അമേരിക്കയില്‍ വിജയികളാക്കുന്നതില്‍ മെസ്സി നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതേ ഫോം ലോകകപ്പിലും ആവര്‍ത്തിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

കളിക്കാരുടെ സൗഹൃദം

കളിക്കാരുടെ സൗഹൃദം

അര്‍ജന്റീന ടീമിലെ കളിക്കാര്‍ തമ്മില്‍ വലിയ ഒത്തിണക്കം തന്നെ നമുക്ക് കാണാന്‍ കഴിയും. ലയണല്‍ മെസ്സിയാണ് ടീമിലെ വല്ല്യേട്ടനെങ്കില്‍ ബാക്കിയുള്ളവര്‍ കുഞ്ഞനുജന്‍മാരാണ്. പുതിയ കോച്ച് ലയണല്‍ സ്‌കലോനി വന്നനിതു ശേഷം അര്‍ജന്റൈന്‍ ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തിരുന്നു. ചില സീനിയര്‍ താരങ്ങളെ മാത്രം നിലനിര്‍ത്തിയ അദ്ദേഹം യുവതാരങ്ങള്‍ക്കു പ്രാമുഖ്യം നല്‍കിയുള്ള ടീമിനെ വളര്‍ത്തിയെടുക്കുകയായിരുന്നു. അതുകൊണ്ടു തന്നെ കളിക്കാര്‍ തമ്മില്‍ ഈഗോ പ്രശ്‌നങ്ങളോ, തര്‍ക്കങ്ങളോ ഒന്നും തന്നെയില്ല. കളിക്കാര്‍ തമ്മിലുള്ള മാനസികമായ ഈ അടുപ്പമാണ് അര്‍ജന്റീനയെ കൂടുതല്‍ ഒത്തിണക്കമുള്ള സംഘമാക്കി മാറ്റിയെടുക്കുന്നത്.

FIFA World Cup 2022: കാനറികള്‍ കപ്പടിക്കുമോ? ദൗര്‍ബല്യമുണ്ട്! ചൂണ്ടിക്കാട്ടി റോയ് കീന്‍

ശക്തമായ പ്രതിരോധം

ശക്തമായ പ്രതിരോധം

കെട്ടുറപ്പുള്ള, ഏതു ആക്രമണത്തിനു മുന്നിലും പതറാതെ നില്‍ക്കുന്ന ശക്തമായ പ്രതിരോധമാണ് അര്‍ജന്റീനയെ കിരീട ഫേവറിറ്റുകളാക്കുന്ന മൂന്നാമത്തെ ഘടകം. മികച്ച ഒരുപാട് ഡിഫന്‍ഡര്‍മാര്‍ ഇത്തവണത്തെ അര്‍ജന്റൈന്‍ സംഘത്തിലുണ്ട്. യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ ലീഗുകളില്‍ പയറ്റിത്തെളിഞ്ഞ അനുഭവസമ്പത്തുമായാണ് ഇവര്‍ ദേശീയ ടീമിന്റെ കോട്ട കാക്കാന്‍ ഖത്തറിലെത്തിയിരിക്കുന്നത്.
ക്രിസ്റ്റിയന്‍ റൊമേറോ, നിക്കോളാസ് ഒട്ടാമെന്‍ഡി, നഹ്വല്‍ മോളിന, ഗോണ്‍സാലോ മൊണ്ടിയെല്‍, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, യുവാന്‍ ഫോയ്ത്ത്, ജര്‍മന്‍ പെസ്സേല തുടങ്ങി ഒരുപാട് പേര്‍ അര്‍ജന്റൈന്‍ പ്രതിരോധസംഘത്തിലുണ്ട്. ഇവരില്‍ നിന്നും ബെസ്റ്റിനെ തിരഞ്ഞെടുക്കുകയെന്ന ചുമതലയാണ് കോച്ച് ലയണല്‍ സ്‌കലോനിക്കുള്ളത്.

കോച്ച് ലയണല്‍ സ്‌കലോനി

കോച്ച് ലയണല്‍ സ്‌കലോനി

കോച്ച് ലയണല്‍ സ്‌കലോനിയുടെ സാന്നിധ്യമാണ് അര്‍ജന്റീനയെ അപകടകാരികളാക്കുന്ന മറ്റൊരു ഘടകം. നിലവിലെ ടീമിനെ വാര്‍ത്തെടുത്തതിന്റെ മുഴുവന്‍ ക്രെഡിറ്റും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. ജൂനിയര്‍ ടീമിന്റെ പരിശീലകനായിരുന്ന സ്‌കലോനി താല്‍ക്കാലിക കോച്ചായാണ് ആദ്യമെത്തിയത്. കഴിവുറ്റ യുവതാരങ്ങളെ കണ്ടെത്തി അവരെ ടീമിലേക്കു കൊണ്ടുവരികയാണ് അദ്ദേഹം ആദ്യം ചെയ്തത്. ലയണല്‍ മെസ്സിയെ മാത്രമേ പഴയ ടീമില്‍ സ്‌കലോനി നിര്‍ത്തിയുള്ളൂ. പിന്നീട് എയ്ഞ്ചല്‍ ഡി മരിയയെപ്പോലെ ചിലരെ കോച്ച് തിരിച്ചുവിളിക്കുകയായിരുന്നു. സ്‌കലോനിക്കു കീഴില്‍ വളരെ പെട്ടെന്നാണ് അര്‍ജന്റീന വിജയികളുടെ സംഘമായി മാറിയത്. 2019ലെ കോപ്പ അമേരിക്കയ്ക്കു ശേഷമാണ് സ്‌കലോനി അര്‍ജന്റീനയെ വഴി കാണിക്കാനെത്തിയത്. അതിനു ശേഷം തുടര്‍ച്ചയായി 32 മല്‍സരങ്ങളില്‍ അര്‍ജന്റീന തോല്‍വിയറിഞ്ഞിട്ടില്ല.

FIFA World Cup 2022: എന്തുകൊണ്ട് ഖത്തര്‍ ലോകകപ്പ് സവിശേഷമാവുന്നു? ഇതാ ആറ് കാരണങ്ങള്‍

എമിലിയാനോ മാര്‍ട്ടിനസ്

എമിലിയാനോ മാര്‍ട്ടിനസ്

അര്‍ജന്റീനയുടെ മറ്റൊരു കരുത്ത് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ്. നേരത്തേ ഒരു ലോകോത്തര ഗോള്‍കീപ്പര്‍ ഇല്ലെന്നതായിരുന്നു അര്‍ജന്റീനയുടെ ഏക പോരായ്മ. ആ കുറവാണ് മാര്‍ട്ടിനസിലൂടെ അവസാനിച്ചിരിക്കുന്നത്. പെനല്‍റ്റി ഷൂട്ടൗട്ടുള്‍പ്പെടെ ഏതു സമ്മര്‍ദ്ദഘട്ടത്തിലും ടീമിന്റെ രക്ഷകനാവാന്‍ അദ്ദേഹം തയ്യാറായി നില്‍ക്കുകയാണ്. 2018ലെ കഴിഞ്ഞ ലോകകപ്പില്‍ വില്ലി കബാല്ലെറോ, ഫ്രാങ്കോ അര്‍മാനി എന്നിവരായിരുന്നു അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍മാര്‍. എന്നാല്‍ ഇവരുടെ ചില പിഴവുകള്‍ ടീമിനു തിരിച്ചടിയായിരുന്നു. ലയണല്‍ സ്‌കലോനി കോച്ചായതിനു ശേഷമാണ് മാര്‍ട്ടിനസിനെ ഗോള്‍കീപ്പറായി കൊണ്ടുവരുന്നത്. കഴിഞ്ഞ കോപ്പ അമേരിക്കയുടെ സെമി ഫൈനലിലും ഫൈനലിലുമെല്ലാം താരം കസറിയിരുന്നു.

Story first published: Sunday, November 20, 2022, 20:56 [IST]
Other articles published on Nov 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X