Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: കാനറികള്‍ കപ്പടിക്കുമോ? ദൗര്‍ബല്യമുണ്ട്! ചൂണ്ടിക്കാട്ടി റോയ് കീന്‍

1

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് മുതല്‍ പന്തുരുളും. ഇത്തവണ സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാണ് ഒട്ടുമിക്ക ടീമുകള്‍ക്കൊപ്പവുമുള്ളത്. അതുകൊണ്ട് തന്നെ കപ്പടിക്കല്‍ ആര്‍ക്കും എളുപ്പമാവില്ല. ബ്രസീല്‍, അര്‍ജന്റീന എന്നിവരാണ് കിരീട പോരാട്ടത്തില്‍ മുന്നിലുള്ളത്. ലയണല്‍ മെസി, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ബൂട്ടണിയുന്ന ടീമുകള്‍ക്ക് വലിയ ആരാധക പിന്തുണയുമുണ്ട്. അര്‍ജന്റീന മെസിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ്.

മറുവശത്ത് ബ്രസീല്‍ ആറാം കിരീടമെന്ന സ്വപ്‌നത്തോടെയാണ് ഖത്തറിലേക്ക് പറന്നിറങ്ങിയിരിക്കുന്നത്. ബ്രസീലിന്റെ ടീം കരുത്ത് പരിശോധിച്ചാല്‍ ഒന്നിനൊന്ന് മെച്ചം. നെയ്മറിനെ മാത്രം ആശ്രയിച്ച് നില്‍ക്കുന്ന നിരയല്ല ഇത്തവണത്തേത്. മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ട് വരാന്‍ ബ്രസീലിന് സാധിച്ചിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ഇത്തവണ എല്ലാം തികഞ്ഞവരാണോ ബ്രസീല്‍?. ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പരിശീലകനായ റോയ് കീന്‍.

ബ്രസീല്‍ മികച്ച താരങ്ങളുടെ നിര

ബ്രസീല്‍ മികച്ച താരങ്ങളുടെ നിര

മികച്ച ആക്രമണകാരികളുള്ള നിരയാണ് ബ്രസീലിന്റേത്. വളര്‍ന്നുവരുന്ന കുട്ടിക്ക് പോലും ബ്രസീലിന്റെ ഫുട്‌ബോള്‍ കാണുമ്പോള്‍ സ്വാധീനം തോന്നും. ബ്രസീല്‍ എങ്ങനെയാണ് ലോകകപ്പില്‍ കളിക്കുകയെന്നത് കാണാന്‍ കാത്തിരിക്കുകയാണ്. നോക്കൗട്ട് റൗണ്ടിലേക്ക് ബ്രസീല്‍ എത്തുമെന്നുറപ്പാണ്. മികച്ച പ്രതിരോധവും ഗോള്‍കീപ്പറും അവര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ബ്രസീലിന് വലിയ സാധ്യതയും കല്‍പ്പിക്കുന്നു.

Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

മധ്യനിരയിലാണ് പ്രശ്‌നം

മധ്യനിരയിലാണ് പ്രശ്‌നം

ബ്രസീലിന്റെ മധ്യനിരയിലാണ് പ്രശ്‌നമെന്നാണ് കീന്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരങ്ങളെ അമിതമായി ബ്രസില്‍ മധ്യനിരയില്‍ ആശ്രയിക്കുന്നു. കാസമിറോ, ഫ്രഡ് എന്നിവരിലാണ് ബ്രസീല്‍ മധ്യനിരയില്‍ വിശ്വാസം അര്‍പ്പിക്കുന്നത്. എന്നാല്‍ ഇരുവരും മോശം ഫോമിലായാലും അതിനെ മറികടക്കാന്‍ കഴിവുള്ള ബാക്കപ്പ് താരങ്ങള്‍ ബ്രസീലിനൊപ്പമുണ്ട്- കീന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണ 26 അംഗ ടീമിനെ പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ ബാക്കപ്പ് താരങ്ങളെ പരിഗണിക്കാന്‍ ടീമുകള്‍ക്ക് അവസരം ലഭിക്കുന്നു. കരുത്തുറ്റ താരങ്ങളുള്ള ബ്രസീലിന് കീന്‍ ചൂണ്ടിക്കാട്ടിയത് ഒരു ദൗര്‍ബല്യമാണെന്ന് പറയാനാവില്ല.

ബ്രസീലിന് കിരീട സാധ്യതകളേറെ

ബ്രസീലിന് കിരീട സാധ്യതകളേറെ

ഇത്തവണ ബ്രസീലിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നത് അവരുടെ ടീം കരുത്ത് തന്നെയാണ്. അറ്റാക്കിങ് ആരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. നെയ്മര്‍, ലൂക്കാസ് പക്ക്വേറ്റ, വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ എന്നിവരെല്ലാം എതിര്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ചുവിടാന്‍ കഴിവുള്ളവരാണ്. മറ്റ് പ്രധാന ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു താരത്തെ മാത്രം ആശ്രയിച്ച് കളിക്കുന്നവരല്ല ബ്രസീലെന്ന് പറയാനാവും. മെസി, റൊണാള്‍ഡോ എന്നിവര്‍ മാറിനിന്നാല്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ദുര്‍ബലം. എന്നാല്‍ ബ്രസീലില്‍ നെയ്മര്‍ മാറിനിന്നാലും കളി ജയിപ്പിക്കാന്‍ കഴിവുള്ളവര്‍ വേറെയുമുണ്ട്. ബ്രസീല്‍ പരിശീലകന്‍ ടിറ്റെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫേവറേറ്റുകളെക്കുറിച്ച് നെയ്മര്‍ പറയുന്നു

ഫേവറേറ്റുകളെക്കുറിച്ച് നെയ്മര്‍ പറയുന്നു

ബ്രസീലിന് കപ്പടിക്കാന്‍ സാധിച്ചില്ലെങ്കില്‍ കിരീട സാധ്യത ആര്‍ക്കാണെന്ന് നെയ്മര്‍ പറഞ്ഞത് ഇങ്ങനെയാണ്. 'അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവരെല്ലാം ഫേവറേറ്റുകളാണ്. ബ്രസീലിനെപ്പോലെ തന്നെ ഫൈനലിലേക്കെത്താന്‍ കഴിവുള്ളവരാണിവര്‍. ഇംഗ്ലണ്ടിനെക്കുറിച്ച് വിട്ട് പോയതാണ്. അവര്‍ക്കും കിരീട സാധ്യതയുണ്ട്. ഹാരി കെയ്‌നെ വ്യക്തിപരമായി ഇഷ്ടമാണ്. അവനെപ്പോലെ ഉന്നത നിലവാരത്തില്‍ കളിക്കുന്നവരോട് വലിയ ഇഷ്ടമാണെനിക്ക്-നെയ്മര്‍ പറഞ്ഞു.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

ബ്രസീല്‍ ടീം ഇങ്ങനെ

ബ്രസീല്‍ ടീം ഇങ്ങനെ

അലിസണ്‍, എഡേഴ്‌സണ്‍, വെവെര്‍ട്ടണ്‍, ഡാനിലോ, ഡാനി ആല്‍വേസ്, അലക്സ് സാന്‍ഡ്രോ, അലെക്സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, എദര്‍ മിലിറ്റാവോ, ബ്രെമര്‍, കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗിമറെസ്, ഫ്രെഡ്, ലൂകാസ് പക്വേറ്റ, എവര്‍ട്ടണ്‍ റിബെയ്‌റോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി, റഫീന്യ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ.

Story first published: Sunday, November 20, 2022, 11:01 [IST]
Other articles published on Nov 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+