FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് ഫുട്‌ബോള്‍ ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഇനി പോരാട്ടത്തിന്റെ നാളുകള്‍. തുകല്‍പന്തിനൊപ്പം ലോകത്തിന്റെ മനസും ചുറ്റുന്ന മനോഹര നിമിഷങ്ങള്‍. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ വമ്പന്മാരുടെയെല്ലാം ആരാധകര്‍ തങ്ങളുടെ സൂപ്പര്‍ ടീമിന്റെ കുതിപ്പിനായി കാത്തിരിക്കുകയാണ്.
ഇത്തവണത്തെ വന്‍ ശക്തികളും ഫേവറേറ്റുകളുമായ ടീമുകളിലൊന്നാണ് ബ്രസീല്‍ എന്നതില്‍ സംശയമില്ല. ആറാം കിരീടമെന്ന മോഹത്തോടെയാണ് സാംബാ താളത്തിന്റെ നാട്ടില്‍ നിന്ന് മഞ്ഞപ്പട ഖത്തറിലേക്കെത്തിയിരിക്കുന്നത്. ടീമിനെ കപ്പിലേക്കെത്തിക്കാന്‍ കരുത്തരായ നിരവധി താരങ്ങള്‍ ബ്രസീലിനൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ടീമിന് പ്രതീക്ഷകളുമേറെ. എന്നാല്‍ ഇതേ ടീം കരുത്ത് തന്നെ ബ്രസീലിന് വലിയ തലവേദനയാവുന്നുണ്ടെന്ന് പറയാം.

അറ്റാക്കിങ് ഫുട്‌ബോള്‍ തന്ത്രം പാളുമോ?
ടിറ്റെയെന്ന പരിശീലകന്‍ അറ്റാക്കിങ് ഫുട്‌ബോള്‍ എന്ന തന്ത്രമോതിയാണ് ബ്രസീലിനെ പഠിപ്പിക്കുന്നത്. ആക്രമണം മുതല്‍ പ്രതിരോധംവരെ കളിച്ച് മികവ് തെളിയിച്ചവരുടെ നീണ്ടനിരയാണ് ബ്രസീലിനൊപ്പമുള്ളത്. ഫോര്‍വേഡുകളുടെ നീണ്ടനിരയാണ് ബ്രസീലിന്റെ ശക്തി. എന്നാല്‍ ഇവരിലാരൊക്കെ മുന്നേറ്റനിരയിലെന്നത് ടിറ്റെയുടെ തലപുകയ്ക്കുന്ന ചോദ്യം. കാറ്റടിച്ചാല്‍ വീഴുന്ന നെയ്മര്‍ എന്ന പരിഹാസത്തിന് ഇത്തവണ ഖത്തറില്‍ മറുപടി നല്‍കേണ്ടത് ബ്രസീല്‍ നായകന്റെ അഭിമാന പ്രശ്‌നം.
Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

മുന്നേറ്റ നിരയില്‍ ആരെ തഴയും?
നെയ്മറിനൊപ്പം മുന്നേറ്റത്തിന്റെ കുന്തമുനയാവുക ആരൊക്കെയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ആഴ്‌സണലിന്റെ ഗബ്രിയേല്‍ ജെസ്യൂസ്, റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, ബാഴ്‌സലോണയുടെ റാഫിനയും ടോട്ടനത്തിന്റെ റിച്ചാര്‍ലിസണും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണിയും മുന്നേറ്റത്തില്‍ അവസരം തേടുമ്പോള്‍ ആരെയാവും തഴയുക?. ഇവരെല്ലാം തന്നെ മികച്ച ഫോമിലും ക്ലബ്ബ് ഫുട്‌ബോളില്‍ മികവ് തുടരുന്നവരുമാണ്. അതുകൊണ്ട് തന്നെ തീരുമാനം എടുക്കുക എളുപ്പമാവില്ല.

ഗ്രൂപ്പില്‍ വലിയ വെല്ലുവിളിയില്ല
ഗ്രൂപ്പ് ജിയിലാണ് ബ്രസീലിന്റെ സ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡും സെര്‍ബിയയും കാമറൂണുമാണ് ഗ്രൂപ്പിലെ എതിരാളികള്‍. അഞ്ച് തവണ കപ്പില്‍ മുത്തമിട്ട കാനറികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ ഈ എതിരാളികള്‍ക്ക് സാധിച്ചേക്കില്ല. കരുത്തുറ്റ മുന്നേറ്റത്തോടൊപ്പം മധ്യനിരയില്‍ കാസമിറോയും ഫ്രഡും ലൂക്കാസ് പക്വേറ്റയും ഫാബിന്യോയും ചേരുമ്പോള്‍ പ്രതിരോധ കോട്ട കാക്കാന്‍ ചെല്‍സിയുടെ തിയാഗോ സില്‍വയും പിഎസ്ജിയുടെ മാര്‍കിന്വോസും യുവന്റ്‌സിന്റെ ഡാലിനോയും ഒപ്പം ഡാനി ആല്‍വസും ഇറങ്ങുമ്പോള്‍ എതിരാളികള്‍ക്ക് ചങ്കിടിക്കുമെന്നുറപ്പ്.

പരിക്ക് വില്ലനാവുമോ?
വമ്പന്‍ ടീമുകള്‍ക്കെല്ലാം ഖത്തര്‍ ലോകകപ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പരിക്കാണ്. ബ്രസീലിനെയും പരിക്ക് വലക്കുന്നു. മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗീമറൈസ്, ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലെസ് എന്നിവര്‍ക്ക് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഇവരുടെ ഫിറ്റ്‌നസ് ഇപ്പോള്‍ ടീമിന് തലവേദനയാവുന്നു. 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഖത്തറില്‍ ആറാം തമ്പുരാക്കന്മാരാവാന്‍ ബ്രസീലിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

ബ്രസീല്‍ ടീം
അലിസണ്‍, എഡേഴ്സണ്‍, വെവെര്‍ട്ടണ്‍, ഡാനിലോ, ഡാനി ആല്‍വേസ്, അലക്‌സ് സാന്‍ഡ്രോ, അലെക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, എദര്‍ മിലിറ്റാവോ, ബ്രെമര്‍, കാസെമിറോ, ഫാബീന്യോ, ബ്രൂണോ ഗിമറെസ്, ഫ്രെഡ്, ലൂകാസ് പക്വേറ്റ, എവര്‍ട്ടണ്‍ റിബെയ്റോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്തണി, റഫീന്യ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications