വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: 11ല്‍ ഒമ്പതു പേരെയും മാറ്റി ഫ്രഞ്ച് ചൂതാട്ടം, കിട്ടിയത് എട്ടിന്റെ പണി

ഫ്രാന്‍സിനെ ടുണീഷ്യ 1-0ന് വീഴ്ത്തി

ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് നടത്തിയ ചൂതാട്ടത്തിനു എട്ടിന്റെ പണി കിട്ടി. ആഫ്രിക്കയില്‍ നിന്നുള്ള ടുണീഷ്യയോടു അപ്രതീക്ഷിത പരാജയമാണ് മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഫ്രഞ്ച് പട നേരിട്ടത്. എന്നാല്‍ നേരത്തേ നോക്കൗട്ട് റൗണ്ടിലെത്തിയതിനാല്‍ ഈ പരാജയം ഫ്രാന്‍സിനു ക്ഷീണമല്ല. എന്നാല്‍ ഫ്രാന്‍സിനെതിരേ അവിസ്മരണീയ വിജയം കൊയ്തിട്ടും ടുണീഷ്യ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 58ാം മിനിറ്റില്‍ വാബി ഖാസ്രി നേടിയ ഗോളിലാണ് ടുണീഷ്യ അപ്രതീക്ഷിത ജയം കൊയ്തത്. ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അന്റോണി ഗ്രീസ്മാന്‍ ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്‌തെങ്കിലും അതു ഓഫ്‌സൈഡ് വിളിക്കപ്പെട്ടതോടെ ടുണീഷ്യ ജയം മതിമറന്ന് ആഘോഷിക്കുകയായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഡെന്മാര്‍ക്കിനെ 1-0നു തോല്‍പ്പിച്ച് ഓസ്‌ട്രേലിയ നോക്കൗട്ട് റൗണ്ടിലേക്കു ടിക്കറ്റെടുത്തു. 60ാം മിനിറ്റില്‍ മാത്യു ലെക്കി നേടിയ ഗോളാണ് കരുത്തരായ ഡെന്‍മാര്‍ക്കിനു മേല്‍ സോക്കറുസിനു മിന്നുന്ന ജയം സമ്മാനിച്ചത്. ഫ്രാന്‍സിനും ഓസീസിനും ആറു പോയിന്റ് വീതമാണ് ലഭിച്ചത്. എന്നാല്‍ മികച്ച ഗോള്‍ശരാശരി ഫ്രാന്‍സിനെ ഗ്രൂപ്പ് ജേതാക്കളാക്കാന്‍ സഹായിക്കുകയിരുന്നു.

പരീക്ഷണ ടീമുമായി ഫ്രാന്‍സ്

പരീക്ഷണ ടീമുമായി ഫ്രാന്‍സ്

പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചിരുന്നതിനാല്‍ പരീക്ഷണ ടീമുമായാണ് ഫ്രാന്‍സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഡെന്‍മാര്‍ക്കെതിരേ ജയിച്ച തൊട്ടുമുമ്പത്തെ കളിയില്‍ അവര്‍ ഒമ്പതു മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റന്‍ സ്ഥാനം റാഫേല്‍ വറാന്‍ തന്നെ നിലിനിര്‍ത്തിയപ്പോള്‍ കിലിയന്‍ എംബാപ്പെയടക്കം ഫസ്റ്റ് ചോയ്‌സ് കളിക്കാര്‍ക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കി.
മറുഭാഗത്തു നിര്‍ണായക മല്‍സരത്തില്‍ ഇറങ്ങിയ ടുണീഷ്യ ടീമിലും വലിയ അഴിച്ചുപണി നടന്നു. ഓസ്‌ട്രേലിയയോടു 0-1നു തോറ്റ ടീമില്‍ അവര്‍ ആറു മാറ്റങ്ങള്‍ വരുത്തി.

മിന്നിച്ച് ടുണീഷ്യ

മിന്നിച്ച് ടുണീഷ്യ

ഫ്രാന്‍സിന്റെ രണ്ടാംനിര ടീമിനെ തകര്‍പ്പന്‍ കളിയായിരുന്നു ടുണീഷ്യ തുടക്കം മുതല്‍ കാഴ്ചവച്ചത്. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഹൈ പ്രെസിങ് ഗെയിമാണ് പുറത്തെടുത്തത്. ഇതോടെ ലോക ചാംപ്യന്‍മാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
എട്ടാം മിനിറ്റില്‍ ടുണീഷ്യന്‍ ടീമിനെയും ആരാധകരെയും ആവേശത്തിലാറാടിച്ച് ഫ്രീകിക്കില്‍ നിന്നും കിടിലനൊരു വോളിയിലൂടെ ഖാന്‍ട്രി ഫ്രഞ്ച് വല കുലുക്കിയിരുന്നു. പക്ഷെ റഫറി അതു ഓഫ് സൈഡ് വിളിച്ചേെത്താടെ ടുണീഷ്യന്‍ ആരാധകര്‍ നിശബ്ധരായി.

അവസരം പാഴാക്കി ടുണീഷ്യ

അവസരം പാഴാക്കി ടുണീഷ്യ

17ാം മിനിറ്റില്‍ കളിയില്‍ മുന്നിലെത്താന്‍ ടുണീഷ്യക്കു നല്ലൊരു അവസരം. ഫ്രാന്‍സ് നഷ്ടപ്പെടുത്തിയ ബോള്‍ പിടിച്ചെടുത്ത് നടത്തിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഇത്. വറാനില്‍ നിന്നും ബോള്‍ തട്ടിയെടുത്ത ബെന്‍ സ്ലിമാനി അതു ബെന്‍ റോംധാനെയ്ക്കു പാസ് ചെയ്തു. പക്ഷെ റോംധാനെ അതു വലയുടെ പുറത്തേക്കടിച്ചു പാഴാക്കി.

രക്ഷകനായി ഗോളി

രക്ഷകനായി ഗോളി

30ാം മിനിറ്റില്‍ ഗോള്‍ നേടാന്‍ ടുണീഷ്യക്കു മറ്റൊരു നല്ല അവസരം. ഇത്തവണ പക്ഷെ ഗോള്‍കീപ്പര്‍ മന്‍ഡാന ഫ്രാന്‍സിനെ രക്ഷിക്കുകയായിരുന്നു. ത്രോയ്‌ക്കൊടുവില്‍ ലെയ്‌ഡോനിയുടെ കര്‍ലിങ് ക്രോസ്. ബോക്‌സിനുള്ളില്‍ ഇതു ടീമംഗം ബെന്‍ സ്ലിമാനെയുടെ തലയ്ക്കു പാകമായിരുന്നു. ഗോളിലേക്കു ക്ലോസ റേഞ്ച് ഹെഡ്ഡറാണ് സ്ലിമാനെ തൊടുത്തത്. പക്ഷെ ഗോളി മന്‍ഡാന തകര്‍പ്പനൊരു സേവിലൂടെ ബോള്‍ വരുതിയിലാക്കി.
അഞ്ചു മിനിറ്റിനകം ഫ്രഞ്ച് ഗോളിയുടെ മറ്റൊരു തകര്‍പ്പന്‍ സേവ്. 35 വാര അകലെ നിന്നും ഖാസ്‌റി തൊടുത്ത കരുത്തുറ്റ ഹാഫ് വോളി ഗോള്‍കീപ്പര്‍ മന്‍ഡാന കാണിള്‍ക്കിടയിലേക്കു കുത്തിയകറ്റുകയായിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായി തന്നെ അവസാനിച്ചു.

മുന്നിലെത്തി ടുണീഷ്യ

മുന്നിലെത്തി ടുണീഷ്യ

58ാം മിനിറ്റില്‍ നിരന്തരമുള്ള സമ്മര്‍ദ്ദങ്ങളൊടുവില്‍ ടുണീഷ്യ കളിയില്‍ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. ഫ്രാന്‍സിന്റെ പക്കല്‍ നിന്നും തട്ടിയെടുത്ത ബോളില്‍ നിന്നായിരുന്നു ഇത്. മൈതാന മധ്യത്ത് നിന്നും ഫ്രഞ്ച് താരത്തില്‍ നിന്നും കവര്‍ന്നെടുത്ത ബോള്‍ ലെയ്‌ഡോനി ഖാസ്‌റിക്കു കൈമാറി. പന്തുമായി കുതിച്ച ഖാസ്രി രണ്ടു ഡിഫന്‍ഡര്‍മാരെയും ഗോൡയെയും കബളിപ്പിച്ച് തൊടുത്ത വേഗം കുറഞ്ഞ ഗ്രൗണ്ട് ഷോട്ട് വലയിലേക്കു കയറിയപ്പോള്‍ ഫ്രഞ്ച് ടീം സ്തബ്ധരായി.

Story first published: Wednesday, November 30, 2022, 22:48 [IST]
Other articles published on Nov 30, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X