വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: മൊറോക്കന്‍ മിറക്ക്ള്‍! പോര്‍ച്ചുഗലിനെ നാട്ടിലേക്ക് വിമാനം കയറ്റി

1-0നായിരുന്നു മൊറോക്കന്‍ വിജയം

morocco

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോലിലെ അദ്ഭുതങ്ങള്‍ അവസാനിക്കുന്നില്ല. കിരീട ഫേവറിറ്റുകളിലൊന്നായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും കാലിടറി. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ആഫ്രിക്കന്‍ ടീം മൊറോക്കോയാണ് മുന്‍ യൂറോപ്യന്‍മാരുടെ കഥ കഴിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മൊറോക്കോയുടെ അദ്ഭുത വിജയം. നേരത്തേ പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ വീഴ്ത്തിയ മൊറോക്കോ ഒരിക്കല്‍ക്കൂടി സകല പ്രവചനങ്ങളും തെറ്റിക്കുന്ന കളിയാണ് കെട്ടഴിച്ചത്.

42ാം മിനിറ്റില്‍ യൂസുഫ് എല്‍ നെയ്സ്രി നേടിയ 'ആകാശ ഗോളാണ്' പോര്‍ച്ചുഗലിന്റെ വിധി നിര്‍ണയിച്ചത്. അതിശയിപ്പിക്കുന്ന ഒരു ഹെഡ്ഡറിലൂടെയായിരുന്നു ഈ ഗോള്‍. സമനിലയ്ക്കായി പോര്‍ച്ചുഗലിനു ഒരുപാട് അവസരങ്ങള്‍ രണ്ടാംപകുതിയില്‍ ലഭിച്ചെങ്കിലും ഒന്നുപോലും ഗോള്‍വലയ്ക്കുള്ളില്‍ എത്തിക്കാനായില്ല. മൊറോക്കന്‍ ഗോളി ബൊനൗവിന്റെ ചില കിടിലന്‍ സേവുകളും അവര്‍ക്കു ഗോള്‍ നിഷേധിച്ചു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആഫ്രിക്കയില്‍ നിന്നും സെമിയിലെത്തിയ ആദ്യ ടീമായും മൊറോക്കോ മാറിയിരിക്കുകയാണ്.

morocco wiin

റൊണാള്‍ഡോ പുറത്തുതന്നെ

ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തുടരെ രണ്ടാമത്തെ മല്‍സരത്തിലും പുറത്ത് ഇരുത്തിയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. കോച്ചും റൊണാള്‍ഡോയും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നു ഈ തീരുമാനത്തോടെ ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്. റോണോയ്ക്കു പകരം തൊട്ടുമുമ്പത്തെ കളിയിലെ ഹാട്രിക്ക് ഹീറോ ഗോണ്‍കാലോ റാമോസ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുകയു ചെയ്തു.

തുടക്കത്തില്‍ തന്നെ ഗോള്‍ ശ്രമം

അഞ്ചാം മിനിറ്റില്‍ തന്നെ മൊറോക്കന്‍ ഗോള്‍കീര്‍ ബൊനൗയെകൊണ്ട് ആദ്യത്തെ സേവ് നടത്തി പോര്‍ച്ചുഗല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കിടിലന്‍ ഗോളവസരമായുന്നു പോര്‍ച്ചുഗീസ് മുന്നേറ്റ താരം ജോ ഫെലിക്‌സിനു ലഭിച്ചത്. വലതു വശത്തു നിന്നും ബോക്‌സിനകത്തേക്കു വന്ന ബ്രൂണോയുടെ ഫ്രീകിക്കില്‍ നിന്നും ഡൈവിങ് ഹെഡ്ഡറാണ് ഫെലിക്്‌സ് പരീക്ഷിച്ചത്. പക്ഷെ ബൊനൗ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് ഇതു ബ്ലോക്ക് ചെയ്യുകയായിരുന്നു.
രണ്ടു മിനിറ്റിനകം മൊറോക്കോയ്ക്കു കളിയിലെ ആദ്യത്തെ അവസരം. സിയെക്കിന്റെ മികച്ചൊരു കോര്‍ണര്‍ കിക്കില്‍ നിന്നും എല്‍ നെസ്‌റിയുടെ ഫ്രീ ഹെഡ്ഡര്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്.

ഇരമ്പിക്കളിച്ച് ഇരുടീമും

തുടക്കത്തിലെ ഈ ഗോള്‍ ശ്രമങ്ങള്‍ക്കു ശേഷം കളി കൂടുതല്‍ കടുപ്പമായി മാറുന്നതാണ് കണ്ടത്. രണ്ടു ടീമുകളും ഇരമ്പിക്കളിച്ചെങ്കിലും അവയൊന്നും ഗോളിലേക്കു വഴി തുറന്നില്ല. കൂടുതലും മധ്യനിരയിലായിരുന്നു പോരാട്ടം. സമാനമായ ശൈലിയായിരുന്നു രണ്ടു ടീമും സ്വീകരിച്ചത്. ഈ കാരണത്താല്‍ കൂടുതല്‍ ഗോളസരങ്ങളും തുടര്‍ന്നുള്ള 20 മിനിറ്റോളം കണ്ടില്ല.

അവസരം പാഴാക്കി

26ാ മിനിറ്റില്‍ മൊറോക്കന്‍ താരം നെസ്‌റി ീമിന്റെ അക്കൗണ്ട് തുറക്കാനുള്ള മറ്റൊരു അവസരം കൂടി പാഴാക്കി. സിയെക്കിന്‍െ ഇന്‍സ്വിങിങ് ഫ്രീകിക്ക് ബോക്‌സിലേക്കു വന്നപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന നെയ്സ്രി ഹെഡ്ഡര്‍ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഇതും ലക്ഷ്യം കാണാതെ പോവുകയായിരുന്നു.

morocco goal

മൊറോക്കോ മുന്നില്‍

42ാം മിനിറ്റില്‍ പോര്‍ച്ചുഗലിനെയും പകരക്കാരുടെ ബെഞ്ചിലിരുന്ന റൊണാള്‍ഡോയെയും സ്തബ്ധരാക്കി മൊറോക്കോ അക്കൗണ്ട് തുറന്നു. മധ്യഭാഗത്തു നിന്നും തുടങ്ങിയ നീക്കത്തിനൊടുവില്‍ ഇടതു ഭാഗത്തു നിന്നും അത്തിയത് അല്ലായുടെ ക്രോസ് ബോക്‌സിലേക്കു താഴ്ന്നിറങ്ങി. പക്ഷെ ബോള്‍ മനസ്സിലാക്കുന്നതില്‍ പോര്‍ച്ചുഗീസ് ഗോളിക്കു പാടെ പിഴച്ചു. ബോള്‍ പിടിക്കാന്‍ കോസ്റ്റ ശ്രമിച്ചെങ്കിലും വായുവില്‍ പറന്നുയര്‍ന്ന നെയ്സ്രി കിടിലനൊരു ഹെഡ്ഡര്‍ തൊടുക്കുകയായിരുന്നു. നിലത്തു കുത്തിയുയര്‍ന്ന ശേഷം ബോള്‍ വലയുടെ മേല്‍ക്കൂരയില്‍ തുളഞ്ഞു കയറുകയും ചെയ്തു. 1-0ന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിക്കാന്‍ മൊറോക്കോയ്ക്കു സാധിച്ചു.

റൊണാള്‍ഡോ കളത്തിലേക്ക്
ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി. 53ാം മിനിറ്റില്‍ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ കയറൂരിവിട്ടു. റൂബെന്‍ നെവസിനെ പിന്‍വലിച്ചായിരുന്നു ഇത്. ഏതു വിധേനയും ഗോള്‍ മടക്കി കളിയിലേക്കു മടങ്ങിവരാനുള്ള പോര്‍ച്ചുഗീസ് കോച്ച് സാന്റോസിന്റെ അവസാനത്തെ ശ്രമം കൂടിയായിരുന്നു ഇത്.

rono

അവസരങ്ങള്‍ തുലച്ച് പോര്‍ച്ചുഗല്‍

പോര്‍ച്ചുഗലിനു പിന്നീട് പല ഗോളവസരങ്ങളും ലഭിച്ചെങ്കിലും എല്ലാം അവര്‍ തുലയ്ക്കുകയായിരുന്നു. 58ാം മിനിറ്റില്‍ ഒറ്റാവിയോയുടെ ക്രോസില്‍ റാമോസിന്റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ ദിശ മാറി പുറത്തുപോയി. 64ാം മിനിറ്റില്‍ മറ്റൊരു നല്ല അവസരം ബ്രൂണോ പാഴാക്കി. ബോ്ക്‌സിനരികില്‍ നിന്നും സില്‍വ നല്‍കിയ പാസ് പിടിച്ചെടുതത് ബ്രൂണോ ഒരു തകര്‍പ്പന്‍ ലോങ്‌റേഞ്ചറാണ് തൊടുത്തത്. അതു വലയുടെ മേല്‍ക്കൂരയില്‍ കയറുമെന്നു തോന്നിച്ചെങ്കിലും ക്രോസ് ബാറിനെ ചുംബിച്ചു കൊണ്ട് പുറത്തേക്കു പറക്കുകയായിരുന്നു.

Story first published: Saturday, December 10, 2022, 22:35 [IST]
Other articles published on Dec 10, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X