വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ആരാണ് 'ഗോട്ട്', മെസിയോ-റോണോയോ? ഫിഫ പറയുന്നതിങ്ങനെ

ഖത്തര്‍ ലോകകപ്പിന് മുമ്പുവരെ മെസി-റൊണാള്‍ഡോ എന്നിവരിലാരാണ് 'ഗോട്ട്' എന്നത് വലിയ തര്‍ക്ക വിഷയമായിരുന്നു

1

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിലൊന്നായാണ് അവസാനിക്കുന്നത്. ലയണല്‍ മെസിയെന്ന ഇതിഹാസം ലോകത്തിന്റെ നെറുകയിലേക്ക് ലോകകിരീടത്തില്‍ മുത്തമിട്ട് ഉയരുന്ന കാഴ്ചയാണ് ഖത്തറില്‍ കണ്ടത്.

ലോകകപ്പില്ലാതെ മെസി ബൂട്ടഴിക്കേണ്ടി വരുമോയെന്ന് ആശങ്കപ്പെട്ടിരുന്ന ആരാധകര്‍ക്ക് മുന്നിലൂടെ മെസി വിശ്വകിരീടവുമായി പുഞ്ചിരിച്ചു. എല്ലാം തികഞ്ഞവനായി മെസി ഖത്തറിനോട് വിട പറയുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറക്കാനാഗ്രഹിക്കുന്ന ഓര്‍മയാണ് ഖത്തറിലേത്.

ഖത്തര്‍ ലോകകപ്പിന് മുമ്പുവരെ മെസി-റൊണാള്‍ഡോ എന്നിവരിലാരാണ് 'ഗോട്ട്' എന്നത് വലിയ തര്‍ക്ക വിഷയമായിരുന്നു. എന്നാലിപ്പോള്‍ റൊണാള്‍ഡോയെ ചിത്രത്തിലേ ഇല്ലാതാക്കുന്നതാണ് മെസിയുടെ പ്രകടനമെന്ന് പറയാം.

റൊണാള്‍ഡോ ആരാധകരും മെസി ആരാധകരും സാമൂഹ്യ മാധ്യമങ്ങളില്‍ പോര് തുടരവെ ഫിഫയുടെ ട്വീറ്റ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. അത് എന്താണെന്ന് നോക്കാം.

Also Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദംAlso Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദം

മെസി ഗോട്ടെന്ന് ഫിഫ

മെസി ഗോട്ടെന്ന് ഫിഫ

ഗോട്ട് ആരാണെന്നുള്ള ചോദ്യത്തിന് ഇനി പ്രസക്തിയില്ലെന്നും ഏറ്റവും വിശേഷപ്പെട്ട കിരീടം ആ ശേഖരത്തിനൊപ്പം കൂടിച്ചേര്‍ന്നുവെന്നും ട്വീറ്റ് ചെയ്ത ഫിഫ ഫൈനലിലെ താരമായത് മെസിയാണെന്നും ഗോട്ടാണെന്നും കുറിച്ചു.

ഇൗ ട്വീറ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്. റൊണാള്‍ഡോ വിരോധികളും മെസി ആരാധകരും ഫിഫയുടെ ട്വീറ്റ് ആഘോഷമാക്കുകയാണെന്ന് പറയാം. മെസിക്ക് ലോകകപ്പിന് മുമ്പ് നേടാന്‍ ബാക്കിയുണ്ടായിരുന്നത് വിശ്വകിരീടം മാത്രമായിരുന്നു.

അതും സ്വന്തമാക്കിയതോടെ റൊണാള്‍ഡോയെക്കാള്‍ ഒരുപാട് മുകളിലേക്ക് മെസി ഉയര്‍ന്നിരിക്കുന്നു. ഇനിയൊരു ലോകകപ്പ് കളിച്ച് കിരീടം നേടാന്‍ റൊണാള്‍ഡോക്ക് ബാല്യമില്ലാത്തതിനാല്‍ത്തന്നെ മെസിയുടെ പിന്നില്‍ മാത്രമാവും റോണോക്ക് സ്ഥാനം.

Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല

മെസി തകര്‍ത്തുകളിച്ച ലോകകപ്പ്

മെസി തകര്‍ത്തുകളിച്ച ലോകകപ്പ്

ലയണല്‍ മെസി കളം നിറഞ്ഞാടിയ ലോകകപ്പായാണ് ഖത്തര്‍ ലോകകപ്പ് അവസാനിക്കുന്നത്. തന്റെ അവസാന ലോകകപ്പായിരിക്കും ഇതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച മെസി 7 ഗോളും 3 അസിസ്റ്റും ഉള്‍പ്പെടെയാണ് അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ചത്.

മത്സരത്തില്‍ 1.5 ആയിരുന്നു മെസിയുടെ ശരാശരി ഗോള്‍ സംഭാവന. കെയ്‌ലിയന്‍ എംബാപ്പെയെക്കാള്‍ ഒരു ഗോളിന് പിന്നിലായി ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് നഷ്ടമായെങ്കിലും ഫൈനലിലെ താരവും ഗോള്‍ഡന്‍ ബോളുമെല്ലാം മെസിക്ക് സ്വന്തം.

രണ്ട് തവണ ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡും മെസിക്കൊപ്പം. തല്‍ക്കാലം വിരമിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മെസി അടുത്ത ലോകകപ്പിനുണ്ടാവുമോയെന്നത് കണ്ടറിയണം.

റൊണാള്‍ഡോ കരഞ്ഞ ലോകകപ്പ്

റൊണാള്‍ഡോ കരഞ്ഞ ലോകകപ്പ്

പോര്‍ച്ചുഗല്‍ ലോകകപ്പ് കിരീടത്തില്‍ മുത്തമിടുമെന്ന് വിശ്വസിച്ചിരുന്നവര്‍ വളരെ ചുരുക്കമാണ്. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന ഇതിഹാസത്തിന്റെ ഗംഭീര പ്രകടനം കാണാനാവുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണ്.

എന്നാല്‍ റൊണാള്‍ഡോ തീര്‍ത്തും നിറം മങ്ങിയ ലോകകപ്പായാണ് ഖത്തര്‍ ലോകകപ്പ് അവസാനിക്കുന്നത്. ഒരു ഗോള്‍ മാത്രമാണ് റൊണാള്‍ഡോ നേടിയത്. പല മത്സരങ്ങളിലും പകരക്കാരന്റെ റോളിലായിരുന്നു റൊണാള്‍ഡോക്ക് സ്ഥാനം.

പോര്‍ച്ചുഗല്‍ ടീമില്‍ നിന്ന് റൊണാള്‍ഡോക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് തന്നെ പറയാം. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ തോറ്റ് പുറത്തായപ്പോള്‍ കരഞ്ഞുകൊണ്ട് മൈതാനം വിട്ട റോണോയുടെ മുഖം ആരാധക ഹൃദയങ്ങളിലേല്‍പ്പിച്ചത് വലിയ മുറിവാണ്.

Also Read: തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!

റൊണാള്‍ഡോക്കിനിയൊരു തിരിച്ചുവരവില്ല

റൊണാള്‍ഡോക്കിനിയൊരു തിരിച്ചുവരവില്ല

ഇത്രയും നാള്‍ മെസിയോട് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നവനെന്ന വിശേഷണം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കുണ്ടായിരുന്നെങ്കിലും ഇനി അത്തരമൊരു വിശേഷണം അദ്ദേഹത്തിന് ലഭിക്കില്ല. ഖത്തര്‍ ലോകകപ്പോടെ മെസിയെക്കാള്‍ ഉന്നതങ്ങളിലേക്ക് റൊണാള്‍ഡോ ഉയര്‍ത്തപ്പെട്ടിരിക്കുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും തഴയപ്പെട്ടതോടെ നിലവില്‍ ഒരു ക്ലബ്ബിന്റെ പോലും ഭാഗമല്ല റൊണാള്‍ഡോയെന്ന് പറയാം. ഇനിയൊരു തിരിച്ചുവരവ് കാഴ്ചവെക്കുകയും റൊണാള്‍ഡോക്ക് എളുപ്പമല്ല. ബാല്യന്‍ദ്യോറിലും മെസിക്ക് പിന്നിലുള്ള റൊണാള്‍ഡോക്ക് ചരിത്രത്തില്‍ മെസിക്ക് പിന്നില്‍ രണ്ടാം സ്ഥാനം മാത്രം.

Story first published: Wednesday, December 21, 2022, 15:02 [IST]
Other articles published on Dec 21, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X