Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!

1

ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് വിരാമമാവുമ്പോള്‍ ലയണല്‍ മെസിയെന്ന അര്‍ജന്റൈന്‍ മിശിഹയുടെ കിരീടധാരണമാണ് കണ്ടത്. ഫുട്‌ബോളിലെല്ലാം നേടിയിട്ടും ലോകകപ്പ് കിരീടമില്ലാത്തവനായി മെസി മടങ്ങേണ്ടിവരുമോയെന്ന് ഭയപ്പെട്ടിരുന്നവര്‍ ഏറെയാണ്.

എന്നാല്‍ ലോകത്തിലെ കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി വിശ്വകിരീടത്തില്‍ മുത്തമിട്ട് മെസി വിടപറയുകയാണ്. ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളുടെ സിംഹാസനത്തില്‍ എന്നെന്നും മെസിയെന്ന പേര് അടയാളപ്പെടുത്തിയാണ് അദ്ദേഹം തന്റെ അവസാന ലോകകപ്പ് അവസാനിപ്പിച്ചത്.

സച്ചിനെപ്പോലെ തന്നെ മെസിയും തന്റെ അവസാന ലോകകപ്പ് അനശ്വരമാക്കിയിരിക്കുകയാണ്. ഇനി നേടാനൊന്നുമില്ലെന്ന് അടിവരയിട്ടുകൊണ്ടാണ് ഇവര്‍ തങ്ങളുടെ കരിയര്‍ അവസാനിപ്പിച്ചത്. തന്റെ അവസാന ലോകകപ്പുകളില്‍ സച്ചിനും മെസിയും കപ്പുനേടി മടങ്ങിയെന്നത് കാലത്തിന്റെ കാവ്യനീതി.

10ാം നമ്പറുകാര്‍ കിരീടം നേടി മടങ്ങി

ക്രിക്കറ്റിലെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 10ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ് സച്ചിന്‍ മൈതാനത്ത് പായിച്ച് ഓരോ ഷോട്ടും ആരാധകരുടെ ഹൃദയത്തിലേക്കാണ് പറന്നിറങ്ങിയത്. സച്ചിന്‍ ചരിത്ര നേട്ടങ്ങളെല്ലാം സ്വന്തമാക്കുമ്പോഴും ലോകകിരീടമില്ലെന്നത് വലിയ കുറവായിരുന്നു.

2011ലെ ഏകദിന ലോകകപ്പ് സച്ചിന്റെ കരിയറിലെ അവസാന ലോകകപ്പായിരുന്നു. ഇനിയൊരു ലോകകപ്പ് കളിക്കാനുള്ള ഭാഗ്യം സച്ചിനില്ലാത്തതിനാല്‍ത്തന്നെ ആ ലോകകപ്പിലെ ആരവങ്ങളെല്ലാം സച്ചിനുവേണ്ടിയായിരുന്നു. ആരാധകരുടെ പ്രാര്‍ത്ഥനകളുടെ ഫലമെന്നോളം ലോകകപ്പും നേടി തലയുയര്‍ത്തിത്തന്നെ സച്ചിന്‍ മടങ്ങി.

ഫുട്‌ബോളിലും 10ാം നമ്പര്‍ ജഴ്‌സി ഇതിഹാസങ്ങളുടേതാണ്. ടീമിലെ പ്രധാന താരങ്ങളാണ് കൂടുതലും 10ാം നമ്പര്‍ ജഴ്‌സി അണിയുക. മെസിയെന്ന ഇതിഹാസം തന്റെ 10ാം നമ്പര്‍ ജഴ്‌സിയില്‍ അവസാന ലോകകപ്പിനിറങ്ങിയപ്പോള്‍ കിരീടത്തില്‍ കുറഞ്ഞൊന്നും മുന്നിലില്ലായിരുന്നു.

ഇനിയൊരു ലോകകപ്പിന് അവസരമില്ലെന്ന സത്യം മെസി ഉള്‍ക്കൊണ്ട് മുന്നില്‍ നിന്ന് ടീമിനെ നയിച്ച് ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ ഇതിഹാസങ്ങളായ രണ്ട് 10ാം നമ്പറുകാര്‍ വിശ്വ കിരീടത്തോടെ മടങ്ങുന്നുവെന്നത് കായിക പ്രേമികള്‍ക്കും സന്തോഷം നല്‍കുന്ന കാര്യം.

1

ഏഴാം നമ്പറുകാര്‍ക്ക് ഭാഗ്യമില്ല

10ാം നമ്പര്‍ പോലെ തന്നെ ഏഴാം നമ്പറും സൂപ്പര്‍ താരങ്ങളുടേതാണ്. ക്രിക്കറ്റില്‍ ഏഴാം നമ്പറിനെ ആരാധകരുടെ പ്രിയപ്പെട്ടതാക്കിയത് എംഎസ് ധോണിയാണെങ്കില്‍ ഫുട്‌ബോളിലത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. രണ്ട് പേരും വലിയ ആരാധക പിന്തുണയുള്ളവരാണ്.

രണ്ട് പേരും പ്രതിഭകളും ഇതിഹാസങ്ങളുമാണ്. എന്നാല്‍ ലോക കിരീടം നേടാന്‍ ഭാഗ്യമില്ലാതെ തലതാഴ്ത്തി തങ്ങളുടെ അവസാന ലോകകപ്പില്‍ നിന്ന് മടങ്ങേണ്ടി വന്നവരാണ് ഇരുവരും. ധോണി രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത നായകനാണ്.

എന്നാല്‍ അവസാന ലോകകപ്പില്‍ കിരീടമെന്ന സ്വപ്‌നം സ്വപ്‌നമായിത്തന്നെ അവശേഷിച്ചു. റൊണാള്‍ഡോ തന്റെ ഇതിഹാസ കരിയറിലൂടെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയവനാണ്. എന്നാല്‍ ലോകകപ്പ് മാത്രം ഇതുവരെ നേടാനായില്ല.

പറങ്കിപ്പടയുടെ കപ്പിത്താന്‍ ഇത്തവണ വിശ്വകിരീടം ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചവര്‍ ഏറെയാണെങ്കിലും തലതാഴ്ത്തി കണ്ണീരോടെയാണ് അദ്ദേഹത്തിന് കളം വിടേണ്ടി വന്നത്. ഏഴാം നമ്പറുകാരായ രണ്ട് ഇതിഹാസങ്ങള്‍ക്കും തങ്ങളുടെ അവസാന ലോകകപ്പ് നിരാശയുടേതായി മാറിയതിനെ ദൗര്‍ഭാഗ്യമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവൂ.

1

പുഞ്ചിരിയും കണ്ണുനീരും

2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ റണ്ണൗട്ടായി ധോണി പുറത്തായി മടങ്ങുന്നത് അദ്ദേഹത്തിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന മടക്കമായിരുന്നു. എത്രയോ ജയങ്ങളും തോല്‍വികളും നേരിട്ടിട്ടും തലയുയര്‍ത്തി മടങ്ങിയ ധോണി അന്ന് തലകുമ്പിട്ടാണ് മൈതാനം വിട്ടത്.

റൊണാള്‍ഡോയെ ആത്മവിശ്വാസത്തിന്റെ പ്രതീകമായാണ് വിശേഷിപ്പിക്കുന്നത്. വലിയ ജീവിത പ്രതിസന്ധികളെ തരണം ചെയ്‌തെത്തിയ റൊണാള്‍ഡോ കളത്തിലും ആ ആത്മവിശ്വാസം കാട്ടിയിരുന്നു. എന്നാല്‍ ഖത്തറില്‍ തോല്‍വിയോടെ പോര്‍ച്ചുഗല്‍ പുറത്തായപ്പോള്‍ മുഖം പൊത്തി കരഞ്ഞാണ് അദ്ദേഹം മൈതാനം വിട്ടത്.

10ാം നമ്പറുകാരുടെ ഭാഗ്യമോ അതോ ഏഴാം നമ്പറുകാരുടെ ശാപമോ എന്ന് അറിയില്ല, പക്ഷെ 10ാം നമ്പറിലെ രണ്ട് ഇതിഹാസങ്ങളും ലോക കിരീടത്തില്‍ മുത്തമിട്ട് അവസാന ലോകകപ്പില്‍ നിന്ന് മടങ്ങിയപ്പോള്‍ ഏഴാം നമ്പറിലെ ഇതിഹാസങ്ങള്‍ക്ക് ഇത് കണ്ണീരോര്‍മയായി മാറി.

Story first published: Monday, December 19, 2022, 9:42 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+