Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല

1

ദോഹ: ഖത്തര്‍ ലോകകപ്പിന് കൊടിയിറങ്ങുമ്പോള്‍ അര്‍ജന്റീനയുടെയും നീലക്കൊടി വാനിലുയര്‍ന്ന് പറക്കുകയാണ്. അവസാന മിനുട്ടുവരെ പൊരുതിനില്‍ക്കാന്‍ ഫ്രാന്‍സിനായെങ്കിലും ഷൂട്ടൗട്ടില്‍ വിജയം മെസിയും സംഘവും നേടിയെടുക്കുകയായിരുന്നു.

വൈകല്യത്തോട് പടപൊരുതി വളര്‍ന്ന ബാല്യത്തില്‍ നിന്ന് ലോക ഫുട്‌ബോളിന്റെ ഇതിഹാസമായുള്ള മെസിയുടെ വളര്‍ച്ച കണ്ടവരെല്ലാം ഈ വിശ്വകിരീടം അവനര്‍ഹതപ്പെട്ടതാണെന്ന് തന്നെ പറയും. സൗദി അറേബ്യയോട് തോറ്റ് തുടങ്ങി ഇപ്പോള്‍ ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ് നീലപ്പട.

ഇത്തവണത്തെ ലോകകപ്പിനെ സവിശേഷമാക്കിയത് കുഞ്ഞന്‍ ടീമുകളുടെ വലിയ അട്ടിമറികളാണ്. എതിരാളികളുടെ കരുത്ത് നോക്കാതെ മിന്നും പ്രകടനം കാഴ്ചവെച്ച നിരവധി പ്രതിഭകളെ ഖത്തറില്‍ കാണാനായി. ഖത്തര്‍ ലോകകപ്പ് മറക്കാനാവാത്ത അനുഭവമായാണ് അവസാനിക്കുന്നത്.

ഇത്തവണത്തെ ലോകകപ്പിലെ സൂപ്പര്‍ 11 തിരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെയാവും ഉള്‍പ്പെടുക?. മെഡ്രോ സ്‌പോട്ട് തിരഞ്ഞെടുത്ത മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

ഗോള്‍കീപ്പര്‍ ക്രൊയേഷ്യക്കാരന്‍

ഗോള്‍കീപ്പര്‍ ക്രൊയേഷ്യക്കാരന്‍

ഇത്തവണത്തെ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസാണ് സ്വന്തമാക്കിയത്. എന്നാല്‍ ബെസ്റ്റ് 11ലെ ഗോളി ക്രൊയേഷ്യയുടെ ഡൊമിനിക് ലിവാക്കോവിച്ചാണ്. രണ്ട് ഷൂട്ടൗട്ടുകളില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ലിവാക്കോവിച്ചിനായി.

ജപ്പാനും ബ്രസീലിനുമെതിരായ മത്സരത്തില്‍ അഞ്ച് സ്‌പോട്ട് കിക്കുകളാണ് താരം തടുത്തത്. അത്ഭുതപ്പെടുത്തുന്ന പ്രകടനം തന്നെയായിരുന്നു ലിവാക്കോവിച്ച് കാഴ്ചവെച്ചത്. ഇത്തവണ മൂന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്.

Also Read: FIFA World Cup 2022: അന്ന് മറഡോണ, ഇന്ന് മെസ്സി! വാമോസ് അര്‍ജന്റീന

അഷറഫ് ഹക്കിമി, ഹാരി സൗട്ടര്‍, ജോസ്‌കോ ഗാര്‍ഡിയോള്‍

അഷറഫ് ഹക്കിമി, ഹാരി സൗട്ടര്‍, ജോസ്‌കോ ഗാര്‍ഡിയോള്‍

മൊറോക്കോ ഇത്തവണ അത്ഭുതപ്പെടുത്തിയ നിരയാണ്. നാലാം സ്ഥാനക്കാരായി മടങ്ങിയ ആഫ്രിക്കന്‍ കരുത്തിലെ ശക്തനായ താരമാണ് അഷറഫ് ഹക്കിമി. മൊറോക്കോയുടെ സെമിയിലേക്കുള്ള കുതിപ്പില്‍ പ്രതിരോധത്തില്‍ ഇത്തവണ ഗംഭീര പ്രകടനമാണ് ഹക്കിമി കാഴ്ചവെച്ചത്.

ഓസ്‌ട്രേലിയന്‍ പ്രതിരോധ താരം ഹാരി സൗട്ടറാണ് മറ്റൊരു താരം. ഒരു വര്‍ഷത്തോളം പരിക്കേറ്റ് പുറത്തിരുന്ന താരം ഗംഭീര തിരിച്ചുവരവാണ് ഇത്തവണ നടത്തിയത്. നോക്കൗട്ടിലേക്കുള്ള ഓസ്‌ട്രേലിയയുടെ കുതിപ്പിന് പിന്നില്‍ സൗട്ടറിന്റെ മികവ് എടുത്തു പറയേണ്ടതാണ്.

ക്രൊയേഷ്യയുടെ ജോസ്‌കോ ഗാര്‍ഡിയോള്‍ ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രതിരോധ താരങ്ങളിലൊരാളാണ്. നല്ല വേഗവും മികച്ച ടാക്കിളുകളുമായി പ്രതിരോധത്തില്‍ മികവ് കാട്ടാന്‍ ഗാര്‍ഡിയോളിനായിരുന്നു.

ഫ്രാന്‍സിന്റെ ലെഫ്റ്റ് ബാക്ക് തിയോ ഹെര്‍ണാണ്ടസും ഈ 11ലുണ്ട്. ഫ്രാന്‍സിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ തിയോ ഹെര്‍ണാണ്ടസിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. രണ്ട് അസിസ്റ്റും ഒരു ഗോളും അദ്ദേഹം നേടി.

സോഫ്യാന്‍ അംറാബത്, ജൂഡ് ബെല്ലിങ്ഹാം, അന്റോണിയോ ഗ്രിസ്മാന്‍

സോഫ്യാന്‍ അംറാബത്, ജൂഡ് ബെല്ലിങ്ഹാം, അന്റോണിയോ ഗ്രിസ്മാന്‍

മൊറോക്കോയുടെ സെന്‍ഡ്രല്‍ മിഡ്ഫീല്‍ഡര്‍ സോഫ്യാന്‍ അംറാബതാണ് 11ലെ മറ്റൊരാള്‍. സെമിക്ക് മുമ്പ് അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ഗോള്‍ മാത്രമാണ് മൊറോക്കോ വഴങ്ങിയത്. അച്ചടക്കത്തോടെ കളിച്ച മൊറോക്കോയ്ക്കായി മധ്യനിരയില്‍ സോഫ്യാന്‍ അംറാബത് തിളങ്ങി.

ഇംഗ്ലണ്ടിന്റെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡായ ജൂഡ് ബെല്ലിങ്ഹാമാണ് അടുത്ത താരം. ഇംഗ്ലണ്ടിന്റെ ഭാവി സൂപ്പര്‍ താരമെന്ന് ഇതിനോടകം പേരെടുക്കാന്‍ ജൂഡിനായിട്ടുണ്ട്.

ഫ്രാന്‍സിന്റെ അന്റോണിയോ ഗ്രിസ്മാനും സൂപ്പര്‍ 11 ഉള്‍പ്പെട്ടു. ഇത്തവണ പോള്‍ പോഗ്ബയുടെയും അന്റോണിയോ കാന്റെയുടെയും അഭാവം നികത്തി പന്തുതട്ടാന്‍ ഗ്രിസ്മാന് സാധിച്ചിരുന്നു. ഫൈനലില്‍ ഗ്രിസ്മാന് പ്രതീക്ഷക്കൊത്തുയരാനായില്ല.

Also Read: ശര്‍ദുല്‍ ഠാക്കൂറിന് മാംഗല്യം, വധു മിതാലി പരുല്‍ക്കറിനെ അറിയാമോ? പ്രണയ കഥ ഇതാ

ലയണല്‍ മെസി, ജുലിയന്‍ അല്‍വാരസ്, കെയ്‌ലിയന്‍ എംബാപ്പെ

ലയണല്‍ മെസി, ജുലിയന്‍ അല്‍വാരസ്, കെയ്‌ലിയന്‍ എംബാപ്പെ

മുന്നേറ്റനിരയില്‍ അര്‍ജന്റീനന്‍ നായകന്‍ മെസിക്ക് സീറ്റുറപ്പ്. ഇത്തവണത്തെ മികച്ച താരമായ മെസി ഫൈനലില്‍ ഇരട്ട ഗോളുമായാണ് തിളങ്ങിയത്. മെസിയുടെ അവസാന ലോകകപ്പിലെ പ്രകടനം ഐതിഹാസികമായെന്ന് തന്നെ പറയാം.

അര്‍ജന്റീനയുടെ തന്നെ ജുലിയന്‍ അല്‍വാരസും ഈ 11ലുണ്ട്. നാല് ഗോളുകളുമായി അല്‍വാരസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി താരം അര്‍ജന്റീനയുടെ ഭാവിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പെയാണ് സൂപ്പര്‍ 11ലെ സൂപ്പര്‍ താരം. ഫൈനലില്‍ ഹാട്രിക്കടക്കം ഇത്തവണ എട്ട് ഗോളുകളുമായി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് നേടി. 64 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രഞ്ച് താരം ഈ പുരസ്‌കാരം നേടുന്നത്.

Story first published: Monday, December 19, 2022, 11:37 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+