വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: മെസ്സിക്കും റോണോയ്ക്കും വെറും കൈയോടെ മടങ്ങാം! കിരീടം ബ്രസീലിന്, കാരണങ്ങള്‍

ആറാം ലോക കിരീടമാണ് മഞ്ഞപ്പടയുടെ ലക്ഷ്യം

brazil

കാല്‍പ്പന്തുകളിയും കാനറികളും തമ്മിലുള്ള പ്രണയം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. ഫുട്‌ബോളിനെ ജീവവായു പോലെ സ്‌നേഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഫുട്‌ബോളര്‍മാരെ സൃഷ്ടിച്ചെടുക്കുന്ന ഫാക്ടറിയെന്നാണ് പലരും ബ്രസീലിനെ വിശേഷിപ്പിക്കുന്നത്. അത്രയേറെ ഫുട്‌ബോളര്‍മാരാണ് ഇവിടെ നിന്നും ഉയര്‍ന്നുവരുന്നത്.

Also Read: FIFA World Cup 2022: മെസ്സിയെക്കൊണ്ട് തനിച്ചാവില്ല, 5 പേര്‍ മിന്നിച്ചാല്‍ അര്‍ജന്റീന കപ്പടിക്കും!Also Read: FIFA World Cup 2022: മെസ്സിയെക്കൊണ്ട് തനിച്ചാവില്ല, 5 പേര്‍ മിന്നിച്ചാല്‍ അര്‍ജന്റീന കപ്പടിക്കും!

ഫിഫ ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ എല്ലായ്‌പ്പോഴും കിരീട ഫേവറിറ്റുകളായി ബ്രസില്‍ മുന്നില്‍ തന്നെയുണ്ടാവും. ഖത്തര്‍ ലോകകപ്പിലും ഇതില്‍ മാറ്റമൊന്നുമില്ല. സൂപ്പര്‍ താരം നെയ്മറുടെ ചിറകിലേറിയെത്തുന്ന മഞ്ഞപ്പട കപ്പുമായി ഖത്തറില്‍ നിന്നു മടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ്. വളരെ ശക്തമായ ടീമുമായിട്ടാണ് ബ്രസീല്‍ ഈ ലോകകപ്പിനെത്തിയിരിക്കുന്നത്. ബ്രസീല്‍ ഇത്തവണ കപ്പുയര്‍ത്താനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ പരിശോധിക്കാം.

നെയ്മര്‍

നെയ്മര്‍

മല്‍സരഗതി തന്നെ തനിച്ച് മാറ്റിമറിക്കാന്‍ ശേഷിയുള്ള നെയ്മറുടെ സാന്നിധ്യമാണ് ബ്രസീലിനെ കിരീടഫേവറിറ്റുകളാക്കുന്ന ഒരു ഘടകം. വയസ്സ് 30 ആയിട്ടേയുള്ളൂവെങ്കിലും ഈ ലോകകപ്പിനു ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്നു നെയ്മര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ടീമിനൊപ്പം ലോകകപ്പ് വിജയത്തോടെ തന്നെ പടിയിറങ്ങുകയാവും അദ്ദേഹത്തിന്റെ മോഹം.
1970ല്‍ മുന്‍ ഇതിഹാസം പെലെയ്ക്കു കീഴില്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ടീമുമായി ഇത്തവണത്തെ ടീമിനു ചില സാദൃശ്യങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തവണ നെയ്മറിന്റെ അവസാന ടൂര്‍ണമെന്റ് പോലെ 70ല്‍ പെലെയ്ക്കും അവസാന ലോകകപ്പായിരുന്നു. 70ലെ ടീം പോലെ ഇത്തവണത്തെ ബ്രസീല്‍ സംഘത്തില്‍ ഒരുപാട് മാച്ച് വിന്നര്‍മാരെ കാണാം.

അനുഭവസമ്പത്തും പാരമ്പര്യവും

അനുഭവസമ്പത്തും പാരമ്പര്യവും

ഈ ലോകകപ്പില്‍ ആകെ മാറ്റുരയ്ക്കുന്നത് 69 ടീമുകളാണ്. ഇവരില്‍ ബ്രസീല്‍, ജര്‍മനി, ഇറ്റലി (ഇത്തവണ യോഗ്യത നേടിയില്ല), ഉറുഗ്വേ, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട്, സ്‌പെയിന്‍ എന്നീ എട്ടു ടീമുകള്‍ക്കു മാത്രമേ ചാംപ്യന്‍മാരാവാന്‍ ആയിട്ടുള്ളൂ. ലോകകപ്പില്‍ ഇതുവരെ 109 മല്‍സരങ്ങളില്‍ നിന്നും 63 ജയങ്ങളുമായി ഏറ്റവുമധികം ജയങ്ങളെന്ന റെക്കോര്‍ഡുള്ള ടീമാണ് ബ്രസീല്‍. ഏറെ അനുഭവസമ്പത്തും മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യവും കണക്കിലെടുക്കുമ്പോള്‍ ബ്രസീലിനെ വെല്ലാന്‍ മറ്റൊരു ടീമില്ല. ടിറ്റെ പരിശീലിപ്പിക്കുന്ന സംഘത്തില്‍ നെയ്മറെക്കൂടാതെ അലിസണ്‍, കസെമിറോ, വിനീഷ്യസ് തുടങ്ങി മാച്ച് വിന്നര്‍മാരുടെ വലിയൊരു നിര തന്നെ കാണാം. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ കളിക്കുന്നതിനാല്‍ തന്നെ യൂറോപ്യന്‍ ശൈലിക്ക് അനുസരിച്ച് തങ്ങളുടെ കളിയെ മാറ്റാനും ഇവര്‍ക്കു സാധിക്കും.

Also Read: Fifa World Cup 2022: കപ്പുയര്‍ത്താന്‍ റോണോയുടെ പറങ്കിപ്പട, അഞ്ചു പേര്‍ തുണച്ചാല്‍ കിരീടമുറപ്പ്!

അറ്റാക്കിങ് നിര

അറ്റാക്കിങ് നിര

മൂര്‍ച്ചയേറിയ അറ്റാക്കിങ് നിരയാണ് ബ്രസീലിനെ കിരീട ഫേവറിറ്റുകളാക്കുന്ന മറ്റൊരു കാര്യം. കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക മുതല്‍ നോക്കിയാല്‍ ബ്രസീലിന്റെ അറ്റാക്കിങ് നിരയില്‍ വളരെയധികം ഒത്തിണക്കം നമുക്ക് കാണാന്‍ സാധിക്കും. നെയ്മര്‍- ലൂക്കാസ് പക്ക്വേറ്റ എന്നിവര്‍ തമ്മിലുള്ള ഒത്തിണക്കം അതിശയിപ്പിക്കുന്നതാണ്. നെയ്മര്‍ മനസ്സില്‍ വിചാരിക്കുന്നത് മുന്‍കൂട്ടി മനസ്സിലാക്കിയാണ് പലപ്പോഴും പക്വേറ്റ പന്തിലേക്കു കുതിച്ചെത്തുന്നത്.
വിങുകളില്‍ വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, റോഡ്രിഗോ തുടങ്ങിയവരും മികച്ച ഒത്തിണക്കത്തോടെയാണ് എതിര്‍ ഗോള്‍മുഖത്ത് വല നെയ്‌തെടുക്കുന്നതു പോലെ പന്തുമായി ഒഴുകുന്നത്. അറ്റാക്കിങ് നിരയുടെ ഈ അപാരമായ ഒത്തിണക്കം എതിര്‍ ടീം ഡിഫന്‍ഡര്‍മാര്‍ക്കും ഗോള്‍കീപ്പര്‍ക്കും കാര്യങ്ങള്‍ ദുഷ്‌കരമാക്കും.

Also Read: FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം ഇതാ

നെയ്മറെ മാത്രം ആശ്രയിക്കുന്നില്ല

നെയ്മറെ മാത്രം ആശ്രയിക്കുന്നില്ല

നേരത്തേ ബ്രസീലിന്റെ ഒരു വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് നെയ്മറെ അമിതമായി ആശ്രയിച്ച് കളിക്കുന്നുവെന്നതായിരുന്നു. പക്ഷെ ഈ രീതിയില്‍ നിന്നും ബ്രസീല്‍ വളരെ ദൂരം മുന്നോട്ടു വന്നു കഴിഞ്ഞു. നെയ്മറില്ലെങ്കിലും കളി ജയിക്കാന്‍ ശേഷിയുള്ള ഒരു സംഘത്തെ കോച്ച് ടിറ്റെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നെയ്മര്‍ നിറംമങ്ങുകയോ, പരിക്കേറ്റ് കളം വിടുകയോ ചെയ്താലും ബ്രസീലിനെ അതു ബാധിക്കില്ല.

കഴിഞ്ഞ ലോകകപ്പുകള്‍

കഴിഞ്ഞ ലോകകപ്പുകള്‍

2014, 18 ലോകകപ്പുകളിലെല്ലാം നെയ്മറെ കൂടുതലായി ആശ്രയിക്കുന്ന ശൈലിയായിരുന്നു മഞ്ഞപ്പടയുടേത്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ബ്രസീല്‍ ഇതില്‍ നിന്നും പുറത്തുവരികയും മറ്റൊരു ശൈലിയിലേക്കു ടീമിനെ ഉടച്ചു വാര്‍ക്കുകയും ചെയ്തിരുന്നു. പുതിയ ടീമില്‍ ഗോള്‍ നേടാനുള്ള ഉത്തരവാദിത്വം നെയ്മറുടേത് മാത്രമല്ല. ഗോള്‍ നേടാന്‍ ലൂക്കാസ് പക്വേറ്റയെപ്പോലെ ഒരുപാട് പേരെ കോച്ച് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

Story first published: Saturday, November 19, 2022, 14:46 [IST]
Other articles published on Nov 19, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X