വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Fifa World Cup 2022: കപ്പുയര്‍ത്താന്‍ റോണോയുടെ പറങ്കിപ്പട, അഞ്ചു പേര്‍ തുണച്ചാല്‍ കിരീടമുറപ്പ്!

കന്നി ലോക കിരീടമാണ് പോര്‍ച്ചുഗലിന്റെ ലക്ഷ്യം

ronaldo

ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ സാധ്യതയുള്ള ടീമുകളിലൊന്നായാണ് യൂറോപ്യന്‍ പവര്‍ഹൗസുകളായ പോര്‍ച്ചുഗല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്രിസ്റ്റ്യാനോ റൊണാണ്‍ഡോയെന്ന ഇതിഹാസത്തിനു പിന്നില്‍ അണിനിരക്കുന്ന പറങ്കിപ്പടയെ തീര്‍ച്ചയായും സൂക്ഷിച്ചേ തീരൂ. നേരത്തേ റോണോയ്ക്കു കീഴില്‍ യൂറോ കപ്പില്‍ മുത്തമിട്ട പോര്‍ച്ചുഗല്‍ ഇത്തവണ ഫുട്‌ബോളിലെ ഏറ്റവും വലിയ ട്രോഫിയായ ലോകകപ്പിലാണ് കണ്ണുവച്ചിരിക്കുന്നത്.

Also Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രിAlso Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രി

പോര്‍ച്ചുഗലിന്റെ മാത്രമല്ല ലോകം തന്നെ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ റൊണാള്‍ഡോയുടെ കരിയറില്‍ ഒരു ലോകകപ്പിന്റെ കുറവ് തീര്‍ച്ചയായുമുണ്ട്. ലോകകിരീടം കൂടി തന്റെ പേരിലേക്കു കൂട്ടിച്ചേര്‍ക്കാനായാല്‍ അദ്ദേഹത്തിനു ഏറെ അഭിമാനത്തോടെ തന്നെ ബൂട്ടഴിക്കാം. പക്ഷെ ലോകകപ്പില്‍ ഇത്തവണ പറങ്കിപ്പട കിരീടമണിയണമെങ്കില്‍ ചില താരങ്ങളുടെ സഹായം റൊണാള്‍ഡോയ്്ക്കു ആവശ്യമാണ്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

റൂബെന്‍ ഡയസ്

റൂബെന്‍ ഡയസ്

പോര്‍ച്ചുഗലിന്റെ പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീഴാതെ നോക്കേണ്ടവരില്‍ പ്രധാനിയാണ് റൂബെന്‍ ഡയസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെന്റര്‍ബാക്കുകളിലൊരാളാണ് അദ്ദേഹം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ മിന്നുന്ന പ്രകടനമാണ് ഡയസ് കാഴ്ചവയ്്ക്കുന്നത്. 2018ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറിയ താരം കഴിഞ്ഞ റഷ്യന്‍ ലോകകപ്പില്‍ ടീമിലുണ്ടായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടിയില്ല.

ജാവോ കാന്‍സെലോ

ജാവോ കാന്‍സെലോ

പോര്‍ച്ചുഗീസ് പ്രതിരോധത്തിലെ മറ്റൊരു കരുത്തുറ്റ സാന്നിധ്യമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മറ്റൊരു താരമായ ജാവോ കാന്‍സെലോ. ലോകത്തിലെ ഏറ്റവും മികച്ച ഫുള്‍ബാക്കുകളില്‍ ഒരാളായ അദ്ദേഹത്തിനു എതിര്‍ ബോക്‌സുകളിലേക്കു കുതിച്ചെത്തി ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും. 2019ല്‍ സിറ്റിയിലെത്തിയ കാന്‍സെലോയ്ക്കു ആദ്യ സീസണില്‍ തിളങ്ങാനായില്ല. എന്നാല്‍ തൊട്ടുടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. 2019ലെ യുവേഫ നാഷന്‍സ് ലീഗില്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗീസ് സംഘത്തില്‍ കാന്‍സലോയുമുണ്ടായിരുന്നു.

Also Read: FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം ഇതാ

റൂബെന്‍ നെവസ്

റൂബെന്‍ നെവസ്

പോര്‍ച്ചുഗീസ് മധ്യനിരയിലെ മിന്നും താരമാണ് റൂബെന്‍ നെവസ്. 2017ല്‍ ഇംഗ്ലീഷ് ക്ലബ്ബായ വോള്‍ഫ്‌സിലെത്തിയ അദ്ദേഹം ആദ്യ സീസണില്‍ രണ്ടാം ഡിവിഷന്‍ ലീഗിലാണ് കളിച്ചത്. പിന്നീട് വോള്‍ഫ്‌സിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കു തിരികെ കൊണ്ടുവരുന്നതില്‍ നെവസ് നിര്‍ണായക പങ്കുവഹിച്ചു. ഇതുവരെ 200നടുത്ത് ലീഗ് മല്‍സരങ്ങളില്‍ താരം കളിച്ചുകഴിഞ്ഞു.
ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ് നെവസെങ്കിലും ചില സമയങ്ങളില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്താറുണ്ട്. 2020ലെ യൂറോ കപ്പില്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗീസ് ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നു. ദേശീയ ടീമിനായി ഇതിനകം 33 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞു.

Also Read: വലിയ മത്സരം കളിക്കാനാവും, പക്ഷെ ഇപ്പോഴും പുറത്ത്, സഞ്ജുവിനെ പിന്തുണച്ച് കൈഫ്

ബെര്‍നാര്‍ഡോ സില്‍വ

ബെര്‍നാര്‍ഡോ സില്‍വ

മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ ബെര്‍നാര്‍ഡോ സില്‍വ പോര്‍ച്ചുഗലിന്റെ പ്രധാന താരങ്ങളിലൊരാളാണ്. പോര്‍ച്ചുഗീസ് സംഘത്തിലെ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ സ്ഥാനം. 2017ല്‍ സിറ്റിയിലെത്തിയ സില്‍വ ടീമിനൊപ്പം നാലു പ്രീമിയര്‍ ലീഗ് വിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു.
2021ല്‍ സിറ്റിയെ ചരിത്രത്തില്‍ ആദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ കപ്പടിക്കണമെങ്കില്‍ സില്‍വയ്ക്കു തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.

ബ്രൂണോ ഫെണാണ്ടസ്

ബ്രൂണോ ഫെണാണ്ടസ്

പോര്‍ച്ചുഗീസ് മധ്യനിരയിലെ മറ്റൊരു ചടുലമായ സാന്നിധ്യമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരം കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസ്. 2020ല്‍ യുനൈറ്റഡിലെത്തിയ അദ്ദേഹത്തിനു വളരെ പെട്ടെന്നു തന്നെ ഒരു ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചു. മധ്യനിരയിയെ ക്രിയേറ്റിവിറ്റിയും ഗോള്‍മുഖത്തെ മൂര്‍ച്ചയുമാണ് ബ്രൂണോയെ അപകടകാരിയാക്കി മാറ്റുന്നത്. യുനൈറ്റഡിനായി ഇതിനകം ലീഗില്‍ 100 മല്‍സസരങ്ങളില്‍ കളിച്ച അദ്ദേഹം 33 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ ബ്രൂണോയുടെ പങ്ക് വളരെ വലുതായിരിക്കും. അസിസ്റ്റുകള്‍ക്കൊപ്പം ഗോളുകളും താരത്തില്‍ നിന്നും പോര്‍ച്ചുഗല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Friday, November 18, 2022, 23:59 [IST]
Other articles published on Nov 18, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X