വലിയ മത്സരം കളിക്കാനാവും, പക്ഷെ ഇപ്പോഴും പുറത്ത്, സഞ്ജുവിനെ പിന്തുണച്ച് കൈഫ്

മുംബൈ: ഇക്കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമാണ് ടീമിനെതിരേ ഉയര്‍ന്നത്. ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യ 10 വിക്കറ്റിനാണ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റത്. ഇന്ത്യയുടെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടുന്ന വമ്പന്‍ തോല്‍വിയായിരുന്നു ഇത്. ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം ഒന്നാകെ പാളിയ മത്സരം.
ലോകകപ്പില്‍ രോഹിത് ശര്‍മയുള്‍പ്പെടെയുള്ള പല വമ്പന്‍ താരങ്ങളും നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ ടീമില്‍ മാറ്റം വേണമെന്ന ആവിശ്യം ശക്തമാണ്. രോഹിത്തിനെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ടി20 ഫോര്‍മാറ്റില്‍ ക്യാപ്റ്റനാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ടി20 ലോകകപ്പില്‍ ഇന്ത്യ പല യുവ താരങ്ങളേയും തഴഞ്ഞിരുന്നു. വെടിക്കെട്ട് നടത്താന്‍ കഴിവുള്ളവരായിട്ടും അവസരം നിഷേധിച്ചു. അതിലൊരാളാണ് സഞ്ജു സാംസണ്‍. ഇപ്പോഴിതാ സഞ്ജുവിനെ ഇന്ത്യ വലിയ മത്സരങ്ങളില്‍ പരിഗണിക്കണമെന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

സഞ്ജു വലിയ മത്സരം കളിക്കാന്‍ യോഗ്യന്‍
ഇന്ത്യ സഞ്ജു സാംസണെ പരിമിത ഓവറിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും വലിയ മത്സരങ്ങളിലേക്ക് പരിഗണിക്കാന്‍ വലിയ താല്‍പര്യം കാട്ടുന്നില്ല. എന്നാല്‍ ഭാവി മുന്നില്‍ക്കണ്ട് സഞ്ജുവിന് വളരാന്‍ അവസരം നല്‍കണമെന്നാണ് കൈഫിന്റെ വാദം. 'ഭാവിയിലേക്ക് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് സഞ്ജു സാംസണ്‍ വലിയ മത്സരം കളിക്കാന്‍ പ്രാപ്തനാണെന്നാണ്. എന്നാല്‍ ലോകകപ്പിലേക്ക് അവന്‍ പരിഗണിക്കപ്പെട്ടില്ല. അഞ്ചാം നമ്പറില്‍ കളിക്കാന്‍ അവന് കഴിവുണ്ട്. ഐപിഎല്‍ നിരവധി വര്‍ഷമായി കളിക്കുന്ന സഞ്ജു രാജസ്ഥാന്‍ നായകനാണ്. അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി'- കൈഫ് പറഞ്ഞു.
Also Read: IPL 2023: ധോണിക്ക് ശേഷം സിഎസ്‌കെയെ അവന്‍ നയിക്കട്ടെ! സര്‍പ്രൈസ് നിര്‍ദേശവുമായി ജാഫര്‍

ഇന്ത്യക്ക് യുവതാരങ്ങളെ താല്‍പര്യമില്ലേ?
ഇന്ത്യ യുവതാരങ്ങളെ വലിയ മത്സരങ്ങളിലേക്ക് പരിഗണിക്കുന്നതില്‍ വിമുഖത കാട്ടുന്നുണ്ടെന്നാണ് വസ്തുത. ടി20 ഫോര്‍മാറ്റില്‍ ഭയമില്ലാതെ കളിക്കുന്നവരെയാണ് വേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ പൃഥ്വി ഷാ, സഞ്ജു സാംസണ്‍ തുടങ്ങിയവരൊക്കെ ഇന്ത്യന്‍ ടി20 ടീമിലേക്കെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാല്‍ ഇപ്പോഴും ഇവരുടെ മികവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ വിശ്വാസം അര്‍പ്പിക്കുന്നില്ല. ഇതിന് മാറ്റം വരുത്തണമെന്ന ആവിശ്യമാണ് ഇപ്പോള്‍ ശക്തമാവുന്നത്.

സ്പിന്നറിനെ നന്നായി നേരിടും
സഞ്ജു സാംസണിന്റെ മികവിലേക്ക് വരുമ്പോള്‍ എടുത്തു പറയേണ്ടത് സ്പിന്നിനേയും പേസിനെയും ഒരുപോലെ നേരിടാനുള്ള കഴിവാണ്. പൊതുവേ പല ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്പിന്നിനെ നേരിടാന്‍ പ്രയാസമാണ്. എന്നാല്‍ സഞ്ജു സ്പിന്നിനെ നന്നായി നേരിടാന്‍ കഴിവുള്ളവനാണ്. 'വെസ്റ്റ് ഇന്‍ഡീസിനെതിരേ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് സഞ്ജു കളിച്ചത്. 2, 3 വിക്കറ്റ് വീണിട്ടും അവന്‍ ക്രീസിലേക്കെത്തി ആക്രമിച്ചു. സ്പിന്നര്‍മാരെ നന്നായി നേരിടാനും സിക്‌സും ഫോറും അടിക്കാനും കഴിവുണ്ട്. എന്നിട്ടും അവനെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചില്ലെന്നത് വലിയ തെറ്റാണ്'- കൈഫ് കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനെ ഫിനിഷറാക്കാം
ഇന്ത്യന്‍ ടി20 ടീമില്‍ മികച്ചൊരു ഫിനിഷറെ ആവിശ്യമാണ്. നിലവില്‍ റിഷഭ് പന്തിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മികവ് കാട്ടുന്നില്ല. ഹര്‍ദിക് പാണ്ഡ്യയെ ഭാവി നായകനായി പരിഗണിക്കുന്നതിനാല്‍ ഫിനിഷറാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുള്ള സഞ്ജുവിനെ ഇന്ത്യക്ക് ഫിനിഷറാക്കാവുന്നതാണ്. അഞ്ചാം നമ്പറില്‍ കളിപ്പിച്ചാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചേക്കും.

അഴിച്ചുപണിക്കൊരുങ്ങി ഇന്ത്യ
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ വലിയ അഴിച്ചുപണിക്കാണ് തയ്യാറെടുക്കുന്നത്. രോഹിത് ശര്‍മയെ മാറ്റി ടി20യില്‍ ഹര്‍ദിക്കിനെ സ്ഥിരം നായകനാക്കിയേക്കും. ജനുവരിയില്‍ ഇത് സംബന്ധിച്ച അന്ധിമ തീരുമാനം ഉണ്ടാവും. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ പേസര്‍മാരെ ഒഴിവാക്കി പേസ് നിരയില്‍ നല്ല വേഗമുള്ള യുവ പേസര്‍മാരെ ഇന്ത്യ പരിഗണിച്ചേക്കും. 2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ അഴിച്ചുപണിയാണ് ഇന്ത്യ പദ്ധതിയിടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications