വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: കപ്പില്‍ കെട്ടിപ്പിടിച്ചുറങ്ങി മെസി, ട്രോഫി മെസിയുടേത് മാത്രമോ?

കിരീട നേട്ടം അര്‍ജന്റീനയുടെ താരങ്ങളും ആരാധകരുമെല്ലാം ആഘോഷമാക്കുകയാണ്. ലയണല്‍ മെസിക്കും സംഘത്തിനും രാജകീയ വരവേല്‍പ്പാണ് അര്‍ജന്റീനയില്‍ ലഭിച്ചിരിക്കുന്നത്

1

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിന് കൊടിയിറങ്ങുമ്പോള്‍ വാനത്തുയര്‍ന്നു പറക്കുന്നത് അര്‍ജന്റീനയുടെ നീലക്കൊടിയാണ്. ലയണല്‍ മെസിയെന്ന ഇതിഹാസം തന്റെ അവസാന ലോകകപ്പിനിറങ്ങുമ്പോള്‍ കപ്പുമായി മടങ്ങിവരണമെന്ന് പ്രാര്‍ത്ഥിച്ചവര്‍ ഏറെയാണ്.

കോടിക്കണക്കിന് ആരാധകര്‍ മെസിയുടെ കിരീട ധാരണത്തിനായി പ്രാര്‍ത്ഥിച്ചത് വെറുതെയായില്ല. അത്യന്തം ആവേശം നിറഞ്ഞ കലാശപ്പോരാട്ടത്തിനൊടുവിലാണ് മെസിയും സംഘവും വിശ്വകിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തെ അര്‍ജന്റീനയുടെ കാത്തിരിപ്പിനാണ് വിരാമമായത്.

കിരീട നേട്ടം അര്‍ജന്റീനയുടെ താരങ്ങളും ആരാധകരുമെല്ലാം ആഘോഷമാക്കുകയാണ്. ലയണല്‍ മെസിക്കും സംഘത്തിനും രാജകീയ വരവേല്‍പ്പാണ് അര്‍ജന്റീനയില്‍ ലഭിച്ചിരിക്കുന്നത്. മെസിയുടെ ലോകകപ്പുമായി ചിത്രം ഇന്‍സ്റ്റഗ്രാമിലെ റെക്കോഡുകളടക്കം തകര്‍ത്തു.

ഇതിനിടെ മെസി ലോകകപ്പ് കിരീടത്തില്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം വൈറലായിരുന്നു. ഇതിന് ലൈക്കടിച്ച് നിരവധി ആരാധകരെത്തിയപ്പോള്‍ വിമര്‍ശിച്ചവരും ഏറെ. മെസിക്ക് ബെഡ്‌റൂമില്‍ കൊണ്ടുപോയി സൂക്ഷിക്കാനുള്ളതാണോ ലോകകപ്പ് ട്രോഫിയെന്നാണ് വിമര്‍ശകരുടെ ചോദ്യം.

Also Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദംAlso Read: FIFA World Cup 2022: മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ ഹീറോ, പക്ഷെ കൈയിലിരുപ്പ്! വിവാദം

മെസി ഒറ്റക്ക് നേടിയ ട്രോഫിയല്ല

മെസി ഒറ്റക്ക് നേടിയ ട്രോഫിയല്ല

ലയണല്‍ മെസി ഒറ്റക്ക് നേടിയെടുത്ത ട്രോഫിയല്ല ലോകകപ്പെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മെസിക്ക് എങ്ങനെയാണ് ലോകകപ്പ് ട്രോഫി തന്റെ ബെഡ്‌റൂമില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

ടീം ഔദ്യോഗികമായി ലോകകപ്പ് കിരീടം നേടിയ രാജ്യത്തെ ഫുട്‌ബോള്‍ അസോസിയേഷന്‍ സൂക്ഷിക്കേണ്ട കിരീടമാണ്. അല്ലാതെ ഏതെങ്കിലും താരത്തിന് വ്യക്തിപരമായി സ്വകാര്യ സ്ഥലങ്ങളില്‍ കൊണ്ടുപോകാന്‍ സാധിക്കുന്നതല്ലെന്നും ഒരു വിഭാഗം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും മെസിയുടെ ട്രോഫിയും കെട്ടിപ്പിടിച്ചുള്ള ഉറക്കത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. മെസി വിരോധികള്‍ ചിത്രത്തിനെതിരേ രംഗത്തെത്തുമ്പോഴും ആരാധകര്‍ ഇത് ആഘോഷമാക്കുന്നുണ്ടെന്നതാണ് വസ്തുത.

Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല

നിയമപരമായി തടസങ്ങളില്ല

നിയമപരമായി തടസങ്ങളില്ല

ഫിഫ ലോകകപ്പ് ജയിക്കുന്ന ടീമുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നത് യഥാര്‍ത്ഥ കിരീടമല്ല. സ്വര്‍ണ്ണം പൂശിയ കിരീടമാണ് ജയിക്കുന്ന ടീമുകള്‍ക്ക് നല്‍കുക. ഈ കിരീടം ജയിക്കുന്ന ടീമുകള്‍ക്ക് കൊണ്ടുപോകാം. അപ്പോഴും യഥാര്‍ത്ഥ ലോകകപ്പ് ഫിഫയുടെ കൈവശമായിരിക്കും ഉണ്ടാവുക.

ലോകകപ്പിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സ്വര്‍ണ്ണം പൂശിയ ലോകകപ്പ് നല്‍കാന്‍ തുടങ്ങിയത്. അര്‍ജന്റീനക്കും ഇത്തവണ ലഭിച്ചത് ഇത്തരത്തിലുള്ള ലോകകപ്പ് തന്നെയാണ്. അത് ടീമിന്റെ നായകനും ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരവുമായ മെസി ബെഡ്‌റൂമില്‍ കൊണ്ടുപോയതില്‍ നിയമപ്രശ്‌നങ്ങളില്ല.

ചിത്രം എടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഇത്തരത്തില്‍ മെസി ലോകകപ്പ് ട്രോഫി ഉപയോഗിച്ചത്. അല്ലാതെ മെസി ട്രോഫിയുമായി സ്വന്തം വീട്ടിലേക്ക് പോയതല്ല. അതുകൊണ്ട് തന്നെ വിരോധികളുടെ വിമര്‍ശനം തോല്‍വിയുടെ സങ്കടം മാത്രമാണെന്ന് പറയാം.

Also Read: തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!

മോഷണം പോയ സ്വര്‍ണ്ണ കിരീടം

മോഷണം പോയ സ്വര്‍ണ്ണ കിരീടം

ഫിഫ ലോകകപ്പ് കിരീടം ഒരിക്കല്‍ മോഷണം പോയിരുന്നു. 1996ലെ ലോകകപ്പിന് വേദിയായത് ഇംഗ്ലണ്ടാണ്. ഇതേ വര്‍ഷം മാര്‍ച്ച് 20ന് വെസ്റ്റ്മിന്‍സ്റ്ററിലെ മെത്തഡിസ്റ്റ് സെന്‍ഡ്രല്‍ ഹാളില്‍ നിന്നാണ് കിരീടം മോഷ്ടിക്കപ്പെട്ടത്.

മോഷ്ടിച്ചയാള്‍ 15000 പൗണ്ട് മോചനദ്രവ്യം ആവിശ്യപ്പെട്ടു. മോചനദ്രവം ആവിശ്യപ്പെട്ട എഡ്വേര്‍ഡ് ബെച്ച്‌ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ലോകകപ്പ് നേടാനായിരുന്നില്ല.

എന്നാല്‍ നോര്‍വുഡിലെ ഡേവിഡ് കോര്‍ബറ്റ് എന്നയാള്‍ വര്‍ത്തുനായയോടൊപ്പം നടക്കാന്‍ ഇറങ്ങിയപ്പോള്‍ യാദൃശ്ചികമായി കിരീടം കണ്ടെത്തി. 6.175 കിലോ ഭാരവും 4927 ഗ്രാം തനി തങ്കത്താല്‍ നിര്‍മ്മിച്ചതുമായിരുന്നു ആ ലോകകപ്പ്.

അതിന് ശേഷം യഥാര്‍ത്ഥ ലോകകപ്പ് കിരീടം ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതീവ സുരക്ഷയിലാണ് ലോകകപ്പ് സൂക്ഷിച്ചിരിക്കുന്നത്. 1970ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന് ലഭിച്ചത് യഥാര്‍ത്ഥ സ്വര്‍ണ്ണ കപ്പാണ്. ഇതിന് ശേഷം മറ്റാര്‍ക്കും ഈ സ്വര്‍ണ്ണ കപ്പ് ലഭിച്ചിട്ടില്ല.

Story first published: Wednesday, December 21, 2022, 12:35 [IST]
Other articles published on Dec 21, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X