വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

Euro Cup 2021: സ്വിസ് പടയോട്ടം ഷൂട്ടൗട്ടില്‍ അവസാനിച്ചു, ത്രില്ലിങ് ജയത്തോടെ സ്‌പെയിന്‍ സെമിയില്‍

3-1നായിരുന്നു സ്‌പെയിനിന്റെ വിജയം

1
Yann Sommer shines despite shootout defeat in Euro 2020 quarter-final | Oneindia Malayalam

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പിലെ കറുത്ത കുതിരകളായി മാറിയ സ്വിറ്റ്‌സര്‍ലാന്‍ഡ് വീണ്ടുമൊരു അട്ടിമറിക്കു കോപ്പുകൂട്ടിയെങ്കിലും സ്‌പെയിന്റെ 'ഷൂട്ടേറ്റ്' വീണു. ത്രില്ലിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മുന്‍ ചാംപ്യന്‍മാരായ സ്‌പെയിനിന്റെ നാടകീയ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1നു സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്.

2

ഷൂട്ടൗട്ടില്‍ സ്വിസ് ടീമിന്റെ രണ്ടു പെനല്‍റ്റികള്‍ രക്ഷപ്പെടുത്തിയ ഗോളി ഉനെയ് സൈമണാണ് സ്‌പെയിനിന്റെ ഹീറോ. ഫാബിയന്‍ സ്‌കാര്‍, മാന്വല്‍ അകാന്‍ജി എന്നിവരുടെ പെനല്‍റ്റികളാണ് സൈമണ്‍ ബ്ലോക്ക് ചെയ്തത്. നാലാമത്തെ കിക്ക് റൂബെന്‍ വര്‍ഗാസ് ക്രോസ് ബാറിനു പുറത്തേക്കു അടിച്ചുകളയുകയും ചെയ്തു. ആദ്യ പെനല്‍റ്റിയെടുത്ത മരിയോ ഗറാനോവിച്ചിനു മാത്രമേ സ്വിസ് ടീമിനായി ലക്ഷ്യം കാണാനായുള്ളൂ. സ്‌പെയിനിന്റെ ആദ്യ പെനല്‍റ്റി നായകന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് പോസ്റ്റിലടിച്ച് നഷ്ടപ്പെടുത്തിയെങ്കിലും ഡാനിയേല്‍ ഓല്‍മോ, ജെറാര്‍ഡ് മൊറേനോ, മിക്കേല്‍ ഒയാര്‍സബാല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. റോഡ്രിയുടെ പെനല്‍റ്റി മാത്രമാണ് സ്വിസ് ഗോളി യാന്‍ സോമര്‍ക്കു തടയാനായത്.

3

അധികസമയത്തു തന്നെ സ്‌പെയിന്‍ വിജയിക്കേണ്ടതായിരുന്നു. എന്നാല്‍ സോമറുടെ കണ്ണഞ്ചിക്കുന്ന സേവുകള്‍ സ്‌പെയിനിനു നിരവധി ഗോളുകള്‍ നിഷേധിക്കുകയായിരുന്നു. 79ാം മിനിറ്റില്‍ ഫ്രൂളര്‍ നേരിട്ടു ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിനെ തുടര്‍ന്നമു 10 പേരുമായാണ് സ്വിസ് ടീം സ്‌പെയിനിനെ നിശ്ചിത സമയം തീരുന്നതു വരെയും എക്‌സ്ട്രാ ടൈമിലും പിടിച്ചുകെട്ടിയത്.

പതിഞ്ഞ താളത്തിലായിരുന്നു ഇരുടീമുകളും തുടങ്ങിയത്. കാര്യമായ മുന്നേറ്റങ്ങള്‍ക്കു മുതിരാതെ പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കാനായിരുന്നു ആദ്യ മിനിറ്റുകളില്‍ ഇരുടീമുകളും ശ്രദ്ധിച്ചത്. സ്‌പെയിന്‍ തുടക്കം മുതല്‍ പന്ത് വരുതിയിലാക്കിയിരുന്നു. എട്ടാ മിനിറ്റില്‍ത്തന്നെ സ്‌പെയിന്‍ അക്കൗണ്ട് തുറന്നു. നിരുപദ്രവകാരിയെന്നു കരുതിയ കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഈ ഗോള്‍. വലതു മൂലയില്‍ നിന്നുള്ള കോര്‍ണര്‍ കിക്ക് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലപോര്‍ട്ടെയെയായിരുന്നു ലക്ഷ്യമിട്ടത്. താരം ഹെഡ്ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണക്ട് ചെയ്യാനായില്ല. ബോള്‍ ബോക്‌സിനു പുറത്തുള്ള ജോര്‍ഡി ആല്‍ബയുടെ കാലില്‍. ആല്‍ബ ഇടംകാല്‍ ലോങ്‌റേഞ്ചറായിരുന്നു തൊടുത്തത്. പന്തിന്റെ ദിശ മനസ്സിലാക്കി ഗോളി തയ്യാറായി നിന്നെങ്കിലും സക്കരിയ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.

4

പന്തിന്റെ ദിശയില്‍ കാലുവച്ച സക്കരിയയുടെ ശ്രമം ദുരന്തമായി. കാലില്‍ തട്ടി ദിശ മാറിയ ബോള്‍ വലയുടെ വലതു മൂലയില്‍ കയറിയപ്പോള്‍ ഗോളിക്കു നിന്നിടത്തു നിന്നു ഇളകാന്‍ പോലുമായില്ല. ഈ ടൂര്‍ണമെന്റിലെ 10ാമത്തെ സെല്‍ഫ് ഗോളായിരുന്നു ഇത്. കഴിഞ്ഞ 15 വര്‍ഷത്തെ ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ എല്ലാത്തിലും കൂടി പോലും ഇത്രയും സെല്‍ഫ് ഗോളുകളുണ്ടായിട്ടില്ല.

തുടര്‍ന്നും സ്‌പെയിനായിരുന്നു കളി നിയന്ത്രിച്ചത്. വല്ലപ്പോഴും ലഭിക്കുന്ന ബോളില്‍ കൗണ്ടര്‍അറ്റാക്ക് നടത്തുകയെന്ന തന്ത്രമായിരുന്നു സ്വിസ് ടീം പരീക്ഷിച്ചത്. 17ാം മിനിറ്റില്‍ സ്‌പെയിനിനു ലീഡുയര്‍ത്താന്‍ നല്ലൊരു അവസരം. ബോക്‌സിനു തൊട്ടു പുറത്തു നിന്ന് സ്‌പെയിനിന് അനുകൂലമായി ഫ്രീകിക്ക്. കോക്കെയായിരുന്നു കിക്കെടുത്തത്. മികച്ച കിക്കായിരുന്നു അതെങ്കിലും നേരിയ വ്യത്യാസത്തില്‍ ക്രോസ് ബാറിനു മുകളിലൂടെ പുറത്തുപോയി.

5

25ാം മിനിറ്റില്‍ സ്‌പെയിനിനു മറ്റൊരു ഗോളവസരം. ഇത്തവണ കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു. വലതുമൂലയില്‍ നിന്നുള്ള കോക്കെയുടെ കോര്‍ണര്‍ കിക്ക് ഡിഫന്‍ഡര്‍ സെസാര്‍ അസ്പിലിക്യൂട്ടയുടെ തലയ്ക്കു പാകമായിരുന്നു. ബോക്‌സിന്റെ മധ്യത്തില്‍ നിന്നും അസ്പിലിക്യൂട്ടയുടെ ഫ്രീഹെഡ്ഡറിന് പക്ഷെ കരുത്ത് കുറവായിരുന്നു. ഇതോടെ ഗോള്‍കീപ്പര്‍ ഇതു അനായാസം ചാടിയുയര്‍ന്നി കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

സ്വിസ് ടീമിന് അപൂര്‍വ്വമായി മാത്രമാണ് ബോള്‍ ലഭിച്ചത്. സമനിലയ്ക്കായി അവര്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തിയെങ്കിലും അവ സ്പാനിഷ് ഗോള്‍കീപ്പറിലേക്കെത്തിയില്ല. പലതും സ്പാനിഷ് പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. കോര്‍ണറുകള്‍ വഴങ്ങിയാണ് സ്വിസ് ആക്രമണങ്ങളെ സ്‌പെയിന്‍ പ്രതിരോധിച്ചത്. എന്നാല്‍ ഇവ മുതലാക്കുന്നതില്‍ സ്വിസ് ടീം പരാജയപ്പെട്ടു. ഗോളിലേക്കു ഒരു ഷോട്ട് പോലും ആദ്യ പകുതിയില്‍ സ്വിസ് ടീമിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

രണ്ടാംപകുതിയില്‍ സ്വിസ് ടീം കുറേക്കൂടി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. അവരുടെ പ്രസിങ് ഗെയിം സ്‌പെയിനിനു നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 56ാം മിനിറ്റില്‍ സ്വിസ് ടീമിനു സമനില ഗോളിനുള്ള നല്ലൊരു അവസരം. റോഡ്രിഗസിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും സക്കരിയയുടെ മികച്ചൊരു ഹെഡ്ഡര്‍ ഗോളിയടക്കം എല്ലാവരെയും കാഴ്ചക്കാരാക്കിയെങ്കിലും സെക്കന്റ് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തുപോയി.

6

68ാം മിനിറ്റില്‍ നായകന്‍ ഷാക്കിരിയിലൂടെ സ്വിസ് ടീം സമനില പിടിച്ചുവാങ്ങി. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ മൂന്നാം ഗോളായിരുന്നു ഇത്. സ്പാനഷ് പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ലപോര്‍ട്ടെയും പൗ ടോറസും തമ്മിലുള്ള ആശയക്കുഴപ്പമാണ് സ്‌പെയിനിനെ ചതിച്ചത്. ബോള്‍ കിട്ടിയത് സ്വിസ് താരം ഫ്രൂളര്‍ക്ക്. വലതു വിങിലൂടെ പന്തുമായി കയറിയ അദ്ദേഹം ബോക്‌സിനകത്തു നിന്നും ഷാക്കിരിക്ക് പാസ് ചെയ്തു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഷാക്വിരി ഗോളിയെ കബളിപ്പിച്ച് തൊടുത്ത ഇടംകാല്‍ ഗ്രൗണ്ട് ഷോട്ട് പോസ്റ്റില്‍ തൊട്ടുരുമ്മി വലയിലേക്കു ഉരുണ്ടുകയറി.

7

സമനില ഗോളിനു വഴിമരുന്നിട്ട ഫ്രൂളര്‍ 79ാം മിനിറ്റില്‍ നേരിട്ടു ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് സ്വിസ് ടീമിനെ സ്തബ്ധരാക്കി. സ്പാനിഷ് താരം മൊറോനോയ്‌ക്കെതിരേ നടത്തിയ സ്ലൈഡിങ് ടാക്കിളിനെ തുടര്‍ന്നായിരുന്നു ഇത്. സ്വിസ് താരങ്ങള്‍ ഇതിനെതിരേ പ്രതിഷേധിച്ചെങ്കിലും വിഎആറിന്റെ സഹായം തേടിയ ശേഷം റഫറി തീരുമാനം ശരിയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

അതിനു ശേഷം സ്വിസ് ടീമിന് മുമ്പത്തേതു പോലെ തുറന്ന ആക്രമണങ്ങള്‍ നടത്താനായില്ല. സ്‌പെയിന്‍ വിജയഗോളിനായി ചില മികച്ച നീക്കങ്ങള്‍ പിന്നീട് സംഘടിപ്പിച്ചെങ്കിലും അവയെല്ലാം ഗോള്‍കീപ്പറുടെ കൈകളിലാണ് അവസാനിച്ചത്. ഇതോടെ നിശ്ചിത സമയം 1-1നു അവസാനിച്ചു. തുടര്‍ന്നു കളി എക്‌സ്ട്രാടൈമിലേക്കു നീണ്ടു. എക്‌സ്‌ട്രൈമില്‍ സ്‌പെയിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു കണ്ടത്. സ്വിസ് വലകുലുക്കാന്‍ അവര്‍ ഇരമ്പിയെത്തിക്കൊണ്ടിരുന്നു. ഇതോടെ പോരാട്ടം സ്‌പെയിനും സ്‌പെയിനും സ്വിസ് ഗോളി യാന്‍ സോമറും തമ്മിലായി മാറി. സ്‌പെയിനിന്റെ ഗോള്‍ ശ്രമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി സോമര്‍ വിഫലമാക്കിക്കൊണ്ടിരുന്നു. സ്വിസ് ടീമിന്റെ ഭാഗത്തു നിന്നും എക്‌സ്ട്രാടൈമിന്റെ ആദ്യ പകുതിയില്‍ ഒരു ഗോള്‍ശ്രമം പോലുമില്ലായിരുന്നു. സ്‌പെയിനിനെ ഗോളടിപ്പിക്കാതെ നിര്‍ത്താന്‍ മാത്രമായിരുന്നു അവര്‍ ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

എക്‌സ്ട്രാടൈമിന്റെ രണ്ടാംപകുതിയിലും വിജയഗോളിനായി സ്‌പെയിന്‍ കൈയ്‌മെയ് മറന്നു പോരാടിയെങ്കിലും സ്വിസ് ടീമിനും ഗോളി സോമര്‍ക്കും തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. അങ്ങനെ രണ്ടാംപകുതിയും ഗോളില്ലാതെ പൂര്‍ത്തിയായതോടെ വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വരികയായിരുന്നു.

Story first published: Saturday, July 3, 2021, 0:39 [IST]
Other articles published on Jul 3, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X