ലീഗിൽ താരമായി മെംഫിസ് ഡിപായ്.. ഫ്രഞ്ച് ലീഗിൽ പുതിയ റെക്കോർഡ്

Posted By: JOBIN JOY

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തരം മെംഫിസ് ഡിപായ് പുതിയ റെക്കോർഡ് സൃഷ്‌ടിച്ചു.ഒരൊറ്റ മത്സരത്തിൽ തന്നെ നാല് അസിസ്റ്റും ഒരു ഗോളും നേടുന്ന ഫ്രഞ്ച് ലീഗിലെ അപൂർവ്വ താരമായി ഡിപായ്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മെറ്റ്സിനെ അഞ്ചു ഗോളുകൾക്ക് ലിയോൺ തകർത്തിരുന്നു.ലിയോണിന്റെ അഞ്ചുഗോളുകളിലും ഡിപായുടെ പ്രതിഭസ്‌പർശം ഉണ്ടായിരുന്നു.ഫ്രഞ്ച് ലീഗിൽ ഒരു മത്സരത്തിൽ തന്നെ ഒരു ഗോളും നാല് അസിസ്റ്റും എന്നത് റെക്കോർഡാണ്.ലിയോണിനുവേണ്ടി മാഴ്‌സെലോ രണ്ടു ഗോളുകളും മരിയാനോ,ട്രയോരെ ഓരോ ഗോളുകളും നേടിയപ്പോൾ അതിന്റെ പിന്നിൽ എല്ലാം ഡിപായുടെ ബൂട്ടുണ്ടായിരുന്നു.


സൂപ്പർ കപ്പ് സമ്മാനത്തുക വളരെ കുറവ്.. വിമർശനവുമായി ബംഗളൂരു എഫ്സി

യൂറോപിലാദ്യമായി നാല് അസ്സിസ്റ് നേടുന്നത് ആഴ്സണലിന്റെ സ്‌പാനിഷ്‌ താരം സാന്റി കാസോർളയാണ്.2013 ൽ വിഗാൻ അത്‌ലറ്റിക്കിനോടായിരുന്നു കാസോർളയുടെ ഈ നേട്ടം.ഈ സീസണിൽ ലിയോണിനുവേണ്ടി തകർപ്പൻ പ്രകടനമാണ് ഈ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാഴ്‌ചവയ്‌ക്കുന്നത്‌.സീസണിൽ ഇതുവരെ ലിയോണിനായി 30 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 10 അസിസ്റ്റുകളും ഡിപായ് നേടിക്കൊടുത്തു.

memphis depay

2003 ൽ ഡച്ച് ക്ലബായ സ്പാർട്ടയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ ഡിപായ് അവിടന്ന് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കെത്തി.പക്ഷേ യുണൈറ്റഡിൽ പ്രതീക്ഷയ്‌ക്കൊത്തുണരാൻ ഡിപായ്ക്കു കഴിഞ്ഞില്ല.യൂണൈറ്റഡിനായി 33 മത്സരങ്ങളിൽ നിന്ന് വെറും രണ്ടു ഗോളുകൾ മാത്രമേ താരത്തിനു നേടാൻ സാധിച്ചുള്ളൂ.അവിടുന്നാണ് 2017 ൽ താരം ഫ്രഞ്ച് ക്ലബ്ബായ ലിയോണിലേക്കതുന്നത്.2013 ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ഡിപായ് രാജ്യത്തിനായി 36 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും നേടി.

Read more about: lyon football goal manchester united
Story first published: Monday, April 9, 2018, 15:20 [IST]
Other articles published on Apr 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍