സൂപ്പർ കപ്പ് സമ്മാനത്തുക വളരെ കുറവ്.. വിമർശനവുമായി ബംഗളൂരു എഫ്സി

Posted By: Desk

ഐഎസ്എലിനു ശേഷം ഇൻഡ്യൻ ഫുട്ബോൾ ഫെഡറേഷൻ ഈ വർഷം മുതൽ കൊണ്ടുവന്ന സൂപ്പർ കപ്പിന്റെ പ്രൈസ്മണിക്കെതിരെ ബംഗളൂരു എഫ് സി.സൂപ്പർ കപ്പിന്റെ പ്രൈസ്മണി വളരെ കുറഞ്ഞു പോയെന്നും ഇത്രയും ടീമുകൾ കളിക്കുന്ന വലിയ ടൂർണമെന്റാകുമ്പോൾ അതിനൊത്ത പ്രൈസ്മണി കൊടുക്കേണ്ടതാണെന്നും ബെംഗളൂരു എഫ് സി സി.ഇ.ഒ പാർത്ത് ജിൻഡാൽ പറഞ്ഞു.

ഐ എസ് എലിന്റെയും ഐ ലീഗിന്റെയും സമ്മാന തുകയുമായി തട്ടിച്ചു നോൽകുമ്പോൾ സൂപ്പർ കപ്പിന്റെ സമ്മാന തുക തീരെ കുറവാണ്.അതുകൊണ്ടുതന്നെ പല ഐ എസ് എൽ ടീമുകളും തങ്ങളുടെ മികച്ച കളിക്കാരെ സൂപ്പർ കപ്പിൽ നിന്നൊഴിവാകിട്ടുണ്ട് .ഇതിനുകാരണം ഐ എസ് എലും ഐ ലീഗും അവസാനിച്ചിട്ട് നടക്കുന്ന ടൂർണമെന്റ് ആയതിനാൽ തങ്ങളുടെ ഐക്കൺ താരങ്ങളെ വീണ്ടും അധിക പണം നൽകി വിദേശത്തുനിന്ന് കൊണ്ടുവരണം.അതുകൊണ്ടുതന്നെ പല ഐ എസ് എൽ ക്ലബ്ബുകളും തങ്ങളുടെ റിസർവ്വ് താരങ്ങളെയാണ് സൂപ്പർ കപ്പിന് കളത്തിലിറക്കുന്നത്.ഈകാര്യങ്ങളെല്ലാം നേരത്തെതന്നെ പല ടീമുകളും ചൂണ്ടിക്കാണിച്ചിരുന്നു.

bengalurufc

അതുപോലെ സൂപ്പർ കപ്പിലെ വിജയികൾക്ക് മറ്റ് വൻ കര ചാമ്പ്യൻഷിപ്പിലേക്ക് കളിക്കാൻ യോഗ്യതയും കൂടി നൽകണമെന്ന് ബെംഗളൂരു എഫ് സി സി.ഇ.ഒ പാർത്ത് ജിൻഡാൽ അറിയിച്ചു.ജിൻഡാൽ മുന്നോട്ടുവച്ച ഈ ആവശ്യങ്ങൾ വളരെ ഗൗരവത്തോടെ തന്നെ ഇൻഡ്യൻ ഫുട്ബോൾ ഫെഡറേഷൻ ചർച്ചചെയ്യുമെന്നതിൽ സംശയംവേണ്ട.

Story first published: Monday, April 9, 2018, 13:55 [IST]
Other articles published on Apr 9, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍