കൗമാര ലോകകപ്പിനു പിറകെ പ്രഫുല്‍ തെറിച്ചു... ദേശീയ ഫുട്‌ബോള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്ത്

Written By:

ദില്ലി: ഇന്ത്യ വേദിയായ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ആരവങ്ങള്‍ അടങ്ങിയതിനു പിന്നാലെ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷനില്‍ അഴിച്ചുപണി. പ്രഫുല്‍ പട്ടേലിനെ പ്രസിഡന്റ് സ്ഥാനത്തു നീന്നു ദില്ലി ഹൈക്കോടതി നീക്കി. ദേശീയ കായിക കോഡ് അനുസരിച്ചല്ല പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍.

1

പ്രഫുല്‍ പട്ടേലിനെ നീക്കിയ ഹൈക്കോടതി പകരം മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേശിക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്. അഞ്ചു മാസത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2

മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന പ്രഫുല്‍ പട്ടേല്‍ വെസ്‌റ്റേണ്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (വിഫ) പ്രസിഡന്റ് കൂടിയാണ് ഇപ്പോള്‍. അസുഖബാധിതനായി പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു 2009 ഒക്ടോബറിലാണ് പ്രഫുല്‍ ചുമതലയേല്‍ക്കുന്നത്. അന്നു എഐഎഫ്എഫിന്റെ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലേക്കും ഫിഫയിലേക്കും പ്രധാനപ്പെട്ട പോസ്റ്റുകളിലേക്ക് പ്രഫുല്‍ പട്ടേലിന്റെ പേര് അടുത്തിടെ ഉയര്‍ന്നുകേട്ടിരുന്നു. അതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി അദ്ദേഹം പുറത്താക്കപ്പെടുന്നത്.

Story first published: Tuesday, October 31, 2017, 15:51 [IST]
Other articles published on Oct 31, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍