ബാഴ്‌സലോണ, ചെല്‍സി നോക്കൗട്ട് റൗണ്ടില്‍, മാഞ്ചസ്റ്ററിന് കാത്തിരിപ്പ്... പിഎസ്ജി 'ക്രൂരത' വീണ്ടും

Written By:

ബാസെല്‍/ പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ജേതാക്കളായ ബാഴ്‌സലോണ, ശക്തരായ ചെല്‍സി എന്നിവര്‍ നോക്കൗട്ട്‌റൗണ്ടിലേക്ക് മുന്നേറി. അഞ്ചാം റൗണ്ട് മല്‍സരങ്ങളില്‍ചെല്‍സി തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ ബാഴ്‌സ സമനില വഴങ്ങുകയായിരുന്നു.

അതേസമയം, ശക്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് എവേ മല്‍സരത്തില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടു. ഫ്രഞ്ച് ഗ്ലാമര്‍ ടീമായ പിഎസ്ജി എതിരാളികളെ പിച്ചിച്ചീന്തുകയെന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഗോള്‍വേട്ടയില്‍ പിഎസ്ജി പുതിയ റെക്കോര്‍ഡിടുകയും ചെയ്തു. ഗ്രൂപ്പുഘട്ടത്തില്‍ ഇനി റൗണ്ട് കൂടിയാണ് ശേഷിക്കുന്നത്.

 ഡെവിള്‍സിന് സ്വിസ് ഷോക്ക്

ഡെവിള്‍സിന് സ്വിസ് ഷോക്ക്

ഗ്രൂപ്പ് എയില്‍ തുടരെ നാലു വിജയങ്ങളുമായി മുന്നേറിയ മാഞ്ചസ്റ്ററിനെ സ്വിസ് ടീമായ എഫ്‌സി ബാസെല്‍ അട്ടിമറിക്കുകയായിരുന്നു. നോക്കൗട്ട്‌റൗണ്ടില്‍ ഇടംപിടിക്കാന്‍ ഈ മല്‍സരത്തില്‍ മാഞ്ചസ്റ്ററിനു സമനില മാത്രം മതിയായിരുന്നു. എന്നാല്‍ 89ാം മിനിറ്റില്‍ മൈക്കല്‍ ലാങിന്റെ ഗോള്‍ ഡെവിള്‍സിന്റെ കഥ കഴിച്ചു. മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്താനായെങ്കിലും ലഭിച്ച ഗോളവസരങ്ങള്‍ പാഴാക്കിയതിന് മാഞ്ചസ്റ്റര്‍ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സിഎസ്‌കെഎ മോസ്‌കോ 2-0ന് ബെന്‍ഫിക്കയെ തോല്‍പ്പിച്ചു. അഞ്ചു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 12 പോയിന്റോടെ മാഞ്ചസ്റ്ററാണ് തലപ്പത്ത്. ഒമ്പത് പോയിന്റ് വീതം നേടി ബാസെലും സിഎസ്‌കെയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

പിഎസ്ജിയുടെ ഗോള്‍മേളം

പിഎസ്ജിയുടെ ഗോള്‍മേളം

ഗ്രൂപ്പ് ബിയില്‍ സ്‌കോട്ടിഷ് ചാംപ്യന്‍മാരായ കെല്‍റ്റിക്കിനെ പിഎസ്ജിയുടെ സൂപ്പര്‍ താര നിര വാരിക്കളയുകയായിരുന്നു. ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് പിഎസ്ജി എതിരാളികളെ കശാപ്പ് ചെയ്തത്. സൂപ്പര്‍ താരങ്ങളായ നെയ്മറും എഡിന്‍സന്‍ കവാനിയും ഇരട്ടഗോള്‍ വീതം നേടിയപ്പോള്‍ കൈലിയന്‍ എംബാപ്പെ, മാര്‍കോ വെറാറ്റി, ഡാനി ആല്‍വസ് എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
അഞ്ചു കളികളിലായി പിഎസ്ജി ഇതുവപെ വാരിക്കൂട്ടിയത് 24 ഗോളുകളാണ്. ഗ്രൂപ്പുഘട്ടത്തിലെ പുതിയ റെക്കോര്‍ഡ് കൂടിയാണിത്.

ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബയേണ്‍ മ്യൂണിക്ക് 2-1ന് ആന്‍ഡര്‍ലെക്ടിനെ തോല്‍പ്പിച്ചു. 15 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതുള്ള പിഎസ്ജിയും 12 പോയിന്റുള്ള ബയേണും ഇതിനകം പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

നാലടിച്ച് നീലപ്പട

നാലടിച്ച് നീലപ്പട

ഗ്രൂപ്പ് സിയില്‍ ആധികാരികമായിരുന്നു ചെല്‍സിയുടെ വിജയം. ദുര്‍ബലരായ ക്വറാബാഗിനെതിരേ കാര്യമായ അദ്ഭുതങ്ങളൊന്നുമില്ലാതെ ചെല്‍സി ജയിച്ചുകയറി. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കായിരുന്നു ബ്ലൂസിന്റെ വിജയം. വില്ല്യന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ ഈഡന്‍ ഹസാര്‍ഡും സെക് ഫെബ്രഗസും ഓരോ ഗോള്‍ വീതം നേടി.
ഗ്രൂപ്പിലെ മറ്റൊരു കളിലിയില്‍ അത്‌ലറ്റികോ മാഡ്രിഡ് 2-0ന് എഎസ് റോമയെ തോല്‍പ്പിച്ചു. 10 പോയിന്റുമായാണ് നീലപ്പട അവസാന 16 ടീമുകളിലൊന്നായത്. റോമ (എട്ട് പോയിന്റ്), അത്‌ലറ്റികോ മാഡ്രിഡ് (6) എന്നീ ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 ബാഴ്‌സയ്ക്ക് സമനില തന്നെ ധാരാളം

ബാഴ്‌സയ്ക്ക് സമനില തന്നെ ധാരാളം

ഗ്രൂപ്പ് ജിയില്‍ കരുത്തരായ യുവന്റസിനെതിരേ ഇറങ്ങുമ്പോള്‍ നോക്കൗട്ട്‌റൗണ്ട് ടിക്കറ്റെടുക്കാന്‍ ബാഴ്‌സയ്ക്ക് വേണ്ടിയിരുന്നത് ഒരു പോയിന്റായിരുന്നു. ഗോള്‍രഹിത സമനിലയോടെ ഒരു പോയിന്റ് നേടി ബാഴ്‌സ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കുകയും ചെയ്തു.
ഗ്രൂപ്പില്‍ ഒരു കളി ബാക്കി നില്‍ക്കെയാണ് 11 പോയിന്റോടെ ബാഴ്‌സ നോക്കൗട്ട് റൗണ്ടിലെത്തിയത്. എട്ടു പോയിന്റുള്ള യുവന്റസിനും ഏഴു പോയിന്റുള്ള സ്‌പോര്‍ട്ടിങിനും അടുത്ത മല്‍സരം നിര്‍ണായകമാണ്.

Story first published: Thursday, November 23, 2017, 12:45 [IST]
Other articles published on Nov 23, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍