ബ്രസീല്‍ കൊച്ചി വിട്ടു, ഇനി ഗോവയില്‍... പക്ഷെ സ്പെയിനുണ്ട് കൊച്ചിയില്‍, ലക്ഷ്യം നോക്കൗട്ട്റൗണ്ട്

Written By:

കൊച്ചി/ മഡ്ഗാവ്: അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ വെള്ളിയാഴ്ച കൊച്ചിയില്‍ അവസാന ഗ്രൂപ്പ് മല്‍സരം. ഗ്രൂപ്പ് ഡിയിലെ ഒരു മല്‍സരത്തിനു കൊച്ചി വേദിയാവുമ്പോള്‍ മറ്റൊന്ന് ഗോവയിലാണ്. രണ്ടു കളികളും രാത്രി എട്ടു മണിക്കായതിനാലാണ് ബ്രസീലിന്റെ മല്‍സരം ഗോവയിലേക്ക് മാറ്റിയത്.

കൊച്ചിയില്‍ രാത്രി എട്ടിന് സ്‌പെയിന്‍ ഉത്തര കൊറിയയെ നേരിടുമ്പോള്‍ രാത്രി എട്ടിന് ഗോവയില്‍ ബ്രസീല്‍ നൈജറുമായി കൊമ്പുകോര്‍ക്കും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കൊച്ചിയില്‍ മല്‍സരമില്ല.

സ്‌പെയിന്‍ രണ്ടും കല്‍പ്പിച്ച്

സ്‌പെയിന്‍ രണ്ടും കല്‍പ്പിച്ച്

ജയിച്ചാല്‍ നേരിട്ടു ലോകകപ്പിന്റെ അവസാന 16ല്‍ ഇടംനേടാമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് യൂറോപ്യന്‍ പവര്‍ഹൗസുകളായ സ്‌പെയിന്‍. കൊച്ചിയിലെ ആദ്യ കളിയില്‍ ബ്രസീലിനോട് 1-2നു തോറ്റെങ്കിലും രണ്ടാമത്തെ മല്‍സരത്തില്‍ നൈജറിനെ 4-0ന് തകര്‍ത്ത് ചെമ്പട തിരിച്ചുവന്നിരുന്നു.

വിജയപ്രതീക്ഷയില്‍ സ്‌പെയിന്‍

വിജയപ്രതീക്ഷയില്‍ സ്‌പെയിന്‍

ഉത്തര കൊറിയക്കെതിരേ ജയം നേടാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സ്‌പെയിന്‍. കാരണം, കഴിഞ്ഞ രണ്ടു കളികളില്‍ നൈജറിനോടും ബ്രസീലിനോടും തോറ്റ ഉത്തര കൊറിയ തങ്ങള്‍ക്കു കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ ഇടയില്ലെന്നും സ്‌പെയിന്‍ കരുതുന്നു.

അമിത ആത്മവിശ്വാസം

അമിത ആത്മവിശ്വാസം

ജയമുറപ്പാണെന്ന അമിത ആത്മവിശ്വാസത്തിലായിരിക്കില്ല സ്‌പെയിന്‍ വെള്ളിയാഴ്ച കളത്തിലിറങ്ങുക. കാരണം, ഒന്നും നഷ്ടപ്പെടാനില്ലാത്ത കൊറിയ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനു മുതിര്‍ന്നാല്‍ സ്‌പെയിനിന് വിയര്‍ക്കേണ്ടിവരും.

സ്‌പെയിനും നൈജറും ഒപ്പത്തിനൊപ്പം

സ്‌പെയിനും നൈജറും ഒപ്പത്തിനൊപ്പം

കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ബ്രസീല്‍ മാത്രമാണ് ഇതിനകം ഗ്രൂപ്പില്‍ നിന്നും നോക്കൗട്ട്‌റൗണ്ടിലേക്ക് ടിക്കറ്റെടുത്ത ടീം. ഓരോ ജയവും സമനിലയുമടക്കം മൂന്നു പോയിന്റുമായി സ്‌പെയിനും നൈജറും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മികച്ച ഗോള്‍ശരാശരിയില്‍ സ്‌പെയിനാണ് മുന്നില്‍.

ജയത്തോ തീര്‍ക്കാന്‍ മഞ്ഞപ്പട

ജയത്തോ തീര്‍ക്കാന്‍ മഞ്ഞപ്പട

ആദ്യ രണ്ടു കളികളിലും ജയിച്ച ബ്രസീല്‍ ജയത്തോടെ തന്നെ ഗ്രൂപ്പുഘട്ടം തീര്‍ക്കാനുറച്ചാവും നൈജറിനെതിരേ ഇറങ്ങുക. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കൊച്ചിയില്‍ മികച്ച ആരാധക പിന്തുണ ലഭിച്ച മഞ്ഞപ്പടയ്ക്ക് ഗോവയിലും ഇതേ പിന്തുണ ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

ലക്ഷ്യം നാലാം കിരീടം

ലക്ഷ്യം നാലാം കിരീടം

മൂന്നു വട്ടം കൗമാര ലോകകപ്പില്‍ മുത്തമിട്ടിട്ടുള്ള ബ്രസീല്‍ ഇത്തവണ ഇന്ത്യയില്‍ നിന്നു നാലാം കിരീടവുമായി മടങ്ങാമെന്ന പ്രതീക്ഷയിലാണ്. ഇതിന്‍െ തുടക്കം രണ്ടു ജയങ്ങളോടെ മഞ്ഞപ്പട ഗംഭീരമാക്കുകയും ചെയ്തു. ലിങ്കണ്‍, പൗലിഞ്ഞോ, ബ്രെണ്ണര്‍ എന്നീ മൂവര്‍ സംഘത്തിന്റെ പ്രകടനമാണ് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ കുതിപ്പിന് വേഗം പകര്‍ന്നത്.

മധ്യനിരയും ശക്തം

മധ്യനിരയും ശക്തം

മുന്നേറ്റനിര മാത്രമല്ല ബ്രസീലിന്റെ മധ്യനിരയും ശക്തമാണ്. മാര്‍കോസ് അന്റോണിയോ, അലന്‍ സൂസ എന്നിവരാണ് കളി നെയ്‌തെടുത്ത് മുന്നേറ്റനിരയ്ക്ക് നിരന്തരം പന്ത് എത്തിച്ചുകൊടുക്കുന്നത്.

സമാന കാലാവസ്ഥ

സമാന കാലാവസ്ഥ

ബ്രസീലുമായി ഏറെ സാമ്യമുള്ള കാലാവസ്ഥയും അന്തരീക്ഷവുമാണ് ഗോവയിലേത്. ഇത് ടീമിനെ കൂടുതല്‍ ആവേശത്തിലാക്കിയിട്ടുണ്ട്. ഗോവയില്‍ എത്തിയതില്‍ ടീം ഏറെ സന്തോഷത്തിലാണ്. ഇവിടെയെത്തിയപ്പോള്‍ സ്വന്തം നാട്ടില്‍ എത്തിയതു പോലെയാണ് അനുഭവപ്പെട്ടത്. ബ്രസീലുമായി ഏറെ സാമ്യമുണ്ട് ഗോവയ്‌ക്കെന്നും ടീം മാനേജര്‍ ഗ്രെഗോറിയോ പറയുന്നു.

Story first published: Thursday, October 12, 2017, 15:57 [IST]
Other articles published on Oct 12, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍