ഐഎസ്എല്‍: ബെംഗളൂരു- പൂനെ ആദ്യപാദം ബലാബലം... ഗോള്‍ പിറക്കാതെ ഒന്നാം സെമി

Written By:

പൂനെ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സി- പൂനെ സിറ്റി ആദ്യ സെമി ഫൈനലിന്റെ ഒന്നാംപാദം ഗോള്‍രഹിതമായി കലാശിച്ചു. ഇതോടെ ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദ സെമി ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായി മാറി. നേരത്തേ പ്രാഥമികറൗണ്ടില്‍ പ്രകടനം നടത്തി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി സെമിയിലേക്ക് കുതിച്ച ബെംഗളൂരുവിന് സെമിയില്‍ പ്രകടനം ആവര്‍ത്തിക്കാനായില്ല.

1

ബെംഗളൂരുവിന് ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് പൂനെ കാഴ്ചവച്ചത്. തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിക്കാനുള്ള ഒരു പഴുതും ബെംഗളൂരുവിന് പൂനെ നല്‍കിയില്ല. മാത്രമല്ല ചില കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബെംഗളൂരു ഗോള്‍മുഖം പൂനെ വിറപ്പിക്കുകയും ചെയ്തു.

2

കളിയില്‍ ഇരുടീമിനും ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്ത കളിയില്‍ വളരെ കുറഞ്ഞ ഗോളവസരങ്ങള്‍ മാത്രമേ പിറന്നുള്ളൂ. പൂനെ 52 ശതമാനവും ബെംഗളൂരു 48 ശതമാനവും പന്ത് കൈവശം വച്ചു. ഇരുടീമിന്റെയും രണ്ടു ഷോട്ടുകള്‍ മാത്രമാണ് ഗോളാവേണ്ടിയിരുന്നത്.

3

30ാം മിനിറ്റില്‍ ബെംഗളൂരു ക്യാപ്റ്റനും സ്റ്റാര്‍ സ്‌െൈട്രെക്കറുമായ സുനില്‍ ഛേത്രിക്കാണ് കളിയിലെ ഏറ്റവും മികച്ച ഗോളവസരം ലഭിച്ചത്. എന്നാല്‍ വെടിയുണ്ട കണക്കെയുള്ള ഛേത്രിയുടെ ഫ്രീകിക്ക് പൂനെ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് പറന്നുയര്‍ന്ന് ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റുകയായിരുന്നു. മാര്‍ച്ച് 11നാണ് ബെംഗളൂരുവിനെ ശ്രീ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ രണ്ടാം പാദ സെമി ഫൈനല്‍ അരങ്ങേറുന്നത്.

Story first published: Wednesday, March 7, 2018, 22:11 [IST]
Other articles published on Mar 7, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍