Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കുല്‍ദീപ് റിട്ടേണ്‍സ്? സെമിയില്‍ ന്യൂലുക്ക് ടീം!! ആരാവും തെറിക്കുക: സാധ്യതാ 11

മുബൈ: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആവേശോജ്വല വിജയത്തിനു ശേഷം ടീം ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍ഇനി സെമി ഫൈനലിലേക്കാണ്. വ്യാഴാഴ്ച രാത്രി മുംബൈയിലെ വാംഖഡെയിലാണ് രണ്ടാം സെമിയില്‍ ഇന്ത്യയും മുന്‍ ജേതാക്കളായ ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുക. ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലേക്കു മുന്നേറണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ ഇന്ത്യക്കു പുറത്തെടുക്കേണ്ടി വരും.

സൂപ്പര്‍ എട്ടില്‍ വിന്‍ഡീസിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച അതേ ടീമിനെ സെമിയിലും ഇന്ത്യ നിലനിര്‍ത്തിയേക്കില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയിടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയവുമെന്നു നമുക്കു പരിശോധിക്കാം.

VARUN CHAKRAVARTHY T20 WC 2026

എന്താവും ടീമിലെ മാറ്റം

ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷനിലാണ് മാറ്റം വരുത്തിയേക്കുകയെന്നാണ് വിവരം. സൂപ്പര്‍ എട്ടില്‍ ഒരു അവസരം പോലുമില്ലാതെ ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ സെമിയില്‍ തിരികെ വിളിച്ചേക്കും. കുല്‍ദീപ് കളിക്കുകയാണെങ്കില്‍ ആരെ ഒളിവാക്കുമെന്നതാണ് കുഴപ്പിക്കുന്ന ചോദ്യം.

മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിക്കു പകരമാവും കുല്‍ദീപ് കളിച്ചേക്കുകയെന്നു സൂചനകളുണ്ട്. ലോക ഒന്നാം നമ്പര്‍ ബൗളറും ടീമിന്റെ തുറുപ്പുചീട്ടുമാണെങ്കിലും വരുണിന്റെ ഫോമിലുണ്ടായ ഇടിവ് ഇന്ത്യക്കു വലിയ ക്ഷീണമായിരിക്കുകയാണ്. സൂപ്പര്‍ എട്ട് മുതല്‍ 10നടുത്താണ് അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ്.

നേരത്തേ വരുണിനെ നേരിടുകയെന്നത് എതിര്‍ ടീം ബാറ്റര്‍മാര്‍ക്കു ഏറെ ദുഷ്‌കരമായിരുന്നെങ്കില്‍ ഈ ലോകകപ്പില്‍, പ്രത്യേകിച്ച് സൂപ്പര്‍ എട്ട് മുതല്‍ എല്ലാം മാറിയിരിക്കുകയാണ്. വമ്പന്‍ ഷോട്ടുകളുമായി എതിര്‍ ടീം ബാറ്റര്‍മാര്‍ അദ്ദേഹത്തെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

സൗത്താഫ്രിക്കയുമായുള്ള ആദ്യ സൂപ്പര്‍ എട്ടില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള രണ്ടാമത്തെ ബൗളര്‍ വരുണായിരുന്നു. നാലോവറില്‍ഡ 11.20 ഇക്കോണമി റേറ്റില്‍ അദ്ദേഹം 47 റണ്‍സ് വാരിക്കോരി നല്‍കി. നേടിയതാവട്ടെ ഒരു വിക്കറ്റ് മാത്രം. ഈ കളിയില്‍ ഇന്ത്യ 76 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്.

സിംബാബ്‌വെയ്‌ക്കെതിരേയുള്ള രണ്ടാം സൂപ്പര്‍ എട്ടില്‍ നാലോവറില്‍ 8.8 ഇക്കോണമി റേറ്റില്‍ 35 റണ്‍സ് വിട്ടുകൊടുത്ത വരുണിന് ഒരു വിക്കറ്റേ ലഭിച്ചുള്ളൂ. അവസാന കളിയില്‍ വിന്‍ഡീസിനെതിരേയും അദ്ദേഹം കാര്യമായ ഇംപാക്ടുണ്ടാക്കിയില്ല. നാലോവറില്‍ 10 ഇക്കോണമി റേറ്റില്‍ 40 റണ്‍സ് വഴങ്ങിയ വരുണിനു ലഭിച്ചത് ഒരു വിക്കറ്റ് മാത്രം.

KULDEEP YADAV T20 WC 2026

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ വരുണിനേക്കാള്‍ നല്ലത് കുല്‍ദീപായിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. കൂടാതെ അനുഭവസമ്പത്തും അദ്ദേഹത്തിനു പ്ലസ് പോയിന്റാണ്. സെമിയിില്‍ വരുണിനു പകരം കുല്‍ദീപ് കളിക്കാനുള്ള സാധ്യതയും കൂടുതലാണെന്നു പറയേണ്ടി വരും.

ഓപ്പണിങില്‍ അഭിഷേക് ശര്‍മയുടെ ദയനീയ ഫോം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും സെമിയില്‍ അദ്ദേഹത്തെ പുറത്തിരുത്താനുള്ള സാഹസമൊന്നും ഇന്ത്യ കാണിച്ചേക്കില്ല.

ഇനി അഭിഷേകിനെ ഒഴിവാക്കിയാലും പകരം മധ്യനിരയില്‍ റിങ്കു സിങിനെ കളിപ്പിക്കുകയെന്ന ഓപ്ഷന്‍ മാത്രമേ ഇന്ത്യക്കുള്ളൂ. എന്നാല്‍ ഫോമെടുത്താല്‍ അഭിഷേകിനേക്കാള്‍ ദയനീയമാണ് റിങ്കുവെന്നു കാണാം. അതിനാല്‍ സെമിയിലും അഭിഷേക് തുടരാനാണ് സാധ്യത.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ സാധ്യതാ 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Tuesday, March 3, 2026, 11:55 [IST]
Other articles published on Mar 3, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+