ഐഎസ്എല്‍: കളി കാര്യമാവും... ഇനി സെമി ഫൈനല്‍ പോരാട്ടങ്ങള്‍, ആദ്യം ബെംഗളൂരു-പൂനെ

Written By:

പൂനെ: ഐഎസ്എല്ലില്‍ ഇനി കളി കാര്യമാവും. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമാവും. ആദ്യപാദ സെമി ഫൈനലുകളാണ് ഈയാഴ്ച നടക്കുന്നത്. ഒന്നാം സെമിയില്‍ മുന്‍ ഐ ലീഗ് ജേതാക്കളും ഇത്തവണത്തെ ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരുമായ ബെംഗളൂരു എഫ്‌സി പൂനെ സിറ്റിയെ നേരിടും. പൂനെയിലെ ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലാണ് മല്‍സരം. ജയത്തോടെ ഫൈനലിലേക്ക് ഒരു ചുവട് വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും ബൂട്ടണിയുന്നത്.

ബ്ലാസ്‌റ്റേഴ്‌സില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു... ആദ്യം സിഫ്‌നിയോസ്, ഇപ്പോള്‍ ജാക്കിച്ചാന്ദും!! ഇനി?

പുതിയ ലുക്ക്, പുതിയ മിഷന്‍... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, എതിരാളി ലങ്ക

കരിയര്‍ അല്‍പ്പം കൂടി നീട്ടിയിരുന്നെങ്കില്‍... ഇവര്‍ സംഭവമായേനെ!! ജസ്റ്റ് മിസ്സ്...

1

കന്നി സീസണില്‍ തന്നെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് ബെംഗളൂരു കാഴ്ചവച്ചത്. 18 മല്‍സരങ്ങളില്‍ 13ലും ജയിച്ച ബെംഗളൂരു ഒന്നില്‍ സമനില വഴങ്ങിയപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഏറ്റവുമാദ്യം സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ടീമും ബെംഗളൂരു തന്നെയായിരുന്നു. സീസണില്‍ 10ല്‍ കൂടുതല്‍ മല്‍സരങ്ങള്‍ ജയിച്ച ഏക ടീമും ബെംഗളൂരു തന്നെയായിരുന്നു. സൂപ്പര്‍ താരവും ക്യാപ്റ്റനുമായ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഛേത്രിയെക്കൂടാതെ മിക്കു, ഉദാന്ത സിങ് എന്നിവരാണ് ബെംഗളൂരുവിന്റെ തുറുപ്പുചീട്ടുകള്‍.

2

അതസമയം, തികച്ചും അപ്രതീക്ഷിതമായിരുന്നു പൂനെ സിറ്റിയുടെ സെമി ഫൈനല്‍ പ്രവേശനം. കഴിഞ്ഞ മൂന്നു സീസണികുളിലും സെമിയിലേക്ക് യോഗ്യത നേടാന്‍ കഴിയാതിരുന്ന പൂനെ അവിശ്വസനീയ കുതിപ്പാണ് ഇത്തവണ നടത്തിയത്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് പൂനെ സെമി ഫൈനലിസ്റ്റുകളിലൊന്നായി മാറിയത്. 18 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച പൂനെ മൂന്നെണ്ണത്തില്‍ സമനിലയും ആറെണ്ണത്തില്‍ തോല്‍വിയുമേറ്റുവാങ്ങി. മാര്‍സെലീഞ്ഞോ-എമിലിയാനോ അല്‍ഫാറോ ജോടിയുടെ മാരക ഫോമിലാണ് പൂനെ കന്നിക്കിരീടം സ്വപ്‌നം കാണുന്നത്. ആദ്യപാദ സെമി ഹോംഗ്രൗണ്ടിലാണെന്നതും പൂനെയ്ക്ക് അനുകൂലഘടകമാണ്.

Story first published: Tuesday, March 6, 2018, 13:38 [IST]
Other articles published on Mar 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍