എഎഫ്‌സി കപ്പ്: ഇന്ത്യന്‍ പോരില്‍ ബെംഗളൂരു... ഐസ്വാളിനെ തകര്‍ത്തു, തുടരെ രണ്ടാം ജയം

Written By:

ഗുവാഹത്തി: എഎഫ്‌സി കപ്പില്‍ ഇന്ത്യന്‍ ക്ലബ്ബുകള്‍ തമ്മിലുള്ള പോരില്‍ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന വിജയം. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഐസ്വാള്‍ എഫ്‌സിയെയാണ് ബെംഗളൂരു ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു തകര്‍ത്തത്. ഗ്രൂപ്പ് ഇയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ബെംഗളൂരുവിന്റെ ഗംഭീര തിരിച്ചുവരവ്. ഗ്രൂപ്പില്‍ ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയം കൂടിയായിരുന്നു ഇത്.

തുടക്കം തന്നെ കല്ലുകടി... രണ്‍വീറിനു പിന്നാലെ പരിണീതിയുമില്ല, ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പിന്മാറി

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

1

മഴ രസംകെടുത്തിയ മല്‍സരത്തില്‍ അഞ്ചാം മിനിറ്റില്‍ത്തന്നെ ഐസ്വാള്‍ മുന്നിലെത്തിയിരുന്നു. ലിയോണ്‍സ് ഡൊഡോസിന്റെ വകയായിരുന്നു. കൗണ്ടര്‍അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. ആല്‍ബെര്‍ട്ടിന്റെ ഷോട്ട് പിടിയിലൊതുക്കുന്നതില്‍ ബെംഗളൂരു ഗോളിക്കു പിഴവു പറ്റിയപ്പോള്‍ ഡൊഡൊസ് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 20ാം മിനിറ്റില്‍ ഐസ്വാളിനു ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും ബെംഗളൂരു പ്രതിരോധനിരയുടെ ഇടപെടല്‍ അപകടമൊഴിവാക്കി.

2

ഒന്നാാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഡാനിയേല്‍ സെഗോവിയയുടെ പെനല്‍റ്റി ഗോളില്‍ ബെംഗളുരു സമനില നേടി. ബെംഗളരൂരുവിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ടീമിന്റെ ആദ്യ ഗോളിന് അവകാശി കൂടിയായ ഡൊഡോസ് ബോക്‌സിനുള്ളില്‍ വച്ച് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. 63ാം മിനിറ്റില്‍ രാഹുല്‍ ബെക്കെ ഭേക്കെ മല്‍സരത്തില്‍ ആദ്യമായി ബെംഗളൂരുവിന് ലീഡ് സമ്മാനിച്ചു. ഗോള്‍ മടക്കാന്‍ ഐസ്വാള്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 77ാം മിനിറ്റില്‍ ഡാനിയേല്‍ ലാലിംപുനിയയുടെ ഗോള്‍ ബെംഗളൂരുവിന്റെ വിജയമുറപ്പിക്കുകയും ചെയ്തു.

Story first published: Friday, April 6, 2018, 9:46 [IST]
Other articles published on Apr 6, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍