ആഴ്‌സനല്‍ വിജയവഴിയില്‍... ലിവര്‍പൂളിനെ പിന്തള്ളി ടോട്ടനത്തിന്റെ കുതിപ്പ്, യുവന്‍റസ് മുന്നേറി

Written By:

ലണ്ടന്‍/ മാഡ്രിഡ്: തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ബ്രേക്കിട്ട് ആഴ്‌സനല്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വാട്‌ഫോര്‍ഡിനെ തകര്‍ത്താണ് പീരങ്കിപ്പട വീണ്ടും വിജയം ശീലമാക്കിയത്. മറ്റൊരു മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം നേടി ടോട്ടനം ഹോട്‌സ്പര്‍ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു. ലിവര്‍പൂളിനെയാണ് സ്പര്‍സ് ഒരു സ്ഥാനം പിറകിലേക്കു പിന്തള്ളിയത്.

ഐഎസ്എല്‍: ഛേത്രി... ഒരുവട്ടം, രണ്ടു വട്ടം, മൂന്നുവട്ടം, പൂനെയെ തകര്‍ത്ത് ബെംഗളൂരു ഫൈനലില്‍

മാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി

രോഹിത് ശര്‍മയ്ക്ക് ബിസിസിഐ 7 കോടി രൂപയുടെ കരാര്‍ നല്‍കിയതെന്തിന്?; വിവാദം മുറുകുന്നു

1

ഹോം മാച്ചില്‍ വാട്‌ഫോര്‍ഡിനെയാണ് ആഴ്‌സനല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുക്കിയത്. ഷ്‌കോഡ്രന്‍ മുസ്താഫി, പിയറെ എമെറിക് ഓബമെയാങ്, ഹെന്‍ റിക് മിക്കിതാര്‍യാന്‍ എന്നിവര്‍ ഗണ്ണേഴ്‌സിനായി ലക്ഷ്യം കണ്ടു. ഫെബ്രുവരി മൂന്നിന് എവര്‍ട്ടനെ 5-1ന് തകര്‍ത്തുവിട്ട ശേഷം ലീഗില്‍ ആഴ്‌സനലിന്റെ ആദ്യ വിജയം കൂടിയാണിത്. ലീഗിലെ മറ്റൊരു കളിയില്‍ ടോട്ടനം 4-1ന് ബോണ്‍മൗത്തിനെയാണ് കെട്ടുകെട്ടിച്ചത്. ഇരട്ടഗോള്‍ നേടിയ സണ്‍ ഹ്യുങ് മിന്‍ ആണ് സ്പര്‍സിന്റെ വിജയശില്‍പ്പി.

2

സ്പാനിഷ് ലീഗില്‍ ബാഴ്‌സയ്‌ക്കെതിരായ തോല്‍വിക്കു ശേഷം അത്‌ലറ്റികോ മാഡ്രിഡ് വീണ്ടും വിജയത്തിന്റെ ട്രാക്കില്‍ തിരിച്ചെത്തി. സെല്‍റ്റാവിഗോയെ 3-0നാണ് അത്‌ലറ്റികോ തകര്‍ത്തവിട്ടത്. മറ്റു മല്‍സരങ്ങൡ വിയ്യാറയല്‍ 2-0ന് ലാസ് പാല്‍മസിനെയും അത്‌ലറ്റിക് ബില്‍ബാവോ 2-0ന് ലെഗനസിനെയും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസും എസി മിലാനും ജയത്തോടെ മുന്നേറ്റം നടത്തി. നാപ്പോളി-ഇന്റര്‍മിലാന്‍ പോരാട്ടം ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

3

നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് ഉഡിനെസിനെയാണ് 2-0ന് തോല്‍പ്പിച്ചത്. മിലാന്‍ 1-0ന് ജെനോയെ തോല്‍പ്പിക്കുകയായിരുന്നു. ജയത്തോടെ നാപ്പോളിയെ പിന്തള്ളി യുവന്റസ് ലീഗില്‍ ഒന്നാംസ്ഥാനത്തേക്കു കയറി. ജര്‍മന്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ ബൊറൂസ്യ ഡോട്മുണ്ട് 3-2ന് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി. മിക്കി ബത്ഷുവായ് ഡോട്മുണ്ടിനു വേണ്ടി ഇരട്ടഗോള്‍ നേടി.

Story first published: Monday, March 12, 2018, 8:59 [IST]
Other articles published on Mar 12, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍