അര്‍ജന്റൈന്‍ താരത്തിന് മരണത്തിന്റെ ചുവപ്പ് കാര്‍ഡ്!! രക്താര്‍ബുദത്തോട് പൊരുതി കീഴടങ്ങി

Written By:

ബ്യൂനസ് ഐറിസ്: അര്‍ജന്റീനയുടെ പ്രതിഭാശാലിയായ മിഡ്ഫീല്‍ഡര്‍മാരിലൊരാളായ സാന്റിയാഗോ വെര്‍ഗേറ അന്തരിച്ചു. 26 വയസ്സ് മാത്രം പ്രായമുള്ള താരത്തെ രക്താബുദത്തോട് പൊരുതിയാണ് മരണത്തിന്റെ ചുവപ്പ് കാര്‍ഡ് കണ്ട് ജീവിതത്തിന്റെ കളംവിട്ടത്. ഹോണ്ടുറാസിലെ ഒന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ മോട്ടഗ്വയുടെ താരമായിരുന്നു അദ്ദേഹം. അവസാന രണ്ടു സീസണുകളിലും വെര്‍ഗേറ ഈ ടീമിനായി കളിക്കുകയായിരുന്നു.

എന്റെ പിഴ, ജീവിതകാലം മുഴുവന്‍ ഇത് വേട്ടയാടും!! പൊട്ടിക്കരഞ്ഞ് സ്മിത്തിന്റെ ക്ഷമാപണം

1

2015ല്‍ മോട്ടഗ്വയിലെത്തിയ വെര്‍ഗേറ ചുരുങ്ങിയ സമയം കൊണ്ടാണ് ടീമിന്റെ എക്കാലത്തെയും മികച്ച വിദേശ താരങ്ങളിലൊരാളായി മാറിയത്. ആരാധകര്‍ക്കും പ്രിയങ്കരനായ താരമായിരുന്നു വെര്‍ഗേറ.

2

രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2017 മാര്‍ച്ചില്‍ അദ്ദേഹത്തിന് ഫുട്‌ബോളിനോട് വിടപറയേണ്ടിവന്നിരുന്നു. തുടര്‍ന്നു സ്‌പെയിനിലും അമേരിക്കയിലുമായി ചികില്‍സ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് വെര്‍ഗേറയെ മരണം തട്ടിയെടുത്തത്.

Story first published: Thursday, March 29, 2018, 17:22 [IST]
Other articles published on Mar 29, 2018
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍